Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പല്ല് തേയ്ക്കാന് മാത്രമല്ല ടൂത്ത് പേസ്റ്റ്
ടൂത്ത് പേസ്റ്റ് പല്ലു തേയ്ക്കാനുള്ളതാണെന്ന് നമുക്കെല്ലാവര്ക്കും അറിയം. എന്നാല് അതല്ലാതെയും നിരവധി ഉപയോഗങ്ങള് ടൂത്ത് പേസ്റ്റിനുണ്ട്. അതിനെക്കുറിച്ച് അധികമാര്ക്കും അറിയില്ലെന്നതാണ് സത്യം. സ്റ്റെയിന്ലസ് സ്റ്റീല് സിങ്ക് തിളങ്ങാന്.....
ടൂത്ത് പേസ്റ്റ് ഉപയോഗത്തിന്റെ കഥ പറഞ്ഞാല് തീരുകയേ ഇല്ല, എന്തുകൊണ്ടെന്നാല് അത്രയേറെ ഉപയോഗങ്ങളാണ് ടൂത്ത് പേസ്റ്റിനുള്ളത്. കുട്ടികളുടെ സ്കൂള് യൂണിഫോം വൃത്തിയാക്കാം
സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കും എന്നതൊഴിച്ചാല് നിരവധി ഉപയോഗങ്ങള് ടൂത്ത് പേസ്റ്റിനുണ്ട്. പല്ല് വെളുപ്പിക്കുന്നതിനേക്കാള് ഭംഗിയായി പല കാര്യങ്ങളും ടൂത്ത് പേസ്റ്റ് ചെയ്യും. അവ ഏന്തൊക്കെയെന്ന് നോക്കാം....

ദുര്ഗന്ധത്തിന് പരിഹാരം
നമ്മള് എന്തെങ്കിലും സാധനം കുറേ നാള് പ്ലാസ്റ്റിക് പാത്രത്തില് ഇട്ടു വെച്ചിരുന്നാല് അതിനുണ്ടാകുന്ന മണം വൃത്തികെട്ട മണമായിരിക്കും. എന്നാല് ടൂത്ത് പേസ്റ്റ് ഇട്ട് പാത്രം കഴുകിയാല് ആ ദുര്ഗന്ധത്തെ അകറ്റാം എന്നതാണ് ആദ്യത്തെ ഉപയോഗം.

സ്വര്ണം തിളങ്ങും
സ്വര്ണാഭരണങ്ങളോ വജ്രാഭരണങ്ങളോ ടൂത്ത് പേസ്റ്റ് ഇട്ട് കഴുകിയാല് നല്ല തിളക്കം ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ടൂത്ത് പേസ്റ്റ് ബ്രഷില് എടുത്ത് സ്വര്ണം കഴുകിയാല് മതി. പേള് ആഭരണങ്ങളും ഇതേ പോലെ തിളക്കമുള്ളതാക്കാം.

തുണിയിലെ കറകള്ക്ക് വിട
എത്ര കഷ്ടപ്പെട്ടിട്ടും തുണിയിലെ കറ പോകുന്നില്ലേ, എന്നാല് അല്പം ടൂത്ത് പേസ്റ്റ് എടുത്ത് അഴുക്ക് പുരണ്ട ഭാഗത്ത് ആക്കി കഴുകി നോക്കൂ. കറ നിശ്ശേഷം മാറും. എന്നാല് ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വെച്ചാല് വെള്ള നിറത്തിലുള്ള ടൂത്ത് പേസ്റ്റ് ആയിരിക്കണം ഉപയോഗിക്കേണ്ടതെന്നാണ്. അല്ലാത്ത പക്ഷം അത് വിപരീത ഫലമുണ്ടാക്കും.

ഹെഡ്ലൈറ്റ് അഴുക്ക് കളയാം
ഹെഡ്ലൈറ്റില് പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും മറ്റും കളയാന് ഏറ്റവും പറ്റിയ ഒന്നാണ് ടൂത്ത് പേസ്റ്റ് എന്ന കാര്യത്തില് സംശയം വേണ്ട.

ഷൂ തിളങ്ങും പല്ലു പോലെ
ഷൂവിന് നല്ല തിളക്കം ലഭിക്കാന് ഇന് ടൂത്ത് പേസ്റ്റ് ഇട്ട് ഒന്ന് തേച്ചാല് മതി. അല്ലാതെ പോളിഷ് ചെയ്ത് കഷ്ടപ്പെടണ്ട എന്ന്.

വിള്ളലുകള്ക്ക് പരിഹാരം
ചുമരില് ഉണ്ടാവുന്ന ചെറിയ ചെറിയ വിള്ളലുകള്ക്ക് ഇനിമുതല് ടൂത്ത് പേസ്റ്റ് പരിഹാരമാണ്. കാരണം. ടൂത്ത് പേസ്റ്റ് വിള്ളലുള്ള ഭാഗത്ത് വിരലിലെടുത്ത തേച്ാല് മതി. വിള്ളല് അറിയുകയില്ല.

ഡിവിഡി സ്ക്രാച്ച് റിമൂവര്
ഡിവിഡിയില് ഉള്ള സ്ക്രാച്ച് പരിഹരിക്കാന് ടൂത്ത് പേസ്റ്റിനു കഴിയും. കുറച്ച് ടൂത്ത് പേസ്റ്റ് എടുത്ത് സ്ക്രാച്ചുള്ള ഡിവിഡിയില് കോട്ടണ് തുമി ഉപയോഗിച്ച തുടച്ചാല് മതി. സ്ക്രാച്ച് മാറി സിഡി പുത്തനാകും.

കൈകഴുകാന്
ഹാന്ഡ് വാഷുകളോട് വിട പറയൂ. മീനിന്റേയും സവാളയുടേയും മണം പ്രശ്നമുണ്ടാക്കുന്നുവെങ്കില് ഇനി മുതല് കൈകഴുകാന് ടൂത്ത് പേസ്റ്റ് ഉപയോഗിക്കൂ. ദുര്ഗന്ധം ഇനി ഉണ്ടാവില്ല എന്ന് ഉറപ്പ്.

ഇരുമ്പ് കറ കളയാം
ഇരുമ്പ് കറയ്ക്ക് ഇനി വിട നല്കാം എന്നതാണ മറ്റൊരു ഗുണം. ഇസ്തിരിപ്പെട്ടിയുടേയും മറ്റും അടിയില് ഒട്ടിപ്പിടിച്ചിരിക്കുന്ന കറയും ഇിലൂടെ കളയാം.

വെള്ളി തിളങ്ങും
വെള്ളിപ്പാത്രങ്ങളുടേയും ആഭരണങ്ങളുടേയും തിളക്കം ലഭിക്കാന് ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. തുണിയില് ടൂത്ത് പേസ്റ്റ് എടുത്ത് തുടച്ചാല് മതി വെള്ളിപ്പാത്രങ്ങള് ഇനി മുതല് പള പളാ തിളങ്ങും.

സിങ്ക് കഴുകാന്
ഉപയോഗിച്ച് പഴയതായ സിങ്ക് പോലും ഇനി മുതല് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് തിളക്കമുള്ളതാക്കാം എന്നതാണ് സത്യം.

മൊബൈല് സ്ക്രീന് വൃത്തിയാക്കാം
മൊബൈല്ഫോണ് സ്ക്രീന് വരെ ഇനി ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് തിളക്കമുള്ളതാക്കാം എന്നതാണ് സത്യം.



Click it and Unblock the Notifications
