For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൈല്‍സിന് തിളക്കം പോരേ?

|

വീട് ശ്രദ്ധിക്കുന്ന എല്ലാവരുടേയും പരാതിയായിരിക്കും ഇത്. എത്രയൊക്കെ വൃത്തിയാക്കിയാലും ടൈല്‍സിന് തിളക്കം കുറവാണെന്നത്. പലപ്പോഴും നിലത്ത് പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറകളും മറ്റു നിറങ്ങളും കാരണം നല്ലൊരു വിഭാഗം സ്ത്രീകളും ബുദ്ധിമുട്ടാറുണ്ട്.

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കായി തലപുകക്കേണ്ടി വരുന്നില്ല. കാരണം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തറ വൃത്തിയാക്കാന്‍ ചില എളുപ്പവഴികള്‍ ഉണ്ട്. അധികം പ്രയാസപ്പെടേണ്ടി വരാതെ തന്നെ ടൈല്‍സിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ ചില എളുപ്പവഴികള്‍ എന്തൊക്കെയെന്ന് നോക്കാം.

അമോണിയ

അമോണിയ

അല്‍പം ചൂടുവെള്ളത്തി്‌ല് കാല്‍ക്കപ്പ് അമോണിയ ചേര്‍ത്ത് തുണി കൊണ്ട് തറ തുടയ്ക്കുക. ഇത് തറയില്‍ ഒളിഞ്ഞിരിയ്ക്കുന്ന ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കുന്നു. ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് തറയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

വിനാഗിരി

വിനാഗിരി

വിനാഗിരി വെള്ളത്തില്‍ മുക്കി തറ തുടയ്ക്കുന്നതും ടൈല്‍സിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അല്‍പം സോപ്പു കൂടി വിനാഗിരിയില്‍ ചേര്‍ത്താല്‍ ഇത് ഇരട്ടി തിളക്കം നല്‍കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയില്‍ അല്‍പം വിനാഗിരി മിക്‌സ് ചെയ്ത് തറ തുടയ്ക്കുന്നതും തറയില്‍ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ് അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് തറതുടയ്ക്കുന്നത് തറയ്ക്ക് നിറം വര്‍ദ്ധിപ്പിക്കുന്നു. അരമണിയ്ക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം തുടയ്ക്കുന്നത് തറയുടെ നിറം വര്‍ദ്ധിപ്പിക്കുന്നു.

മരം വൃത്തിയാക്കുന്ന ലായനി

മരം വൃത്തിയാക്കുന്ന ലായനി

മരം വൃത്തിയാക്കുന്ന ലായനി ഉപയോഗിച്ചും ടൈല്‍സിന്റെ നിറം വര്‍ദ്ധിപ്പിക്കാം. ഇത് വെള്ളത്തില്‍ കലക്കി തറ തുടച്ചാല്‍ മതി.

English summary

How to keep floor tiles shining

Take a look at the best ways to keep your floor tiles shining. As these are the home remedies that help you to keep your flour tiles shining
Story first published: Monday, July 18, 2016, 17:15 [IST]
X
Desktop Bottom Promotion