Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
വീട്ടിലെ കാണപ്പെടാത്ത അഴുക്ക് ഇടങ്ങള്
കാണാനുള്ള ഭംഗിക്ക് വേണ്ടി മാത്രമല്ല നിങ്ങള് വീട് വൃത്തിയാക്കേണ്ടത്, കുടുംബത്തിന്റെ ആരോഗ്യത്തിന് വേണ്ടി കൂടിയാണ്. അടുക്കള അലമാരികള്, തട്ടുകള്, എക്സ്ഹോസ്റ്റ് ഫാന് പോലെ വീട് വൃത്തിയാക്കുമ്പോള് നമ്മള് പൊതുവെ അവഗണിക്കാറുള്ള നിരവധി ഇടങ്ങളുണ്ട്. എന്നാല് ഇത്തരം ഇടങ്ങള്ക്ക് കൂടി ശ്രദ്ധ നല്കണം.
ഹൈടെക് ക്ലീനിങ് സേവനങ്ങള് ലഭ്യമാക്കുന്ന പുതിയ കമ്പനിയായ ബ്രൂംബെര്ഗിന്റെ സഹ സ്ഥാപകന് സമ്രാട്ട് ഗോയല് വീട്ടില് വൃത്തിയാക്കേണ്ട ഇടങ്ങളെ കുറിച്ച് പറയുകയാണിവിടെ

അടുക്കള അലമാരയുടെ മുകള് വശവും തട്ടുകളും
അടുക്കളയിലെ അലമാരകളുടെ മുകള് വശവും തട്ടുകളും വൃത്തിയാക്കുക. പൊടിയും പാചക എണ്ണയുടെ കരിയും ഇവിടെ പറ്റിപിടിച്ചിരിക്കുന്നുണ്ടാകും.
സ്വിച്ച് ബോര്ഡിന് ചുറ്റും
കാണുന്നതിലും കൂടുതലായിരിക്കും ചില ഇടങ്ങളിലെ അഴുക്ക്. എല്ലാവരും പതിവായി തൊടുന്നതിനാല് സ്വിച്ച് ബോര്ഡില് അണുക്കള് അടിയാന് സാധ്യത ഉണ്ട് . അതിനാല് സ്വിച്ച് ബോര്ഡുകളും ചുറ്റുമുള്ള ഇടങ്ങളും പതിവായി തുടയ്ക്കണം.
എക്സ്ഹോസ്റ്റ് ഫാനിന് ചുറ്റും
ബാത് റൂമലെയും അടുക്കളയിലെയും എക്സ്ഹോസ്റ്റ് ഫാനിന്റെ ബ്ലേഡുകള് ഇടയ്ക്കെല്ലൊ വൃത്തിയാക്കാറുണ്ടാവും . എന്നാല് അതിന് ചുറ്റുമുള്ള ഇടങ്ങളോ? ബ്ലേഡിന് ചുറ്റമുള്ള ഇടങ്ങളില് പൊടിയും പുകയും കയറിയ പാടുകള് കാണപ്പെടുമെന്ന കാര്യ ഉറപ്പാണ്. വൃത്തിയാക്കുമ്പോള് ഇവയും ശ്രദ്ധിക്കുക.
ഗീസറിന് മുകളില്
വെള്ളം ചൂടാക്കാനുള്ള ഗീസര് വളരെ ഉപകാരപ്രദമാണ്. എന്നാല് വര്ഷങ്ങളായി ശ്രദ്ധിക്കാത്തത് കാരണം അവയുടെ മുകള് വശം നോക്കിയാല് അഴുക്ക് അടിഞ്ഞ് കൂടിയിരിക്കുന്നത് കാണാം.
ട്യൂബ് ലൈറ്റുകളുടെ മുകള്
ലൈറ്റുകള് വെളിച്ചം നല്കുമെന്ന് കരുതി അവയില് അഴുക്ക് അടിയില്ല എന്ന് കരുതരുത്.ട്യൂബ് ലൈറ്റുകളും ലൈറ്റ് ഫിക്സ്ചറുകളും പൊടി ആകര്ഷിക്കുന്നവയാണ്. വൃത്തിയാക്കുമ്പോള് സാധാരണ വിട്ടുപോകുന്ന സ്ഥലങ്ങളാണിത്.
ചിത്രങ്ങളുടെ പുറകില്
താമസിക്കുന്ന സ്ഥലം മനോഹരമാക്കുന്നവയാണ് ചിത്രങ്ങള്. എന്നാല് ഇവ ഭിത്തിയുടെ കുറെ ഭാഗം മറയ്ക്കും. ഇവിടെ അടിയുന്ന പൊടിയും അഴുക്കും ശ്രദ്ധയില് പെടില്ല. അതിനാല് പതിവായി ചിത്രങ്ങള് മാറ്റി പൊടി നീക്കം ചെയ്യാന് മറക്കരുത്.
സോഫയുടെ പുറക് വശം
വൃത്തിയാക്കിയില്ലെങ്കില് വളരെ മോശമാകുന്ന ഒന്നാണ് സോഫകള്. ഭിത്തിയോട് ചേര്ത്താണ് ഇവ ഇടുന്നതെങ്കില് ഇടയിലുള്ള സ്ഥലം വൃത്തിയാക്കാന് പ്രയാസമായിരിക്കും. എല്ലാ ദിവസവും ഇവ നീക്കി വൃത്തയാക്കുക എന്നത് വളരെ പ്രയാസമായിരിക്കും.
എസി വോള്ട്ടേജ് റെഗുലേറ്ററിന്റെ മുകളില്
ജനാലയുടെയും എസിയുടെയും മുകള് വശം പതിവായി വൃത്തിയാക്കാറുണ്ടാകും എന്നാല് സമീപത്തായി സ്ഥാപിച്ചിട്ടുള്ള വോള്ട്ടേജ് റെഗുലേറ്ററിന്റെ മുകള് വശം വൃത്തിയാക്കാറുണ്ടോ?
ഉയര്ന്ന ജനാലകള്
ഉയരത്തിലുള്ള വെന്റിലേറ്റര് ജനാലകള് വൃത്തിയാക്കുക വിരളമായിരിക്കും.
സിങ്കിന് അടിവശം
നിങ്ങളുടെ തിളങ്ങുന്ന സിങ്കിന്റെ അടിവശം എങ്ങനെയാണ് ഇരിക്കുന്നത് നോക്കാറുണ്ടോ?



Click it and Unblock the Notifications
