Latest Updates
-
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ!
സവാള കേടാകാതെ സൂക്ഷിയ്ക്കൂ
പാചകത്തിനുപയോഗിയ്ക്കുന്ന ഒരു പ്രധാന ഭക്ഷ്യവസ്തുവാണ് സവാള. മിക്കവാറും കറികള്‍ക്ക് ഇതില്ലാതെ പറ്റുകയില്ല.
സവാള അത്ര എളുപ്പം ചീഞ്ഞുപോകില്ലെങ്കിലും ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അടുക്കളയില്‍ വേണ്ട രീതിയില്‍ സവാള സൂക്ഷിച്ചാല്‍ സവാള ഏറെക്കാലം കേടു കൂടാതെയിരിയ്ക്കും. ഇതിനുള്ള വഴികളെക്കുറിച്ചറിയൂ,
സവാള ഈര്‍പ്പവും വെള്ളവുമാകാതെ സൂക്ഷിയ്ക്കുകയെന്നത് പ്രധാനമാണ്. ഇതിനു പറ്റിയ ഒരു വഴിയാണ് പേപ്പര്‍ ബാഗുകള്‍. ഇതിലാക്കി വച്ചാല്‍ സവാള ഏറെക്കാലം കേടുകൂടാതിരിയ്ക്കും.

സവാള കടകളില്‍ നിന്നും വാങ്ങിയ്ക്കുമ്പോള്‍ മിക്കവാറും പ്ലാസ്റ്റിക് ബാഗുകളിലായിരിയ്ക്കും ലഭിയ്ക്കുക. ഇത് പ്ലാസ്റ്റിക് ബാഗില്‍ നിന്നും മാറ്റി സൂക്ഷിയ്ക്കുക. അല്ലെങ്കില്‍ കേടു വരാന്‍ സാധ്യത കൂടുതലാണ്.
ചീഞ്ഞ സവാളയുണ്ടെങ്കില്‍ ഇത് കൂട്ടത്തില്‍ നിന്നും മാറ്റി വയ്ക്കുക. അല്ലെങ്കില്‍ മറ്റു സവാളകള്‍ കൂടി ചീയാനുള്ള സാധ്യത കൂടുതലാണ്.
ഉരുളക്കിഴങ്ങും സവാളയും ഒരുമിച്ചു സൂക്ഷിച്ചു വയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് നല്ലതല്ല. ഇവ വെവ്വേറെ സൂക്ഷിച്ചു വയ്ക്കുക.
ഇരുട്ടുള്ള സ്ഥലത്ത് സവാള സൂക്ഷിയ്ക്കുന്നതാണ് നല്ലത്. ഇത് സവാള കൂടുതല്‍ സമയം കേടാകാതിരിയ്ക്കാന്‍ സഹായിക്കും.
യാതൊരു കാരണവശാലും സവാള ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കരുത്. എന്നാല്‍ മുറിച്ച സവാളയെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കാം.
സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam



Click it and Unblock the Notifications
