Just In
- 3 hrs ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 4 hrs ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 16 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 1 day ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
Don't Miss
- Movies
'നീ എന്നെ കളിയാക്കുവാണോയെന്നാണ് അജു ചേട്ടൻ ചോദിച്ചത്, മാറിപ്പോയിയെന്ന് ധ്യാൻ ചേട്ടനും പറഞ്ഞു'; ഗോകുൽ!
- Sports
IND vs WI: ആരൊക്കെ ഹിറ്റ്?, ആരൊക്കെ ഫ്ളോപ്പ്?, സഞ്ജു ഫ്ളോപ്പോ?, പ്രകടനങ്ങള്‍ നോക്കാം
- News
ബാണാസുര സാഗർ അണക്കെട്ട് തുറന്നു; ഇടുക്കിയിലും മുല്ലപ്പെരിയാറും ജലനിരപ്പ് ഉയരുന്നു
- Travel
യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
ഡ്രയറിൽ ഇടാൻ പാടില്ലാത്ത വസ്തുക്കൾ
ഉണക്കാനുള്ള യന്ത്രങ്ങൾ നമുക്ക് വളരെ പ്രയോജനകരമാണ് എന്നതിൽ സംശയമില്ല. എന്നാൽ വസ്ത്രത്തിന്റെ കാര്യം വരുമ്പോൾ അത് നിങ്ങളുടെ നിക്ഷേപത്തെ നശിപ്പിക്കും. നിങ്ങളുടെ വസ്ത്രം നശിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഡ്രയറിൽ ഇടാതിരിക്കുക.
നാം ഇതുപോലുള്ള യന്ത്രങ്ങളുടെ കണ്ടുപിടിത്തത്താൽ അനുഗ്രഹീതരാണെങ്കിലും യന്ത്രങ്ങളുടെ ചില അടിസ്ഥാന സ്വഭാവം മനസിലാക്കി മാത്രമേ വസ്ത്രങ്ങൾ അതിൽ ഇടാവൂ .
അതുകൊണ്ടുതന്നെ തുണികളുടെ ചുളിവ് ,നൂലുകളുടെ അയവ് ,എന്നിവ ഒഴിവാക്കാനായി ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു .നിങ്ങളുടെ ഡ്രയറിൽ ഇടാൻ പാടില്ലാത്ത ചില വസ്തുക്കൾ ,വായിച്ചു നോക്കൂ.

ബാത്തിങ് സ്യൂട്ട്
ബീച്ചിലെ ചൂടിൽ നിന്നും രക്ഷപ്പെടാനായാണ് ബാത്തിങ് സ്യൂട്ട് സാധാരണ ധരിക്കാറുള്ളത് .ഡ്രയറിൽ ഇത് അലക്കുമ്പോൾ അതിന്റെ നൂലുകൾ പൊട്ടിപ്പോകും .നൂലുകളുടെ അയവു കൂടി അതിന്റെ ആകൃതി നഷ്ടപ്പെടും .അത് നിങ്ങൾക്ക് ധരിക്കാൻ പാകമാകാതെയും വരും .

ജീൻസ്
ഡ്രയറിൽ ജീൻസ് കഴുകുകയാണെങ്കിൽ അതിന്റെ സ്വാഭാവികത നഷ്ടപ്പെടും .ജീൻസിന്റെ ഇലാസ്റ്റിസിറ്റിയും ,തിളക്കവും ഡ്രയറിൽ കഴുകുമ്പോൾ നശിക്കും .അതിനാൽ ഇവ കൈകൊണ്ട് കഴുകുന്നതാണ് നല്ലതു .

കശ്മീർ വസ്ത്രങ്ങൾ
കാശ്മീർ വസ്ത്രങ്ങൾ അണിഞ്ഞു സുന്ദരിയാകുക എന്നത് ഓരോ പെൺകുട്ടികളുടെയും സ്വപ്നമാണ് .ഒരു ചെറിയ അബദ്ധം മതി നിങ്ങളുടെ കശ്മീർ വസ്ത്രങ്ങൾ നശിപ്പിക്കാൻ .അതുകൊണ്ടു തന്നെ നിങ്ങളുടെ കാശ്മീർ വസ്ത്രങ്ങൾ പഴയതായി തോന്നുമ്പോൾ ഡ്രയറിൽ ഇടാതെ കൈ കൊണ്ട് കഴുകുക .ചെറിയ ഏതെങ്കിലും ഡിറ്റർജെന്റ് ഉപയോഗിച്ച് കഴുകുക .

സോക്സ്
സോക്സ് നിങ്ങൾ ഡ്രയറിൽ മുക്കി വയ്ക്കുകയാണെങ്കിൽ അത് ഉപയോഗമില്ലാതെയായി പോകും .അതിനാൽ സോക്സ് ഒരിക്കലും ഡ്രയറിൽ ഇടരുത് .അതിന്റെ ഇലാസ്റ്റിസിറ്റി നഷ്ട്ടമാകും .സോക്സ് കൈ കൊണ്ട് കഴുകാൻ സമയമില്ലെങ്കിൽ മെഷ് ബാഗുകൾ ഉപയോഗിക്കുക .

ടൗവ്വൽ
കുളിക്കാനായി നമുക്ക് ദൈനം ദിനം ആവശ്യമുള്ള ഒന്നാണ് ടൗവ്വൽ .ഇത് ഡിറ്റർജെന്റോ വാഷിംഗ് പൗഡറോ ഉപയോഗിച്ച് കഴുകിയാൽ ചുരുങ്ങും .ഇത് ഒഴിവാക്കാനായി ഡിറ്റർജെന്റിനു പകരം വിനാഗിരിയോ ബേക്കിംഗ് സോഡയോ ഉപയോഗിച്ച് കൈ കൊണ്ട് കഴുകുക .

ടൈറ്റ്സ്
ടൈറ്റ്സ് ആദ്യം ഉപയോഗിച്ചത് പോലെ പിന്നീടും ടൈറ്റ് ആയി തോന്നിയിട്ടുണ്ടോ ?ഇത് നാം യന്ത്രത്തിൽ കഴുകുമ്പോൾ അതിന്റെ നൂലുകൾ ചുരുങ്ങുന്നതാണ് കാരണം .അതിനാൽ അത് ധരിക്കാൻ പകമല്ലാതെ വരുന്നു .ഇവ നിങ്ങളുടെ കൈ കൊണ്ട് കഴുകുന്നതാണ് ഉത്തമം .

ബ്രാ
ബ്രാ ഇല്ലാതെ ഒരു സ്ത്രീയ്ക്ക് അലസമായി ജീവിക്കാനാവില്ല .ബ്രാ ഡ്രയറിൽ ഇട്ടാൽ അതിന്റെ ചൂടിൽ ബ്രായുടെ ഇലാസ്റ്റിസിറ്റി നഷ്ട്ടപ്പെട്ടു വലിയും .അതിനാൽ ബ്രാ മിഷ്യനിൽ ഇടാതെ കൈ കൊണ്ട് കഴുകി നിലത്തിട്ട് ഉണക്കുന്നതായിരിക്കും നല്ലതു.

റണ്ണിങ് ഷൂസ്
നിങ്ങളുടെ ഓടാനുള്ള ഷൂസ് നനയ്ക്കരുത് .ഇതിന്റെ കുഷനും ഫാബ്രിക്സും നശിക്കും .കൂടാതെ യന്ത്രത്തിലെ ചൂട് അതിലെ റബറിനെ ചുരുക്കി ,ഷൂസ് നശിക്കാൻ കാരണമാകും .