Latest Updates
-
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍
വീട് റെയിന്‍ പ്രൂഫ് ചെയ്യൂ
മഴക്കാലത്ത് തുണികള്‍, പാദരക്ഷകള്‍ എന്നിവയ്‌ക്ക് പുറമെ വീടിനും പ്രത്യേക സംരക്ഷണം ആവശ്യമാണ്. അല്ലെങ്കില്‍ ഈര്‍പ്പം മൂലം ഫര്‍ണിച്ചറുകള്‍, ആഭരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുമാധനങ്ങള്‍ മുതലായവയ്‌ക്കെല്ലാം കേട് സംഭവിക്കും.
അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇവയെല്ലാം സംരക്ഷിക്കാനാകും. അതിനുള്ള ചില വഴികള്‍ പരിചയപ്പെടാം.

അലമാരയും വസ്‌ത്രങ്ങള്‍
മഴക്കാലത്ത് തുണികള്‍ നന്നായി ഉണക്കുക വലിയൊരു ജോലിയാണ്. തുണികള്‍ നന്നായി ഉണങ്ങയില്ലെങ്കില്‍ അവയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കും. അടുത്ത തവണ അലക്കുന്നത് വരെ ഇത് നിലനില്‍ക്കുകയും ചെയ്യും. അലമാരയില്‍ നിന്ന് ഈര്‍പ്പം അകറ്റുന്നതിനായി അതില്‍ കര്‍പ്പൂരം വച്ചാല്‍ മതിയാകും. ഇതിന് ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിയും. അലമാര ഈര്‍പ്പരഹിതമാക്കാന്‍ സിലിക്ക ജെല്ലും പ്രയോജനപ്രദമാണ്. അലമാര വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പൂപ്പല്‍ബാധ ഉണ്ടാവുകയും ഇത് ദുര്‍ഗന്ധത്തിന് കാരണമാകുകയും ചെയ്യും. നല്ല ശുചീകാരികള്‍ ഉപയോഗിച്ച് അഴുക്കുകള്‍ നീക്കുക. നനവുള്ള തുണികള്‍ അലമാരയില്‍ വയ്‌ക്കരുത്. തുണികള്‍ ഇടയ്‌ക്കിടെ തണലത്തിടുക.

തടി ഫര്‍ണിച്ചറുകള്‍
മഴക്കാലത്ത് ചിതലും പ്രാണികളും വലിയ ശല്ല്യം സൃഷ്ടിക്കാറുണ്ട്. കര്‍പ്പൂരം, ഗ്രാമ്പു, വേപ്പില എന്നിവ ഉപയോഗിച്ച് ഇവയെ അകറ്റിനിര്‍ത്താവുന്നതാണ്. പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങുന്നവര്‍ പൂപ്പലും ചിതലും പിടിക്കാത്തവ വാങ്ങാന്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ ഫര്‍ണിച്ചറുകളുടെ സ്‌്‌ക്രൂകളും മറ്റും ഒന്നുകൂടി മുറുക്കുക. കുറച്ച് ദിവസം വീട്ടില്‍ ആളില്ലാതിരിക്കുന്ന സാഹചര്യം വന്നാല്‍ ഇവ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടുക. ഫര്‍ണിച്ചറുകള്‍ ഈര്‍പ്പരഹിതമായിരിക്കാന്‍ ഇത് സഹായിക്കും. ഫര്‍ണിച്ചറുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. താപനിലയിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങളില്‍ നിന്ന് ഇവയെ സംരക്ഷിക്കുന്നതിനായി മണ്ണെണ്ണയോ ഗ്ലിസറിനോ ഉപയോഗിക്കുക. കസേര, മേശ എന്നിവയില്‍ അഴുക്ക് ധാരാളമുണ്ടെങ്കില്‍ പെട്ടെന്ന് ഉണങ്ങുന്ന അസെറ്റോണ്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. മേശയുടെ മുകള്‍ ഭാഗത്ത് അഴുക്ക്, ഈര്‍പ്പം എന്നിവ പിടിക്കുന്നത് ഒഴിവാക്കാനായി മാറ്റോ ഹോള്‍ഡറുകളോ ഉപയോഗിക്കുക. അധികം ചൂടേല്‍ക്കുന്നത് തടയാനും ഇവ സഹായിക്കും. തടി പ്രതലങ്ങള്‍ ഉണങ്ങിയ തുണി കൊണ്ട് മാത്രം തുടയ്‌ക്കുക.

ഷൂറാക്ക്
പാദരക്ഷകള്‍ സൂക്ഷിക്കുന്ന ഷൂറാക്ക് അടിക്കടി വൃത്തിയാക്കുക. ഷൂകള്‍ ഈര്‍പ്പം വളരെയധികം ആഗിരണം ചെയ്യും. ഇവ ധരിച്ചാല്‍ അണുബാധ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. വോള്‍ട്ടേജ് കുറഞ്ഞ ഒരു ബള്‍ബ് ഷീറാക്കില്‍ വയ്‌ക്കുക. ഇതിന്റെ ചൂട് കൊണ്ട് ജലാംശം അപ്രത്യക്ഷമാകും.

കാര്‍പ്പറ്റും കര്‍ട്ടനുകളും
മഴക്കാലത്ത് കാര്‍പ്പെറ്റുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. അവ മടക്കി സൂക്ഷിച്ച് വയ്‌ക്കുക. കാര്‍പ്പെറ്റുകള്‍ കൂടിയേ തീരൂവെന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കില്‍ അവ ഈര്‍പ്പരഹിതമാക്കി വയ്‌ക്കാന്‍ ശ്രദ്ധിക്കുക. കാര്‍പ്പെറ്റിലൂടെ നടക്കുന്നതിന് മുമ്പ് കാലുകള്‍ തുടയ്‌ക്കുക. കാര്‍പ്പെറ്റില്‍ മണ്ണും ചെളിയും പറ്റിയിട്ടുണ്ടെങ്കില്‍ കഴുകുന്നതിന് മുമ്പ് അവ നീക്കം ചെയ്യുക. അല്ലെങ്കില്‍ കഴുകുമ്പോള്‍ മണ്ണം ചെളിയും കാര്‍പ്പെറ്റിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിക്കും. ജനലുകളിലെ കര്‍ട്ടനുകള്‍ മടക്കി പിന്ന് കുത്തി വയ്‌ക്കുക. നനഞ്ഞ കര്‍ട്ടനുകളില്‍ നിന്ന് അസുഖകരമായ ഗന്ധം ഉണ്ടാകും. നനഞ്ഞ കര്‍ട്ടനുകള്‍ വീടിനകത്തെ വായുവും ഈര്‍പ്പമുള്ളതാക്കും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പം മൂലം കര്‍ട്ടനുകളില്‍ പൊടിയും അഴുക്കും പറ്റിപ്പിടിക്കാം. അതുകൊണ്ട് ഇവ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുക. ചവിട്ടുമെത്ത, കാര്‍പ്പെറ്റുകള്‍, കര്‍ട്ടനുകള്‍ എന്നിവ വെയിലത്തിട്ട് ഉണക്കുക.

സോഫാ കവറുകള്‍
ലെതര്‍ ഉത്‌പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്നവര്‍ ഗുണമേന്മയുള്ള ലെതര്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. കുറഞ്ഞത് 15 ദിവസത്തില്‍ ഒരിക്കലെങ്കിലും ലെതര്‍ വൃത്തിയാക്കുക. നനവില്ലാത്ത മൃദുവായ തുണി കൊണ്ട് ഇവ തുടയ്‌ക്കുക. മോയ്‌സ്‌ചുറൈസര്‍ ഉപയോഗിച്ച് ഇവ വൃത്തിയാക്കാവുന്നതാണ്. ഒരു കഷണം പഞ്ഞി ഇത്തരത്തിലുള്ള ലായനികളില്‍ മുക്കി നന്നായി തുടയ്‌ക്കുക. ഡെറ്റോളും ജലവും ഉപയോഗിച്ച് വല്ലപ്പോഴും ലെതര്‍ തുടച്ച് വൃത്തിയാക്കിയാല്‍ പൂപ്പല്‍ബാധ തടയാനാകും.

വിലപിടിപ്പുള്ള വസ്‌തുക്കള്‍
പണവും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളും കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് വൃത്തിയുള്ള പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിക്കുക. മഴക്കാലത്ത് വെള്ളി ആഭരണങ്ങളുടെ തിളക്കം മങ്ങാറുണ്ട്. ബട്ടര്‍പേപ്പര്‍ ഉപയോഗിച്ച് ഇവ സംരക്ഷിക്കുക. പ്രത്യേകതരം ലായനികളോ മറ്റോ ഉപയോഗിച്ച് വെള്ളി ആഭരണങ്ങളുടെ തിളക്കം വീണ്ടെടുക്കാവുന്നതാണ്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍
മഴക്കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇലക്ട്രോണിക് ഉപകരണങ്ങളിലെ ചെമ്പ് ട്രാക്കുകളോട് കൂടിയ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളില്‍ വെള്ളം വീണാല്‍ അവ ശരിയായി പ്രവര്‍ത്തിക്കില്ല. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഉപകരണങ്ങളെയാവും ഇത് കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, ഐ- പോഡുകള്‍ എന്നിവയെ പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുക. മ്യൂസിക് സിസ്റ്റം, സ്‌പീക്കറുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഓഫ് ആക്കിയതിന് ശേഷം വലിയ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടുക. നനഞ്ഞ കൈ കൊണ്ട് സ്വിച്ചിടരുത്, ഷോക്ക് അടിക്കാന്‍ സാധ്യതയുണ്ട്. ഉപയോഗശേഷം വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ആക്കി വയറുകള്‍ ഊരിയിടുക. വീട്ടിലെ വയറിംഗ് അടിക്കടി പരിശോധിക്കുക, വൈദ്യുതാഘാതം ഏറ്റ് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. വെള്ളം നിറച്ച് വച്ചിരിക്കുന്ന പാത്രങ്ങളോ മറ്റോ ഉണ്ടെങ്കില്‍ ഇടയ്‌ക്കിടെ അവയിലെ വെള്ളം മാറ്റി പുതിയ വെള്ളം നിറയ്‌ക്കുക. വീട് വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. അണുബാധ ഒഴിവാക്കാന്‍ ഇത് ആവശ്യമാണ്.



Click it and Unblock the Notifications











