Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുട്ടയുടെ ഗന്ധമകറ്റാം
ഏത് സമയത്തും കഴിക്കാവുന്ന ഒരു ആഹാരമാണ് മുട്ട. ഇത് ഉപയോഗിച്ച് വളരെ വോഗത്തില്‍ രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കാനാവും. പുഴുങ്ങിയോ മുട്ടയോടൊപ്പം പാലോ വെണ്ണയോ ചേര്‍ത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ രുചികരമായ മുട്ട വിഭവം തയ്യാറാക്കം. ഇതിനോടൊപ്പം കുറച്ച് ബ്രെഡ് കൂടി ഉണ്ടെങ്കില്‍ കുശാല്‍.
പക്ഷെ മുട്ട പാകം ചെയ്യുന്ന പാത്രങ്ങളില്‍ അവശേഷിക്കുന്ന ഗന്ധത്തെ കുറിച്ച് ഓര്‍ത്തുനോക്കൂ. മുട്ടയോടും മുട്ട വിഭവങ്ങളോടും ചെറിയ വെറുപ്പ് തോന്നുന്നുണ്ടല്ലേ?
പാചകം ചെയ്യാന്‍ എടുത്ത സമയത്തെക്കാള്‍ കൂടുതല്‍ സമയം പാത്രം കഴുകി വൃത്തിയാക്കുന്നതിന് ചെലവഴിക്കാന്‍ ആര്‍ക്കും ആഗ്രഹം കാണില്ല. വിഷമിക്കണ്ട, പാത്രങ്ങളിലെ മുട്ടയുടെ ഗന്ധം ഇല്ലാതാക്കാന്‍ ചില എളുപ്പ വഴികളുണ്ട്.

കടലമാവ്
മുട്ട പാകം ചെയ്ത് പാത്രം കടലമാവ് ഉപയോഗിച്ച് തേയ്ക്കുക. മാവ് പാത്രത്തില്‍ പിടിക്കുന്നതിനായി അല്‍പ്പനേരം കാക്കുക. അതിനുശേഷം പാത്രം നന്നായി കഴുകുക. മുട്ടയുടെ ഗന്ധം പൂര്‍ണ്ണമായും പോകും.

നാരങ്ങാനീര്
നാരങ്ങാനീര് ഉപയോഗിച്ചും പാത്രങ്ങളില്‍ അവശേഷിക്കുന്ന മുട്ടയുടെ ഗന്ധം അകറ്റാന്‍ കഴിയും. പാത്രം കഴുകുന്നതിനായി ശുദ്ധമായ നാരങ്ങാനീര് ഉപയോഗിക്കുക. നേരിട്ട് നാരങ്ങാനീര് ഉപയോഗിക്കാന്‍ താത്പര്യമില്ലെങ്കില്‍, നാരങ്ങാനീരില്‍ ഒരു തുണി മുക്കുക. അതുപയോഗിച്ച് പാത്രം തേയ്ക്കുക. കുറച്ച് സമയത്തിന് ശേഷം പാത്രം നന്നായി കഴുകുക. മുട്ടയുടെ ഗന്ധം പാത്രങ്ങളെ വിട്ടകന്നിരിക്കും. നാരങ്ങാനീര് അടങ്ങിയിട്ടുള്ള ദ്രാവകരൂപത്തിലുള്ള സോപ്പ് വിപണയില്‍ ലഭ്യമാണ്. ഇതും ഉപയോഗിക്കാവുന്നതാണ്.

വിനാഗിരി
പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഗന്ധം കുറച്ച് സമയം കൂടി നിലനില്ക്കും. അടുക്കളയും കടന്ന് വീട് മുഴുവന്‍ മുട്ടയുടെ ഗന്ധം നിറയാന്‍ ആരും ആഗ്രഹിക്കില്ല. അതിനാല്‍ ഇത്തരം പാത്രങ്ങളില്‍ വിനാഗിരി സ്പ്രേ ചെയ്ത് കഴുകാന്‍ വയ്ക്കുക. വിനാഗിരി തളിച്ച് അല്‍പ്പനേരത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കഴുകുക. പ്ലേറ്റുകളിലെ മുട്ടയുടെ ഗന്ധം നിങ്ങളെ അലട്ടില്ല.

പാത്രങ്ങള്‍ കഴുകിയതിന് ശേഷവും
പാത്രങ്ങള്‍ കഴുകിയതിന് ശേഷവും വിനാഗിരി ഉപയോഗിക്കാവുന്നതാണ്. കഴുകിയ പാത്രങ്ങളില്‍ ഒരു ടീസ്പൂണ്‍ വിനാഗിരി ഒഴിച്ച് കുറച്ച് നേരം വയ്ക്കുക. അതിനുശേഷം നന്നായി കഴുകുക. പാത്രങ്ങള്‍ക്ക് പുതിയൊരു സുഗന്ധം കൈവരും.

അപ്പക്കാരം
അസ്വസ്ഥതയുളവാക്കുന്ന ഗന്ധങ്ങള്‍ അകറ്റാന്‍ അപ്പക്കാരം ഫലപ്രദമാണ്. അപ്പക്കാരം ലായനിയില്‍ മുട്ട വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ മുക്കിവയ്ക്കുക. കുറച്ച് നേരത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകി ഉണക്കുക. മുട്ടയുടെ ഗന്ധം പാത്രങ്ങളെ വിട്ട് അകന്നിരിക്കും.



Click it and Unblock the Notifications
