For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവയെല്ലാം നിര്‍ബന്ധമായും വൃത്തിയാക്കേണ്ടവ

By Super
|

വീട് വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത നമുക്കറിയാം. വീടു വൃത്തിയാക്കുന്നതു പോലെ തന്നെ ഓരോ ദിവസവും നമ്മള്‍ നിര്‍ബന്ധമായും വൃത്തിയാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയെല്ലാം തന്നെ വൃത്തിയാക്കേണ്ടത് അത്യാവശ്യവുമാണ്.

എന്തൊക്കെയാണ് ഇത്തരത്തില്‍ നമ്മള്‍ ദിവസവും വൃത്തിയാക്കേണ്ട കാര്യങ്ങള്‍ എന്നു നോക്കാം. ഇവയൊന്നും വൃത്തിയാക്കിയില്ലെങ്കില് അത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തന്നെ മോശമായി ബാധിയ്ക്കും എന്നതാണ് സത്യം. മര ഫര്‍ണ്ണിച്ചറുകള്‍ സംരക്ഷിക്കാനുള്ള വഴികള്‍

ദിവസവും ഏതാനും നിമിഷം താഴെ പറയുന്നവ വൃത്തിയാക്കാൻ ചെലവിടുകയാണെങ്കിൽ നിങ്ങൾ ബാക്ടീരിയ , പൊടികൾ എന്നിവയിൽ നിന്നും മുക്തി നേടും .

വഴികൾ

വഴികൾ

നിങ്ങളുടെ ഫ്രണ്ട് എൻട്രൻസ് വളരെ പ്രധാനമാണ് .ഇത് നിങ്ങൾ സ്‌ട്രെസ്സിലോ , മുഷിഞ്ഞോ ഇരിക്കുന്ന സമയത്ത് വലിയ മാറ്റങ്ങൾ തരും .മേക്കർ പറയുന്നത് നിങ്ങളുടെ രണ്ടു മിനിറ്റിലെ വൃത്തിയാക്കൽ..ബാഗു തറയിൽ ഇടാതെ ശരിയായ സ്ഥലത്ത് വയ്ക്കുക ,താക്കോൽ വയ്ക്കുക , വാതിലിനരികത്തെ മേശയിലെ ബവുൾ മാറ്റുക ,കോട്ട് തൂക്കിയിടുക , ഷൂസ് നേരേ വയ്ക്കുക ,ഇതൊക്കെ ചെയ്താൽ പെട്ടെന്ന് അഴുക്കു നീക്കം ചെയ്യുവാനും കഴിയും . കഴിഞ്ഞു .

ഡിഷ്‌ ടവൽ

ഡിഷ്‌ ടവൽ

പലരും ഭക്ഷണം പാകം ചെയ്ത ശേഷം കൈ തുടയ്ക്കാനും ,വൃത്തിയാക്കാനും , പാത്രം തുടയ്ക്കാനും ഒരേ ടവൽ തന്നെയാണ് ഉപയോഗിക്കുന്നത് .കൈ കഴുകാതെ തുടയ്ക്കുന്നതും ഇതിൽ തന്നെ . അങ്ങനെ ഈ ടവലിൽ ധാരാളം ബാക്ടീരിയ കടന്നു കൂടുന്നു .

സ്പോഞ്ച്

സ്പോഞ്ച്

സ്പോഞ്ച് പല തരത്തിലുള്ള ബാക്ടീരിയകളുടെയും കീടങ്ങളുടെയും വീടാണ് .യു എസ് ഡി എ യിലെ ഗവേഷകർ സ്പോഞ്ച് പരിശോധിച്ച ശേഷം പറയുന്നത്ഒരു മിനിട്ട് മൈക്രോവേവ് ചെയ്യുകയോ ,കഴുകി ഉണക്കുകയോ ചെയ്താൽ 99 % ബാക്ടീരിയയും നശിക്കും എന്നാണ് .

അടുക്കളയിലെയും കുളിമുറിയിലെയും കൗണ്ടറുകൾ

അടുക്കളയിലെയും കുളിമുറിയിലെയും കൗണ്ടറുകൾ

കൗണ്ടറുകൾ പെട്ടെന്ന് അഴുക്കാകും .ഒരു സ്പ്രേ ബോട്ടിലും ,മൈക്രോ ഫൈബർ തുണിയും എപ്പോഴും സിങ്കിനടിയിൽ സൂക്ഷിക്കുകയും ദിവസവും വൃത്തിയാക്കുകയും വേണം .അടുക്കള സിങ്ക് ഭക്ഷണ അവശിഷ്ടം കൊണ്ടും , കുളിമുറി തല മുടിയും മറ്റു വസ്തുക്കളാലും അഴുക്കായിരിക്കും .കോബ് പറയുന്നത് അണുക്കൾ പടരാതിരിക്കാൻ എപ്പോഴും ഉണങ്ങിയ തുണി തന്നെ തൂക്കാൻ ശ്രദ്ധിക്കുക .ബാത്ത് റൂം വാതിലിലും , ടോയിലെറ്റിലെ സ്വിച്ചിനരികും നിറയെ അണുക്കൾ ഉള്ളതിനാൽ തുടച്ചു വൃത്തിയാക്കാൻ ശ്രദ്ധിക്കുക .

 റിമോട്ട് കണ്ട്രോൾ

റിമോട്ട് കണ്ട്രോൾ

പൊടിയും ബാക്ടീരിയയും കൊണ്ട് മൂടിയാണ്റിമോട്ട് കണ്ട്രോൾ ഇരിക്കുന്നത് .എല്ലാ ദിവസവും തുടങ്ങുമ്പോഴോ , അവസാനിക്കുമ്പോഴോ ഇവ വൃത്തിയാക്കുക .നിങ്ങളുടെ ഫോൺ തൊടുന്നതിനു മുൻപ് കൈ കൊണ്ട് എന്തെല്ലാം ചെയ്തു എന്ന് കൂടി ഓർക്കുക .

നിങ്ങളുടെ പേഴ്സിനു അടിവശം

നിങ്ങളുടെ പേഴ്സിനു അടിവശം

നിങ്ങളുടെ പേഴ്സ് റെസ്റ്റോറന്റുകളുടെ തറയിൽ ഇരിക്കുന്നു ,പൊതു ബാത്ത് റൂമിൽ തൂങ്ങി കിടക്കുന്നു ,സ്റ്റോർ മുറിയിൽ ഇരിക്കുന്നു ,അടുക്കള കൗണ്ടറിലും നിങ്ങൾ അതിനെ വയ്ക്കുന്നു .ഒരു ബേബി വൈപ് ഉപയോഗിച്ച് എല്ലാ ദിവസവും ഇതിലെ ബാക്ടീരിയയെയും അണുക്കളെയും തുടച്ചു മാറ്റുക .

English summary

Six things you should clean every single day

Taking a few minutes to wipe down these items can get rid bacteria and dirt hiding in the things that you use everyday.
Story first published: Friday, April 22, 2016, 12:56 [IST]
X
Desktop Bottom Promotion