Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മരസാമഗ്രികളിലെ പൂപ്പല്‍ മാറ്റാം
മഞ്ഞുകാലത്തും മഴക്കാലത്തുമെല്ലാം മരസാമഗ്രികളില്‍ പൂപ്പല്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നീക്കം ചെയ്തില്ലെങ്കില്‍ സാധനങ്ങളുടെ ഭംഗിയേയും ഉറപ്പിനേയുമെല്ലാം ഇത് ബാധിയ്ക്കും.
മരസാമഗ്രികളിലെ പൂപ്പല്‍ ഒഴിവാക്കാന്‍ ചില വഴികളുണ്ട്. ഇവയെന്തെന്ന് അറിഞ്ഞിരിയ്ക്കൂ.
സൂര്യപ്രകാശമേല്‍ക്കുന്നത് പൂപ്പല്‍ ബാധ ഒഴിവാക്കും. ഇവ സൂര്യപ്രകാശമേല്‍ക്കുന്ന വിധത്തില്‍ ക്രമീകരിയ്ക്കാം.

ഈര്ക്കിലച്ചൂല് ഉപയോഗിച്ച് പൂപ്പലുള്ള ഭാഗം വൃത്തിയാക്കുക. ഇതുകൊണ്ട് നല്ലപോലെ പൂപ്പല്‍ തട്ടിക്കളയുക.
പൂപ്പല്‍ പോയാലും ഇത് വന്ന സ്ഥലത്ത് ചെറിയ പാടുണ്ടാകുന്നത് സ്വാഭാവികം. വെറ്റ് വിനെഗറില്‍ ഒരു തുണി് മുക്കിപ്പിഴിഞ്ഞ് ഇവിടെ തുടയ്ക്കുന്നത് ഈ പാടു നീക്കാന്‍ സഹായിക്കും. ഇത് പിന്നീട് ഉണങ്ങിയ തുണി കൊണ്ടു തുടയ്ക്കുക.
ചെറുനാരങ്ങാനീരും വെള്ളവും കലര്‍ത്തിയ മിശ്രിതത്തില്‍ തുണി മുക്കി മരസാമഗ്രികള്‍ അവസാനം തുടയ്ക്കാം. വീണ്ടും പൂപ്പല്‍ വരാതിരിയ്ക്കാന്‍ ഇത് സഹായിക്കും.
സാധനങ്ങള്‍ നല്ലപോലെ ഉണങ്ങിയ ശേഷം യഥാസ്ഥാനത്തിടുക. ഇത് വെയില് കൊള്ളിയ്ക്കുന്നതു നന്നായിരിയ്ക്കും.



Click it and Unblock the Notifications
