For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാത്ത്റൂം ദുര്‍ഗന്ധം അകറ്റാം

By Super
|

ഏറെ ശല്യമുണ്ടാക്കുന്ന കാര്യമാണ് ബാത്ത്റൂമിലെ ദുര്‍ഗന്ധം. പ്രത്യേകിച്ച് അതിഥികള്‍ വീട്ടിലുള്ളപ്പോള്‍.

നിങ്ങളുടെ ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റാനും നല്ല അന്തരീക്ഷം ലഭിക്കാനും അടുക്കളയില്‍ ഉപയോഗിക്കുന്ന ചില വസ്തുക്കള്‍ ഉപയോഗപ്പെടുത്താം.

1. ബേക്കിംഗ് സോഡ - ബക്കറ്റിലെ വെള്ളത്തില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് തറയും ടോയ്‍ലെറ്റ് ടാങ്കും ആഴ്ചയില്‍ രണ്ട് തവണ വീതം കഴുകുക.

bathroom odour

2. വിനാഗിരി - ബ്ലാക്ക് അല്ലെങ്കില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ബാത്ത്റൂം ശുചീകരണത്തിന് ഉപയോഗിക്കാവുന്ന മികച്ച ഉത്പന്നമാണ്. ദുര്‍ഗന്ധം അകറ്റാനും അഴുക്ക് നീക്കം ചെയ്ത് തിളക്കം നല്കാനും ഇത് സഹായിക്കും.

3. സോപ്പ് വെള്ളം - ടോയ്‍ലെറ്റ് ടാങ്കും ബാത്ത്റൂമും വൃത്തിയാക്കാന്‍ സോപ്പ് വെള്ളം ഉപയോഗിക്കുക. സുഗന്ധമുള്ള സോപ്പ് ഇതിനായി ഉപയോഗിക്കാം.

4. സുഗന്ധദ്രവ്യങ്ങള്‍ - ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റാന്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാം. ടോയ്‍ലെറ്റ് സീറ്റ്, ബാത്ത്റൂമിലെ ടൈലുകള്‍ എന്നിവ ലാവെണ്ടര്‍ ഓയില്‍ ഉപയോഗിച്ച് വൃത്തിയാക്കാം. ഇതിന്‍റെ ശക്തമായ ഗന്ധം ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റും.

English summary

Simple Ways To Get Rid Of Bathroom Odour

Here are some of the simple ways to get rid of bathroom odours. Read more to know about,
X
Desktop Bottom Promotion