Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വീട്ടിലെ കീടങ്ങളെ തുരത്താം
വീട്ടില്‍ കീടങ്ങള്‍ ശല്യമാകുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ തന്നെ പരിഗണിക്കുക. ഇവയെ നീക്കം ചെയ്യാതിരുന്നാല്‍ നിങ്ങള്‍ക്കും കുടുംബത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
വീട്ടില്‍ പാറ്റകളുടെ സാന്നിധ്യം അറപ്പുളവാക്കുന്നതാവും. ഇവയുടെ കാലുകളില്‍ ഏറെ രോഗാണുക്കളുള്ളതിനാല് രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഈ കീടങ്ങളെ അകറ്റുന്നതിന് അടുക്കളയിലുള്ള സാധനങ്ങള്‍ തന്നെ ഉപയോഗിക്കാം. ഇത് സ്പ്രേ ചെയ്യുകയോ വിതറുകയോ ചെയ്ത് ഇവയില്‍ നിന്ന് മുക്തി നേടാനാവും.

1. എലി
എലികള്‍ക്ക് പുതിനയുടെ ഗന്ധം താങ്ങാനാവില്ല. എലികളെ സ്വഭാവികരീതിയില്‍ കൊല്ലണമെങ്കില്‍ ഒരു കോട്ടണ്‍ ബോള്‍ പുതിന ഓയിലില്‍ മുക്കി എലിയുടെ പൊത്തിന് സമീപം വെയ്ക്കുക. ഇതിന്റെ ഗന്ധം എലികളുടെ ശ്വാസകോശത്തെ ചുരുക്കുകയും അവയെ കൊല്ലുകയും ചെയ്യും.

2. പാറ്റ
രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ പാറ്റകളെ അകറ്റാന്‍ സഹായിക്കുന്ന മാര്‍ഗ്ഗമാണിത്. കുരുമുളക് പൊടി, ഉള്ളി പേസ്റ്റ്, വെളുത്തുള്ളി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി പാറ്റകളുള്ള സ്ഥലങ്ങളില്‍ സ്പ്രേ ചെയ്യുക. ഇതിന്റെ ഗന്ധം പാറ്റകളെ അകറ്റും.

3. ഈച്ച
ഈച്ചകള്‍ വീടിനുള്ളിലേക്ക് വരുന്ന വാതിലുകളുടെ സമീപം തുളസി വെയ്ക്കുന്നത് വിദഗ്ദര്‍ ശുപാര്‍ശ ചെയ്യുന്ന ഒരു മാര്‍ഗ്ഗമാണ്. ലാവെണ്ടര്‍, യൂക്കാലിപ്റ്റസ് പോലുള്ള സുഗന്ധ ദ്രവ്യങ്ങള്‍ ഈച്ചകളെ അകറ്റാന്‍ ഉത്തമമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

4. മൂട്ട
മൂട്ടകളെ കൊല്ലാന്‍ സ്വഭാവികമായ മാര്ഗ്ഗങ്ങളുണ്ടെന്ന് പലര്‍ക്കും അറിയില്ല. ശ്വസന ഭാഗത്തെ നശിപ്പിക്കുന്നത് വഴി മൂട്ടകളെ കൊല്ലാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് ഉള്ളിനീര്.

5. പല്ലി
വീടിന്റെ മൂലകളില്‍ മുട്ടത്തോട് തൂക്കിയിടുക. ഇവയില്‍ നിന്നുള്ള ഗന്ധം പല്ലിയെ അകറ്റും. ഇത് വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണ്.

6. കൊതുക്
കൊതുകുകളെ അകറ്റാനുള്ള ഏറ്റവും മികച്ച ഒരു പ്രകൃതിദത്ത മാര്‍ഗ്ഗമാണ് വേപ്പെണ്ണ. ഇത് പരീക്ഷിച്ച് നോക്കുക. രാസവസ്തുക്കളടങ്ങിയ ഉത്പന്നങ്ങളേക്കാള്‍ കൊതുകിനെ അകറ്റാന്‍ ഫലപ്രദമാണ് വേപ്പെണ്ണ.



Click it and Unblock the Notifications
