Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഫിഷ് ബൗള്‍ എളുപ്പത്തില്‍ വൃത്തിയാക്കാം
അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്ന പതിവ് പലര്‍ക്കുമുണ്ട്. ചിലര്‍ വലിയ ഫിഷ് ടാങ്കിലായിരിയ്ക്കും ഇവയെ വളര്‍ത്തുക. മറ്റു ചിലരാകട്ടെ, ഫിഷ് ബൗളിലും.
ഒന്നോ രണ്ടോ മത്സ്യങ്ങളെങ്കില് ഫിഷ് ബൗളിലായിരിയ്ക്കും ഇവയെ വളര്‍ത്തുക.
ഫിഷ് ബൗള്‍ വൃത്തിയാക്കി വച്ചില്ലെങ്കില്‍ കാണാന്‍ വൃത്തികേടാകുമെന്നു മാത്രമല്ല, ദുര്‍ഗന്ധം വരികയും ചെയ്യും. ഇത് അലങ്കാര മത്സ്യങ്ങള്‍ക്കും നല്ലതല്ല.
ഫിഷ് ബൗള്‍ വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വിനെഗര്‍
വിനെഗര്‍ ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. വിനെഗറും വെള്ളവും കലര്‍ന്ന മിശ്രിതം ഫിഷ് ബൗളില്‍ ഒഴിച്ചു വയ്ക്കുക. ഇത് 15 മിനിറ്റു കഴിഞ്ഞ് വൃത്തിയായി കഴുകാം.

ബേക്കിംഗ് പൗഡര്‍
മൂന്നു മാസത്തിലൊരിക്കല്‍ ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. ബേക്കിംഗ് പൗഡര്‍ ചെറിയ അളവില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

ചെറുനാരങ്ങാനീര്
അല്പം ചെറുനാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി ഫിഷ് ബൗള്‍ വൃത്തിയാക്കാം. ഇത് ഫിഷ് ബൗള്‍ തിളങ്ങാന്‍ ഇട വരുത്തും.

കല്ലുപ്പ്
കല്ലുപ്പ് ഫിഷ് ബൗള്‍ വൃത്തിയാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ്. ഇത് ഫിഷ് ബൗളില്‍ ഇട്ട് അല്പം വെള്ളവും ഒഴിച്ച് കൈ കൊണ്ടു വൃത്തിയാക്കാം. ഫിഷ് ബൗളിലെ കറകളും പാടുകളുമെല്ലാം കളയാന്‍ ഇത് സഹായിക്കും.

സോപ്പ്
സോപ്പ് ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കുന്നവര്‍ ധാരാളമുണ്ട്. സോപ്പ് ഫിഷ് ബൗള്‍ വൃത്തിയാക്കുമെങ്കിലും ദുര്‍ഗന്ധം മാറില്ല.

ബ്ലീച്ച്
കുറഞ്ഞ അളവില്‍ ബ്ലീച്ച് ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. ബ്ലീച്ച് വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം. ഇത് നല്ലപോലെ കഴുകിക്കളയുകയും വേണം.



Click it and Unblock the Notifications
