Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കത്തികള്‍ വൃത്തിയാക്കാന്‍...
അടുക്കളയില്‍ ഒഴിച്ചു കൂടാന്‍ വയ്യാത്ത ഒന്നാണ് കത്തി. വീട്ടമ്മമാരുടെ മിത്രമെന്നു വേണമെങ്കില്‍ പറയാം. അടുക്കളയില്‍ മാത്രമല്ല, വീട്ടിലെയും തോട്ടത്തിലെയും മറ്റു പല ആവശ്യങ്ങള്‍ക്കും കത്തി വളരെ പ്രധാനമാണ്.
ഉപയോഗം കൂടുന്നതു കൊണ്ടുതന്നെ കത്തിയില്‍ കറ പിടിയ്ക്കാനുളള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ച് പച്ചക്കറികളും മറ്റും അരിയുമ്പോള്‍. മാത്രമല്ല, ഇരുമ്പു കൊണ്ടുള്ള കത്തികളില്‍ തുരുമ്പു പിടിയ്ക്കാനുള്ള സാധ്യതയും കൂടുതലാണ്.
കത്തി വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഡിഷ് വാഷ് ഉപയോഗിച്ച് കത്തിയില്‍ ഉരസുക. പിന്നീട് ഇത് ചൂടുവെള്ളം കൊണ്ട് കഴുകി വൃത്തിയാക്കാം. ഇത് കത്തികളിലെ കറ കളയുന്നതിന് സഹായിക്കും.
കത്തിയില്‍ പ്ലാസ്റ്റിക്കിന്റെ ഭാഗമില്ലെങ്കില്‍ ഇത് ചൂടുവെള്ളത്തില്‍ ഇട്ടു വയ്ക്കാം. ഇതിനു ശേഷം പുറത്തെടുത്തു കഴുകി തുടച്ചു വൃത്തിയാക്കാം.
ചെറുനാരങ്ങ മുറിച്ചത് കത്തിയില്‍ ഉരസുക. ഇത് കത്തിയിലെ അഴുക്കും കറയും നീക്കാന്‍ സഹായിക്കും.കത്തി വൃത്തിയാവുകയും ചെയ്യും.
തിളയ്ക്കുന്ന വെള്ളത്തില്‍ അല്പം വിനെഗര്‍ ഒഴിയ്ക്കുക. ഇതില്‍ കത്തി മുക്കി വയ്ക്കുക. ഇത് അല്പം കഴിഞ്ഞ് കഴുകിയെടുത്ത് ഉണക്കാം.
ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും സോപ്പുപൊടിയും കലര്‍ത്തുക. ഇതില്‍ കത്തി മുക്കി വയ്ക്കുന്നതും ഗുണം ചെയ്യും.
കത്തി എപ്പോഴും ഉണക്കി സൂക്ഷിയ്ക്കുക. അല്ലെങ്കില്‍ ഇത് കേടാകാനുള്ള സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
