Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ഷൂസിലെ ദുര്‍ഗന്ധം അകറ്റാം
ഷൂസ് ആധുനിക വസ്ത്രധാരണത്തിന്റെ ഒരു ഭാഗമാണ്. ഓഫീസുകളിലും സ്കൂളിലുമെല്ലാം നിര്‍ബന്ധമായും ധരിച്ചിരിയ്ക്കേണ്ട ഒന്ന്.
ഷൂസ് അടുപ്പിച്ച് ഉപയോഗിച്ചു കഴിയുമ്പോള്‍ ഇതിനുള്ളില്‍ നിന്നും ദുര്‍ഗന്ധമുണ്ടാകുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ഷൂസ് നനഞ്ഞാല്‍. ഇത് പാദത്തിലും ദുര്‍ഗന്ധത്തിനു കാരണമാകും.
ഷൂസിലെ ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് പല വഴികളുമുണ്ട്. ഇത്തരം വഴികളെക്കുറിച്ചറിയൂ,

ബേക്കിംഗ് സോഡ
ഷൂസ് അഴിച്ചു വച്ചു കഴിയുമ്പോള്‍ ഒരു നുള്ള് ബേക്കിംഗ് സോഡ ഷൂസിനുള്ളിലിടുക. ദുര്‍ഗന്ധം പോകും, ഷൂസ് വൃത്തിയാവുകയും ചെയ്യും.

ടാല്‍കം പൗഡര്‍
ഷൂസ് ഇടുന്നതിനു മുന്‍പ് അല്പം ടാല്‍കം പൗഡര്‍ ഷൂസിനുള്ളിലും പാദത്തിലും ഇടുക. ഇത് ദുര്‍ഗന്ധം മാറ്റുന്നതിനുള്ള നല്ലൊരു വഴിയാണ്.

ഉപ്പ്
ഉപ്പ് ഒരു ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ഷൂസിനുള്ളില്‍ ഇടുക. ഇത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരു തുണി ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ മുക്കി ഷൂസിനകം തുടച്ചു വൃത്തിയാക്കി വെയിലില്‍ വച്ച് ഉണക്കുക.

നാഫ്തലീന്‍ ഗുളികകള്‍
നാഫ്തലീന്‍ ഗുളികകള്‍ ഷൂസിനുള്ളില്‍ ഇട്ടു വയ്ക്കുന്നത് ഗുണം ചെയ്യും. ഇത് ദുര്‍ഗന്ധം അകറ്റും.

കരി
കരി ഷൂസിനുളളിലെ ദുര്‍ഗന്ധം അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ്. കരിക്കട്ടകള്‍ ഇട്ടു വയ്ക്കുക. ഇത് ഈര്‍പ്പം വലിച്ചെടുക്കുകയും ചെയ്യും.



Click it and Unblock the Notifications
