Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വെളുത്ത സോക്സ് വൃത്തിയാക്കാം
വെള്ള നിറത്തിന് ഒരു പ്രത്യേക ഭംഗിയുണ്ട്. വിശുദ്ധിയുടെ നിറം എന്നു പൊതുവെ ഇത് അറിയപ്പെടുകയും ചെയ്യുന്നു.
വെള്ള നിറം കാണുവാന്‍ ഭംഗിയാണെങ്കിലും ഈ നിറത്തിലെ വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ അത്ര എളുപ്പമല്ല.
വെളുത്ത വസ്ത്രങ്ങള്‍ വൃത്തിയാക്കുന്ന കാര്യം പറയുമ്പോള്‍ വെളുത്ത സോക്സിന്റെ കാര്യവും പറയണം. കാരണം മുതിര്‍ന്നവര്‍ക്കാണെങ്കിലും കുട്ടികള്‍ക്കാണെങ്കിലും സോക്സുപയോഗിയ്ക്കുന്നവരെങ്കില് ഒരു ജോഡി വെളുത്ത സോക്സ് മിക്കവാറുമുണ്ടാകും. ഇതില്‍ ചെളിയായാല്‍ വെളുപ്പിച്ചെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു പണിയുമാണ്.

വെളുത്ത സോക്സ് കഴുകി വെളുപ്പിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
ഒരോ തവണയും ഉപയോഗിച്ച ശേഷം വെളുത്ത സോക്സുകള്‍ കഴുകുന്നത് പതിവാക്കുക. ഒന്നില്‍ കൂടുതല്‍ തവണയുപയോഗിച്ചാല്‍ ഇത് വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടു വര്‍ദ്ധിയ്ക്കും.
ചെളി പോകുവാന്‍ വേണ്ടി സോക്സ് ഒരിക്കലും ചൂടുവെള്ളത്തില്‍ ഇടരുത്. ഇളം ചൂടുവെള്ളത്തില്‍ മാത്രം ഇതിടുക.
ഇളം ചൂടുവെള്ളത്തില്‍ സോപ്പുപൗഡര്‍ കലര്‍ത്തി സോക്സ് ഇതിലിട്ട് അരമണിക്കൂര്‍ കഴിഞ്ഞു കഴുകുക.
കടുത്ത ചെളിയുണ്ടെങ്കില്‍ അത്ര വീര്യമില്ലാത്ത ബ്ലീച്ച് സോക്സ് വൃത്തിയാക്കുവാന്‍ ഉപയോഗിയ്ക്കാം.
വെള്ളത്തില്‍ അല്പം ചെറുനാരങ്ങാനീര് കലര്‍ത്തി ഇതില്‍ സോക്സിട്ടു വയ്ക്കുക. ഇത് വെളുത്ത സോക്സില്‍ ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും.
ബേക്കിംഗ് സോഡ ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇതില്‍ സോക്സിട്ടു വയ്ക്കുക. അല്പം കഴിഞ്ഞു വൃത്തിയാക്കാം.



Click it and Unblock the Notifications
