Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അലമാരയില്‍ വസ്ത്രങ്ങള്‍ സൂക്ഷിയ്ക്കുമ്പോള്‍
പുറത്തേയ്ക്കോ ഓഫീസിലോ തിരക്കില്‍ അലമാര തുറക്കുമ്പോഴായിരിയ്ക്കും, കുത്തിനിറച്ചിരിയ്ക്കുന്ന വസ്ത്രങ്ങള്‍ അപ്പാടെ താഴേയ്ക്കു വീഴുക. ഇതില്‍ നിന്നും മനസില്‍ കരുതിയത് തെരഞ്ഞാലൊട്ടു കിട്ടുകയുമില്ല. ടോപ്പ് കിട്ടിയാല്‍ ബോട്ടം കിട്ടില്ല, ബോട്ടം കിട്ടിയാലാകട്ടെ ടോപ്പും തുടങ്ങിയ അവസ്ഥകളുമുണ്ടാകും. കിട്ടിയാല്‍ തന്നെ കുത്തി നിറച്ചതു കൊണ്ട് എല്ലാം ചുളുങ്ങി നാശമായിട്ടുമുണ്ടാകും.
ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ അലമാര വൃത്തിയായി ക്രമീകരിയ്ക്കുന്നതാണ് നല്ലത്. അലമാരയിലെ തുണികള്‍ എളുപ്പത്തില്‍ കൃത്യമായി ഏതു വിധത്തില്‍ ക്രമീകരിയ്ക്കാമെന്നു നോക്കൂ,

അലമാരയില്‍ വസ്ത്രം സൂക്ഷിയ്ക്കുമ്പോള്‍
തുണികളെല്ലാം പുറത്തെടുക്കുക. ഇവ കളര്‍ പ്രകാരം അടുക്കി വയ്ക്കാം. ഒരേ നിറത്തിലെ വസ്ത്രങ്ങള്‍ ഒരുമിച്ച് അടുക്കി വയ്ക്കാം. ഇപ്രകാരം മൂന്നോ നാലോ അടുക്കുകളാക്കാം. ഇവയുടെ പെയര്‍ വസ്ത്രങ്ങളുണ്ടെങ്കില്‍ ഇവയും കൂടെ വയ്ക്കുക.

അലമാരയില്‍ വസ്ത്രം സൂക്ഷിയ്ക്കുമ്പോള്‍
വ്യത്യസ്ത തുണിത്തരങ്ങള്‍, അതായത് ലിനന്‍, കോട്ടന്‍, വൂളന്‍ തുടങ്ങിയവ പ്രത്യേകം തരം തിരിച്ചു വയ്ക്കാം. ഇത് അതാതു കാലാവസ്ഥയ്ക്കു ചേരുന്ന വസ്ത്രങ്ങള്‍ പെട്ടെന്നെടുക്കാനും സഹായിക്കും.

അലമാരയില്‍ വസ്ത്രം സൂക്ഷിയ്ക്കുമ്പോള്‍
വെള്ള, ക്രീം വസ്ത്രങ്ങള്‍ പ്രത്യേകം സൂക്ഷിയ്ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് മഴക്കാലത്ത്. അലമാരയിലാണെങ്കിലും അപൂര്‍വമായി ഇവയില്‍ ചിലപ്പോള്‍ മറ്റു വസ്ത്രങ്ങളുടെ നിറം പറ്റിയേക്കാം.

അലമാരയില്‍ വസ്ത്രം സൂക്ഷിയ്ക്കുമ്പോള്‍
അടിവസ്ത്രങ്ങള്‍ പ്രത്യേകം ഒരിടത്തു വയ്ക്കാം. ഇതും ഇവയെടുക്കാന്‍ സൗകര്യപ്രദമാണ്.

അലമാരയില്‍ വസ്ത്രം സൂക്ഷിയ്ക്കുമ്പോള്‍
അയേണ്‍ ചെയ്ത വസ്ത്രങ്ങള്‍ മുകളിലോ അല്ലെങ്കില്‍ പ്രത്യേകം ഒരടുക്കായോ വയ്ക്കാം.

അലമാരയില്‍ വസ്ത്രം സൂക്ഷിയ്ക്കുമ്പോള്‍
ഹാംഗറുകള്‍ വസ്ത്രങ്ങള്‍ അലമാരയില്‍ സൂക്ഷിയ്ക്കാന്‍ ഉപയോഗിയ്ക്കാം. ഇവ സ്ഥലം ലാഭിയ്ക്കാനും വസ്ത്രങ്ങള്‍ പെട്ടെന്നു തെരഞ്ഞെടുക്കാനും സൗകര്യപ്രദമാണ്.



Click it and Unblock the Notifications
