Just In
- 18 min ago വിഷാദത്തെ അകറ്റിനിര്‍ത്താം, മൂഡ് ഓഫ് മാറ്റി മനസ് തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍
- 2 hrs ago ഭര്‍ത്താവിന്റെ വീട്ടില്‍ മനസമാധാനം; അമ്മായിയമ്മയെ പാട്ടിലാക്കാന്‍ മരുമകള്‍ ചെയ്യേണ്ട 6 കാര്യം
- 3 hrs ago വ്യാഴം രാശിമാറുമ്പോള്‍ മെയ് 2 മുതല്‍ 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം
- 4 hrs ago മുഖത്തെ ചുളിവുകള്‍ പ്രായമാകല്‍ കൊണ്ട് മാത്രമല്ല, ജീവിതശൈലി പ്രശ്നങ്ങള്‍ കൊണ്ടും വരാം
Don't Miss
- Sports IPL 2024: ഡിക്കെ 2.0! സ്ടൈക്ക് റേറ്റ് കണ്ണുതള്ളിക്കും, പേടിക്കേണ്ടത് റണ്ചേസിലോ?
- Finance എഫ്ഡി vs ആർഡി; പലിശ നിരക്ക്, നിക്ഷേപ കാലയളവ്, നികുതി, അപകട സാധ്യത തുടങ്ങി അറിയേണ്ടതെല്ലാം
- Automobiles തിക്കും തിരക്കും കുറയ്ക്കണം; ഇന്ത്യ കാത്തിരുന്ന മാരുതി കാറിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചു
- News മാസം 8500 രൂപ ബാങ്ക് അക്കൗണ്ടിലെത്തും; ഇന്റേണ്‍ഷിപ്പ് നിയമം, ഗ്യാരണ്ടിയുമായി രാഹുല്‍ ഗാന്ധി
- Technology പൊന്നു ചങ്ങായിമാരേ വേഗം രക്ഷപ്പെട്ടോളീൻ...! ഗൂഗിൾ കൈയൊഴിഞ്ഞു, ഈ 3 ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യാൻ നിർദേശം
- Movies ആ സിനിമയില്‍ വിനീത് പാടുന്നതിനെ എതിര്‍ത്തു; ഞാന്‍ പറഞ്ഞിട്ടാണെന്ന് കരുതില്ലേ: ശ്രീനിവാസന്
- Travel ബാംഗ്ലൂരിൽ നിന്ന് പോണ്ടിച്ചേരി ട്രെയിനിൽ കണ്ട് വരാം... ചെലവും ഇല്ല, കിടിലൻ കാഴ്ചകളും..
ആരോഗ്യം നന്നാക്കും ജീരകം!
ഭക്ഷണരുചി നന്നാക്കുന്ന പലതരം ചേരുവകളില്‍ ഒന്നാണ് ജീരകം. നോര്‍ത്തിന്ത്യന്‍ ഭക്ഷണങ്ങളില്‍ മുഖ്യം. മലയാളികളുടെ ഭക്ഷണരുചിയിലും ജീരകത്തിന് പ്രധാന സ്ഥാനമുണ്ട്.
ഭക്ഷണത്തിന് സ്വാദു നല്‍കുക എന്നതിലുപരിയായി പല ആരോഗ്യഗുണങ്ങളും ജീരകത്തിനുണ്ട്.
ഇത്തരം ആരോഗ്യവശങ്ങളെക്കുറിച്ച് കൂടുതലറിയൂ,
ദഹനം
ദഹനത്തിന് ജീരകം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് വെറുതെ കഴിയ്ക്കുകയോ വെള്ളം തിളപ്പിച്ച് ഉപയോഗിക്കുകയോ ചെയ്യാം. ദഹനത്തിന് പുറമെ ഛര്‍ദി, ദഹനക്കേട്, അസിഡിറ്റി എന്നിവ കുറയ്ക്കുന്നതിനും ജീരകം സഹായിക്കും.
ഇരുമ്പ്
ഇരുമ്പിന്റെ നല്ലൊരു ഉറവിടമാണ് ജീരകം. അതുകൊണ്ടു തന്നെ വിളര്‍ച്ചയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒന്ന്.
കോള്‍ഡ്
കോള്‍ഡ്, ചുമ, കഫക്കെട്ട് എന്നിവയ്ക്കും ജീരകം നല്ലതാണ്. ചുമയുള്ളപ്പോള്‍ ജീരകം കഴിച്ചാല്‍ കഫക്കെട്ട് വരാതിക്കാന്‍ ഇത് സഹായിക്കും.
മുറിവ്
മുറിവുണക്കാനുള്ള ശേഷിയും ജീരകത്തിനുണ്ട്. ആന്തരിക അവയവങ്ങളുടെ മുറിവുണക്കാന്‍ ഇതിന് സാധിക്കും.
പോഷകങ്ങള്‍
ജീരകം പാന്‍ക്രിയാസില്‍ എന്‍സൈമുകള്‍ ഉല്പാദിപ്പിക്കാന് സഹായിക്കും. ഇത് പോഷകങ്ങള്‍ വേഗം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും.
വിഷാംശം
ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ കരളിനെ സഹായിക്കുവാനും ജീരകത്തിന് സാധിയ്ക്കും.
മുലപ്പാല്‍
മുലയൂട്ടുന്ന അമ്മമാര്‍ ഇത് കഴിയ്ക്കുന്നത മുലപ്പാല്‍ ഉല്പാദനത്തിന് സഹായിക്കും.
അസിഡിറ്റി
അസിഡിറ്റിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ജീരകം