Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
സാധനങ്ങള്‍ വൃത്തിയാക്കും ഉപ്പ്
ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ചിന്തിയ്ക്കുവാന്‍ പോലും ബുദ്ധിമുട്ടായിരിയ്ക്കും. ഭക്ഷണത്തിന്റെ സ്വാദിനുള്ള ഒരു പ്രധാന കൂട്ടാണിത്.
ഭക്ഷണത്തിന് രുചി പകരുവാന്‍ മാത്രമല്ല, വീട്ടിലെ പല സാധനങ്ങളും വൃത്തിയാക്കുവാനും ഉപ്പുപയോഗിയ്ക്കാം. അടുക്കളയിലെ സാമഗ്രികള്‍ മാത്രമല്ല, വസ്ത്രങ്ങള്‍, കാര്‍പെറ്റ് തുടങ്ങിയ പല സാധനങ്ങളും വൃത്തിയാക്കുവാന്‍ ഉപ്പ് നല്ലൊരു വസ്തുവാണ്.
ഉപ്പ് വൃത്തിയ്ക്ക് ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

ഗ്ലാസുകള്‍
ഗ്ലാസുകള്‍ വൃത്തിയാക്കുവാന്‍ ഉപ്പുപയോഗിയ്ക്കാം. ഉപ്പിട്ട വെള്ളത്തില്‍ 10 മിനിറ്റ് ഗ്ലാസുകള്‍ ഇട്ടു വയ്ക്കുക. പിന്നീട് പുറത്തെടുത്തു കഴുകി വൃത്തിയാക്കാം.

അയേണ്‍ ബോക്സ്
അയേണ്‍ ബോക്സില്‍ തുരുമ്പുണ്ടെങ്കില് ഇതു നീക്കാനുള്ള ഒരു വഴി കൂടിയാണിത്. ഉപ്പിട്ട വെള്ളം കൊണ്ട് അയേണ്‍ ബോക്സ് തുടയ്ക്കുക. ഇത് വൃത്തിയാകും.

സ്റ്റീല്‍
സ്റ്റീല്‍ വൃത്തിയാക്കുവാന്‍ ഉപ്പു നല്ലതാണ്. ഉപ്പിട്ട വെള്ളത്തില്‍ സ്റ്റീല്‍ പാത്രങ്ങള്‍ ഇട്ടു വയ്ക്കുക. അല്പം കഴിഞ്ഞ് കഴുകിയെടുത്താല്‍ ഇവ തിളങ്ങും.

വൈന്‍ കറ
കാര്‍പെറ്റിലും മറ്റും വൈന്‍ കറ പറ്റിയിട്ടുണ്ടെങ്കില്‍ അല്പം ഉപ്പുവെള്ളം കൊണ്ട് ഈ ഭാഗം തുടയ്ക്കുക. പിന്നീട് ഈ ഭാഗം ഏതെങ്കിലും ഡിറ്റെര്‍ജെന്റ് ഉപയോഗിച്ചു തുടയ്ക്കുക.

മൈക്രോവേവ്
മൈക്രോവേവിന്റെ ഉള്‍ഭാഗം പെട്ടെന്നു വൃത്തികേടാകും. ഇതു വൃത്തിയാക്കാനുള്ള ഒരു വഴി കൂടിയാണ് ഉപ്പ്. ഉപ്പിട്ട വെള്ളത്തില്‍ തുണി മുക്കി മൈക്രോവേവിന്റെ ഉള്‍ഭാഗം വൃത്തിയാക്ക്ി നോക്കൂ.

ജീന്‍സ്
ഉപ്പിട്ട വെള്ളത്തില്‍ ജീന്‍സ് മുക്കി വയ്ക്കുക. അല്പം കഴിഞ്ഞ് ഡിറ്റര്‍ജെന്റ് ഉപയോഗിച്ചു കഴുകാം. ജീന്‍സ് പെട്ടെന്നു വൃത്തിയാകും.

കോഫീപോട്ട്
കോഫീപോട്ട് വൃത്തിയാക്കുവാനുള്ള എളുപ്പമാര്‍ഗമാണ് ഉപ്പ്. അല്പം ചൂടുവെള്ളത്തില്‍ ഉപ്പു കലര്‍ത്തി കോഫിപോട്ടിനുള്ളില് ഒഴിയ്ക്കുക. ഇത് അല്പം കഴിഞ്ഞ് നല്ലപോലെ കുലു്ക്കി കഴുകാം. കോഫിപോട്ട് വൃത്തിയാകും.



Click it and Unblock the Notifications
