Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
കണ്ണട വൃത്തിയാക്കാം
കണ്ണടകള്‍ സ്റ്റൈലിനും കാഴ്ചപ്രശ്നങ്ങള്‍ക്കും വേണ്ടി ഉപയോഗിയ്ക്കുന്നവരുണ്ട്. എന്തിനാണെങ്കിലും ഇവ സൂക്ഷിച്ച ഉപയോഗിക്കണം. മാത്രമല്ല, വൃത്തിയുടെ കാര്യത്തിലും കണിശത പാലിയ്ക്കണം. അല്ലെങ്കില്‍ പൊടി കണ്ണില്‍ കയറി കൂടുതല്‍ കാഴ്ചപ്രശ്നങ്ങളുണ്ടാകും.
കണ്ണടകള്‍ വൃത്തിയാക്കുവാന്‍ പല വഴികളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,
കണ്ണടകള്‍ ദിവസവും തുടച്ചു വൃത്തിയാക്കുക. ഇതിനായി മസ്ലിന് തുണിയുപയോഗിച്ചുകയാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ വളരെ മൃദുവായ തുണിയുപയോഗിയ്ക്കുക. അല്ലാത്തപക്ഷം കണ്ണടയുടെ ചില്ലില്‍ പോറലേല്ക്കാന് സാധ്യതയുണ്ട്.

ഒരു പാത്രത്തില്‍ അല്പം ചൂടുവെള്ളമെടുക്കുക. ഇതില്‍ അധികം വീര്യമില്ലാത്ത അല്പം സോപ്പ് പൗഡര്‍ കലര്‍ത്തുക. ഇതില്‍ കണ്ണട മുക്കിയെടുക്കാം. പിന്നീട് നല്ലപോലെ തുടച്ചു വൃത്തിയാക്കാം.
കണ്ണടയില്‍ ധാരാളം പൊടിയുണ്ടെങ്കില്‍ നനഞ്ഞ തുണി കൊണ്ടു തുടയ്ക്കുന്നതാകും കൂടുതല്‍ നല്ലത്. തുടച്ചു പൊടി കളഞ്ഞ ശേഷമല്ലാതെ കഴുകരുത്.
പൈപ്പ് പതുക്കെ തുറന്നിട്ട് ഇതിനടിയില്‍ കണ്ണട പിടിച്ചു കഴുകാം. അധികം ശക്തിയില്‍ വെള്ളം തുറന്നിടരുത്. കഴുകിയ ശേഷം നനഞ്ഞ തുണിയുപയോഗിച്ചു തുടയ്ക്കാം.
ഗ്ലാസ് ക്ലീനര്‍ സൊലൂഷന് ലഭ്യമാണ്. ക്ണ്ണടക്കടകളില് ഇവ ലഭിയ്ക്കും. ഇവയുപയോഗിയ്ക്കാം.



Click it and Unblock the Notifications
