Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഗ്യാസ് സ്റ്റൗ എളുപ്പം വൃത്തിയാക്കാം
അടുക്കളയില്‍ എളുപ്പത്തില്‍ വൃത്തികേടാകുന്ന ഒന്നാണ് ഗ്യാസ് സ്റ്റൗ. പാചകത്തിനുപയോഗിയ്ക്കുന്ന എണ്ണയും മറ്റും ഇതില്‍ വീഴുന്നതാണ് പ്രധാന കാരണം.
ഇത് വൃത്തിയാക്കാനും അത്ര എളുപ്പമല്ല. ഗ്യാസ് സ്റ്റൗ വൃത്തിയാക്കാനുള്ള ചില എളുപ്പമാര്ഗങ്ങളെക്കുറിച്ച് അറിയേണ്ടേ,
ഗ്യാസ് സ്റ്റൗവിന്റെ മുകളിലുള്ള ലോഹനിര്‍മിതമായ ഗ്രേറ്റ്സ് അമോണിയ കലര്‍ന്ന വെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടു വയ്ക്കുക. ഇത് കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗിയ്ക്കണം. അല്ലെങ്കില്‍ അമോണിയ കയ്യിന് ദോഷം ചെയ്യും. അര മണിക്കൂര്‍ കഴിഞ്ഞ് ഇത് പുറത്തെടുത്ത് നല്ലപോലെ കഴുകാം. അഴുക്ക് മുഴുവാനായി നീങ്ങും.

ഗ്യാസ് അടുപ്പിന്റെ ബര്‍ണറുകള്‍ ചൂടുവെള്ളത്തില്‍ സോപ്പു കലര്‍ത്തി ഇതിലിട്ടു വയ്ക്കുക. ഒരു പിന് കൊണ്ട് ഓട്ടകളില്‍ തുളയ്ക്കുക. ഇത് ഓട്ടകളില്‍ ഉള്ള അഴുക്കുകള്‍ കളയും. ഓട്ട വൃത്തിയാകും.
ഗ്യാസ് ടോപ്പിനു മുകളില്‍ അല്പം ബേക്കിംഗ് സോഡ വിതറി വൃത്തിയാക്കാം. ബേക്കിംഗ് സോഡയ്ക്കു മുകളില്‍ അല്പം ചൂടുവെള്ളം സ്പ്രേ ചെയ്യുക. പിന്നീട് തുണി കൊണ്ടോ ടിഷ്യൂ ഉപയോഗി്ച്ചോ ഇത് തുടച്ചു വൃത്തിയാക്കുക.
ഗ്യാസ് ടോപ്പ് ഗ്ലാസിന്റേതാണെങ്കില് സോപ്പുവെള്ളത്തില്‍ തുണി മുക്കി തുടച്ചു വൃത്തിയാക്കാം. അല്പം ചെറുനാരങ്ങാനീര് ഇതില്‍ ചേര്‍ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
