Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഇവയെക്കൊണ്ടുള്ള അപ്രതീക്ഷിത ഉപയോഗം
ടൂത്ത് പേസ്റ്റ് പല്ല് തേയ്ക്കാനാണ് നാം പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല് ഇതിന്റെ തന്നെ മറ്റു പല ഉപയോഗങ്ങളും ഉണ്ടെന്നത് നമുക്കറിയാം. അതുപോലെ തന്നെ ഓരോ വസ്തുക്കള്ക്കും നമ്മള് വിചാരിക്കുന്നതലുപരി പല വിധത്തിലുള്ള ഉപയോഗങ്ങളുണ്ട്. കൊക്കക്കോള കൊണ്ട് ഇങ്ങനേയും ചില ഉപയോഗങ്ങള്
ഇത്തരത്തില് നിരവധി ഉപയോഗങ്ങളുള്ള ഒരേ വസ്തുക്കള് എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും നമ്മള് സ്വപ്നത്തില് പോലും വിചാരിക്കാത്ത തരത്തിലുള്ള ഉപയോഗങ്ങളാണ് ഇവ കൊണ്ടുള്ളത്. പല്ല് തേയ്ക്കാന് മാത്രമല്ല ടൂത്ത് പേസ്റ്റ്
നമ്മുടെ ചുറ്റുമുള്ള നമുക്ക് സ്ഥിരപരിചിതരായ വസ്തുക്കളാണ് പലവിധ ഉപയോഗങ്ങള് കൊണ്ട് നമ്മെ ഞെട്ടിക്കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.

ഒലീവ് ഓയില്
ബോഡി മോയ്സ്ചുറൈസര് ആയി ഒലീവ് ഓയില് ഉപയോഗിക്കാം, എന്നാല് ഇതിന്റെ മറ്റൊരുപയോഗം ഇത് ഷേവിംഗ് ഓയില് ആയും ഉപയോഗിക്കാം എന്നുള്ളതാണ്.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ പാചകത്തിനുപയോഗിക്കും, എന്നാല് ഇത് കൂടാതെ സിങ്ക് വൃത്തിയാക്കാനും അതുപോലെ തന്നെ നാണയങ്ങളിലെ കറകളയാനും ഇത് ഉപയോഗിക്കാം.

ഐസ്ക്യൂബ് ട്രേ
ഐസ്ക്യൂബ് ട്രേ നമ്മള് ഫ്രിഡ്ജില് ഐസ്ക്യൂബിനായാണ് ഉപയോഗിക്കുന്നത്. എന്നാല് മോതിരം, കമ്മല് തുടങ്ങിയ ചെറിയ ചെറിയ വസ്തുക്കള് ഇട്ടുവെയ്ക്കാന് ഇത് വളരെ നല്ലതാണ്.

ടൂത്ത് പേസ്റ്റ്
പല്ല് തേയ്ക്കുക എന്ന കോമണ് ഉപയോഗം നമുക്കറിയാം. എന്നാല് ഇതുകൂടാതെ പൊള്ളലേറ്റാലോ, കൊതുകു കടിമൂലമുണ്ടാകുന്ന ചൊറിച്ചില് ഇല്ലാതാക്കാനും ടൂത്ത് പേസ്റ്റിന് കഴിയും.

വിനാഗിരി
വിനാഗിരിയുടെ ഉപയോഗം നമുക്കറിയാം. എന്നാല് ഇതുകൂടാതെ മുടിയുടെ തിളക്കം വര്ദ്ധിപ്പിക്കാനും വിനാഗിരി ഉപയോഗിക്കാം.

ടെന്നീസ് ബാള്
ടെന്നീസ് ബാളിന്റെ ഉപയോഗം പ്രത്യേകം പറയേണ്ടതില്ല എന്നാല് പ്രായമായവര് നടക്കുന്ന വാക്കറിന്റെ അടിയില് ടെന്നീസ് ബാള് ഘടിപ്പിച്ചാല് നടത്തം ഒന്നു കൂടി ഉഷാറാകും.

കൊക്കക്കോള
കൊക്കക്കോളയുടെ ഉപയോഗം നിരവധിയാണ്. ഇതില് ഏറ്റവും പ്രധാനപ്പെട്ടത് ടോയ്ലറ്റ് വൃത്തിയാക്കാനും നാണയങ്ങള് ക്ലീന് ചെയ്യാനും കൊക്കക്കോള ഉപയോഗിക്കും എന്നതാണ്.

ബിയര്
ബിയര് കുടിയ്ക്കാന് മാത്രമല്ല ഉപയോഗിക്കുന്നത് ഷാംമ്പൂ ആയി ഉപയോഗിക്കാനും ബെസ്റ്റ് ആണ് ബിയര്.

പത്രം
പത്രത്തിന്റെ ഉപയോഗം ഒന്നല്ല ഒന്നിലധികമാണ്. എന്നാല് ഇവയില് ഏറ്റവും പ്രധാനപ്പെട്ട ഉപയോഗമാണ് ജനല്ചില്ലകള് ക്ലീന് ചെയ്യാന് ഉപയോഗിക്കാമെന്നത്.

താരനെ പ്രതിരോധിയ്ക്കും ഷാമ്പൂ
താരനെ പ്രതിരോധിയ്ക്കുന്ന ഷാമ്പൂ പലപ്പോഴും ശരീരത്തിലെ ചൊറിച്ചില് ഇല്ലാതാക്കാന് ഉപയോഗിക്കാം.



Click it and Unblock the Notifications
