Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
ലോഹഗണേശ വിഗ്രഹങ്ങള് വയ്ക്കേണ്ട സ്ഥാനം
വിവിധ തരം ഗണേശ വിഗ്രഹങ്ങള് നമുക്ക് സമ്മാനമായി ലഭിക്കാറുണ്ട്.
വാസ്തു പ്രകാരം വിവിധ ലോഹങ്ങള് കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഗണേശ വിഗ്രഹങ്ങളെ വ്യത്യസ്തമായ രീതിയില് വേണം പരിചരിക്കാന്. ഇത്തരം ഗണേശ വിഗ്രഹങ്ങള് വയ്ക്കേണ്ടതും വയ്ക്കരുതാത്തതുമായ സ്ഥാനങ്ങളാണ് ഇതില് പ്രധാനം.

വെള്ളി ഗണേശ വിഗ്രഹം
വെള്ളിയില് തീര്ത്ത ഗണേശ വിഗ്രഹം കീര്ത്തിയും പ്രശസ്തിയും നിങ്ങള്ക്കു നല്കുമെന്നാണ് വിശ്വാസം. നിങ്ങളുടെ കൈവശം വെള്ളി ഗണേശ വിഗ്രഹം ഉണ്ടെങ്കില് തെക്ക്കിഴക്ക്, പടിഞ്ഞാറ് അല്ലെങ്കില് വടക്ക് പടിഞ്ഞാറ് ദിശകളില് വയ്ക്കുക. വാസ്തു അനുസരിച്ച് ഈ വിഗ്രഹം തെക്ക് അല്ലെങ്കില് തെക്ക്പടിഞ്ഞാറ് ദിശയില് ഒരിക്കലും വയ്ക്കാന് പാടില്ല.

ചെമ്പ് ഗണേശ വിഗ്രഹം
സന്തതിപരമ്പരകളെ ആഗ്രഹിക്കുന്നവര്ക്ക് വീട്ടില് ചെമ്പ് ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത് നല്ലതാണന്നാണ് വിശ്വാസം. ചെമ്പ് ഗണേശ വിഗ്രഹങ്ങള് കിഴക്കോ തെക്കോ ദിശയില് വയ്ക്കുക. തെക്ക്പടിഞ്ഞാറോ വടക്ക്കിഴക്കോ ദിശയില് വയ്ക്കരുത്.

തടി ഗണേശ വിഗ്രഹം
ചന്ദനത്തടിയില് ഉള്പ്പടെ വിവിധ മരങ്ങള് കൊണ്ട് നിര്മ്മിക്കുന്ന ഗണേശ വിഗ്രഹങ്ങള്ക്ക് നിരവധി ഗുണങ്ങളുണ്ട്. ആരോഗ്യം, ദീര്ഘായുസ്സ്, വിജയം എന്നിവയ്ക്കായി ഇത്തരം വിഗ്രഹങ്ങളെ നമ്മള് ആരാധിക്കാറുണ്ട്. അതിനാല് തടികൊണ്ടുള്ള ഗണേശ വിഗ്രഹങ്ങള് വടക്ക്, വടക്ക് കിഴക്ക് അല്ലെങ്കില് കിഴക്ക് ദിശകളില് വയ്ക്കുക. തെക്ക്കിഴക്ക് ദിശയില് ഇവ ഒരിക്കലും വയ്ക്കാന് പാടില്ല.

കളിമണ്ണ് ഗണേശ വിഗ്രഹം
കളിമണ്ണില് തീര്ത്ത ഗണേശ വിഗ്രഹങ്ങള്ക്കും നിരവധി ഗുണങ്ങളുണ്ട്. ഇവയെ ആരാധിക്കുന്നതിലൂടെ ആരോഗ്യം, വിജയം എന്നിവ ലഭിക്കുന്നതിന് പുറമെ തടസ്സങ്ങള് മാറാന് സഹായിക്കുകയും ചെയ്യും. എന്തു തന്നെയായാലും ഇത്തരം വിഗ്രഹങ്ങള് പടിഞ്ഞാറ് അല്ലെങ്കില് വടക്ക് ദിശകളില് വയ്ക്കരുത്. തെക്ക്പടിഞ്ഞാറ് ദിശയില് വയ്ക്കാം.

പിച്ചള ഗണേശ വിഗ്രഹം
പിച്ചളയില് തീര്ത്ത ഗണേശ വിഗ്രങ്ങള് വീടുകളില് ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കും. പിച്ചളയില് തീര്ത്ത വിഗ്രഹങ്ങള് കിഴക്ക്, തെക്ക്, പടിഞ്ഞാറ് ദിശകളില് വയ്ക്കാം. അതേസമയം ഇവ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളില് വയ്ക്കരുത്.



Click it and Unblock the Notifications
