Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇവയൊന്നും ഫ്രിഡ്ജില്‍ വയ്ക്കല്ലേ....
വീട്ടുപകരണങ്ങളില്‍ ഫ്രിഡ്ജിന് ഒരു പ്രധാന സ്ഥാനമുണ്ട്. ഭക്ഷണസാധനങ്ങള്‍, പാകം ചെയ്തതും ചെയ്യാത്തതുമെല്ലാം സൂക്ഷിയ്ക്കാനുള്ള ഒരു പ്രധാന സ്ഥലമാണിത്.
എന്നാല്‍ വേണ്ടതും വേണ്ടാത്തതുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്നവരുണ്ട്. ഏതെല്ലാം സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം, പാടില്ല എന്നറിയാത്തതായിരിയ്ക്കും ഇതിനു കാരണം.
ഫ്രിഡ്ജില്‍ വയക്കരുതാത്ത ചില സാധനങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,
ഫ്രിഡ്ജില്‍ വയ്ക്കരുതാത്ത ഒന്നാണ് ബ്രെഡ്. ഇത് ഇതിന്റെ ഗുണവും സ്വാദുമെല്ലാം നശിപ്പിച്ചു കളയും.

സവാള ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കരുതാത്ത ഒരു ഭക്ഷണവസ്തുവാണ്. ഇവ വായുസഞ്ചാരമുള്ള എവിടെയെങ്കിലും സൂക്ഷിയ്ക്കുന്നതാണ് നല്ലത്. ഇവ ക്ലോസറ്റിലിട്ടു ഫ്ളഷ് ചെയ്യരുത്
ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കരുതാത്ത മറ്റൊരു ഭക്ഷണവസ്തുവാണ്. ഇവ പേപ്പര്‍ ബാഗില്‍ സൂക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.
ഇതുപോലെ പഴുക്കാത്ത തക്കാളി ഫ്രിഡ്ജിനു പുറത്തു വയ്ക്കുന്നതാണ് നല്ലത്. പഴുത്ത തക്കാളി വേണമെങ്കില്‍ ഫ്രിഡ്ജിനുള്ളില് സൂക്ഷിയ്ക്കാം.
കാപ്പിപ്പൊടി ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്നവരുണ്ട്. ഇതും കാപ്പിയുടെ ഗുണം നശിപ്പിച്ചു കളയും.
എണ്ണകള്‍, ഇവ വെജിറ്റബിള്‍ ഓയിലെങ്കിലും വെളിച്ചെണ്ണയെങ്കിലും ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കരുത്.
വെളുത്തുള്ളിയും ഫ്രിഡ്ജില്‍ വയ്ക്കരുതാത്ത ഒന്നാണ്. ഇത് ഫ്രിഡ്ജില്‍ വയ്ക്കുന്നത് ഇതിന്റെ ഗുണം കുറയ്ക്കും, പൂപ്പല്‍ വരാനുള്ള സാധ്യത കൂടുതലുമാണ്.
തേന്‍ ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇത് തേനിന്റെ ഗുണം കളയും.
തണ്ണിമത്തന് തുടങ്ങി മെലണ്‍ വര്‍ഗത്തില്‍ പെട്ടവയും ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇവ ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങളടക്കമുള്ളവ കളയും.
ബാറ്ററികള്‍ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്നത് ബാറ്ററികളുടെ ആയുസു നീട്ടിക്കൊടുക്കുമെന്നു ചിന്തിയ്ക്കുന്നവരുണ്ട്. ഇതും തെറ്റാണ്. കൂടുതല്‍ ചൂടും തണുപ്പും ബാറ്ററിയ്ക്ക് ഒരുപോലെ കേടാണ്.
നെയില്‍ പോളിഷ് കേടാകാതിരിയ്ക്കാന്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നവരുണ്ട്. ഇതും നല്ലതല്ല. സൂര്യപ്രകാശമേല്‍ക്കാതെ, സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ നെയില്‍ പോളിഷ് സൂക്ഷിയക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
