Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മൂട്ടയെ തുരത്താം
കിടക്കയില്‍ വാസമുറപ്പിച്ച മൂട്ടകള്‍ രാത്രിയിലാണ് ഉപദ്രവം ഉണ്ടാക്കുക. അതുകൊണ്ട് തന്നെ നിദ്രാരഹിതമായ രാത്രികളാവും ഇവ സമ്മാനിക്കുക. ചുട് ലഭിക്കുന്ന സ്ഥലത്ത് വാസമുറപ്പിക്കുന്ന ഇവ രക്തം കുടിച്ചാണ് ജീവിക്കുന്നത്. അക്കാരണത്താല്‍ തന്നെ ഇവയെ കിടക്കയില്‍ നിന്നും ഫര്‍ണ്ണിച്ചറുകളില്‍ നിന്നും നീക്കം ചെയ്യേണ്ടതുണ്ട്.
മൂട്ടകള്‍ കിടക്കവിരി, കിടക്ക എന്നിവിടങ്ങളിലൊക്കെ പകല്‍ സമയത്ത് ഒളിച്ചിരിക്കുകയും രാത്രിയില്‍ പുറത്ത് വന്ന് രക്തം കുടിക്കുകയും ചെയ്യും. ഇവയെ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

ഒഴിപ്പിക്കല്‍
എല്ലാ വസ്തുക്കളും പരിശോധിച്ച് മൂട്ടകളെ നീക്കം ചെയ്യുക. എല്ലാത്തിനെയും നീക്കാനാവില്ലെങ്കിലും കുറെയെണ്ണത്തിനെ ഒഴിവാക്കാനാവും. ഫര്‍ണ്ണിച്ചറുകളും, വിരിപ്പുകളും, കിടക്കകളും, കാര്‍പ്പെറ്റും, കര്ട്ടനുകളുമൊക്കെ വൃത്തിയാക്കുന്നതിലൂടെ ഇത് സാധ്യമാക്കാം.

കഴുകല്‍
സാധ്യമായ വസ്തുക്കളെല്ലാം ചൂട് വെള്ളത്തില്‍ കഴുകുക. ബെഡ്ഷീറ്റുകള്‍, കുഷ്യന്, പാവകള്‍ എന്നിവയൊക്കെ തിളച്ച വെള്ളത്തിലിട്ട ശേഷം കഴുകുക. എന്നാല്‍ കിടക്ക പോലുള്ള വലിയ വസ്തുക്കള്‍ ഇത്തരത്തില്‍ കഴുകുക സാധ്യമല്ല. അവയ്ക്ക് തുടര്‍ന്ന് പറയുന്ന മാര്‍ഗ്ഗങ്ങള്‍ പിന്തുടരുക.

സൂര്യപ്രകാശം
മൂട്ടകളെ നീക്കം ചെയ്യാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ് സൂര്യപ്രകാശം നേരിട്ട് ഏല്പിക്കുന്നത്. എന്നാല്‍ ഇവയെ തുരത്താന്‍ സാധിക്കുന്ന ചൂട് അവയിലേല്ക്കേണ്ടതുണ്ട്. 60-80 ഡിഗ്രി ചൂട് ഇതിനാവശ്യമാണ്. തറവിരിപ്പുകള് പരമാവധി വെയിലേല്ക്കും വിധം മുറ്റത്തോ, ടെറസിലോ ഇട്ട് സൂര്യപ്രകാശമേല്പ്പിക്കുക.

ഉണക്കല്‍
മികച്ച അതിജീവന ശേഷിയുള്ളവയാണ് കീടങ്ങള്‍. അതിനാല്‍ തന്നെ മേല്പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ചിലപ്പോള്‍ ഫലിച്ചിട്ടുണ്ടാവില്ല. അതിനാല്‍ വസ്ത്രങ്ങള്‍ ഡ്രൈയറിലിട്ട് ഉണക്കുക. ഇത് മൂട്ടയെ കൊല്ലാന്‍ സഹായിക്കും.

കീടാണുനാശിനി
കുട്ടികള്‍ക്കും വളര്‍ത്ത് മൃഗങ്ങള്‍ക്കും ദോഷകരമല്ലാത്ത കീടനാശിനികള്‍ ഉപയോഗിക്കാം. മൂട്ടയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന സ്പ്രേകളും, പൊടികളും വിപണിയില്‍ ലഭ്യമാണ്. ഡി.ഡി.ടി പോലുള്ള കീടനാശിനികള്‍ ക്യാന്‍സറിന് ഇടയാക്കുമെന്നതിനാല്‍ അവ ഉപയോഗിക്കരുത്.

കറുവപ്പട്ട ഓയില്‍/കര്‍പ്പൂര ഓയില്‍
മൂട്ടകളെ കൊല്ലാന്‍ സഹായിക്കുന്നതാണ് കറുവപ്പട്ട ഓയില്‍. ഇത് സ്പ്രേയറില്‍ നിറച്ച് ഉപയോഗിച്ചാല്‍ വേഗത്തില്‍ തന്നെ ഇവയെ കൊല്ലാനാവും. കര്‍പ്പൂര ഓയിലിനും കിടക്കയിലെ മൂട്ടകളെ തുരത്താനാവും. ഇതിന്റെ ഗന്ധം അവയ്ക്ക് അസഹ്യമാണ്. അതേ സമയം കര്‍പ്പൂര ഗന്ധം നല്ലതായതിനാല്‍ മുറിയില്‍ സുഗന്ധവും ഉണ്ടാകും.



Click it and Unblock the Notifications
