Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബെഡ്ഷീറ്റിലെ രക്തക്കറ നീക്കാം
മനോഹരമായ ബെഡ്ഷീറ്റുകളാവും നിങ്ങള്‍ കിടക്കയില്‍ വിരിക്കാറ്. അവയില്‍ പുരളുന്ന അഴുക്കുകള്‍ നിങ്ങള്‍ക്ക് ആശങ്കയുണ്ടാക്കാറുണ്ടാവും.
ചിലപ്പോള്‍ ബെഡ്ഷീറ്റില്‍ രക്തക്കറ പുരണ്ടാല്‍ അവ വൃത്തിയാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. ചിലപ്പോള്‍ അവ ഉപേക്ഷിക്കേണ്ടിയും വന്നേക്കാം. ചിലര്‍ ഡ്രൈ ക്ലീന്‍ ചെയ്ത് വൃത്തിയാക്കാന്‍ ശ്രമിക്കും. എന്നാല്‍ മിക്കപ്പോഴും പണനഷ്ടമാകും ഫലം. ബെഡ്ഷീറ്റ് മാറ്റേണ്ടി വന്നാലും അധികം പണച്ചെലവുണ്ടാകും. എന്നാല്‍ ഇതിനൊന്നും നില്‍ക്കാതെ നിങ്ങള്‍ക്ക് സ്വയം ബെഡ്ഷീറ്റിലെ രക്തക്കറ നീക്കം ചെയ്യാനാവും.
അതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.

1. പെട്ടന്നുള്ള നടപടി - ബെഡ്ഷീറ്റില്‍ രക്തം പുരണ്ടതായി കണ്ടാലുടനെ തണുത്തവെള്ളത്തില്‍ കുതിര്‍ത്ത് കഴുകുക. സാധാരണ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റും ഫലപ്രദമായി പ്രവര്‍ത്തിക്കും. അതിനാല്‍ തന്നെ ഡ്രൈ ക്ലീനിങ്ങിന് കാശ് ചെലവാക്കേണ്ടി വരില്ല.
2. കറ ഉണങ്ങിയാല്‍ - രക്തക്കറ കുറെ കഴിഞ്ഞാണ് ശ്രദ്ധയില്‍ പെടുന്നതെങ്കിലും ബെഡ്ഷീറ്റ് ഉപേക്ഷിക്കുന്നതിനെക്കുറിച്ചും, ഡ്രൈ ക്ലീന്‍ ചെയ്യുന്നതിനെക്കുറിച്ചും അലോചിക്കേണ്ടതില്ല. ഇത്തരം സാഹചര്യത്തില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗപ്പെടുത്താം. എന്നാല്‍ ഈ അവസരത്തില്‍ ഷീറ്റ് വെള്ളത്തില്‍ കുതിര്ത്തരുത്. വെള്ളത്തില്‍ കുതിര്‍ത്താല്‍ ഫലപ്രാപ്തി കുറയും. ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് നനച്ച ശേഷം പേപ്പര്‍ ടവ്വലുകള്‍ ഉപയോഗിച്ച് അഴുക്ക് നീക്കുക.
3. ഷാംപൂ - ബെഡ്ഷീറ്റിലെ രക്തക്കറ നീക്കുന്ന കാര്യത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ഷാംപൂവിന് സാധിക്കും. ഏത് തരം ഷാംപൂവും ഇതിന് ഉപയോഗിക്കാം. വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് ഇത്.
4. ബേക്കിംഗ് സോഡ - ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഒരു മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ ഉപയോഗിച്ച് കറ നീക്കം ചെയ്യുന്നത്. ബേക്കിംഗ് സോഡയും, രണ്ടിരട്ടി തണുത്ത വെള്ളവും ചേര്‍ത്ത് ഒരു ലായനിയുണ്ടാക്കി കറ പുരണ്ട ഭാഗത്ത് തേക്കുക. 30 മിനുട്ടിന് ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് ഉരയ്ക്കുക. വളരെ എളുപ്പം ചെയ്യാവുന്ന ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണിത്.
5. മീറ്റ് ടെന്‍ഡറൈസര്‍ - പഴക്കം ചെന്ന രക്തക്കറകള്‍ നീക്കാനുള്ള മാര്‍ഗ്ഗം അന്വേഷിക്കുകയാണോ നിങ്ങള്‍. എങ്കില്‍ മീറ്റ് ടെന്‍ഡറൈസര്‍ ഫലപ്രദമാകും. ഇതുപയോഗിച്ചാല്‍ രക്തക്കറയിലെ പ്രോട്ടീനെ വിഘടിപ്പിക്കാനും, അങ്ങനെ രക്തക്കറ നീക്കാനുമാകും. അടുത്ത തവണ ആവശ്യം വരുമ്പോള്‍ ഇത് ഉപയോഗിച്ച് നോക്കുക.



Click it and Unblock the Notifications
