Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ചവിട്ടിയിലെ പൂപ്പൽ കളയാന്‍
പൂപ്പൽ വല്ലാത്തൊരു ശല്യമാണ്. ചവിട്ടിയാണ് പൂപ്പൽ കട്ടപിടിച്ചിരിക്കുന്ന പ്രധാന സ്ഥലം. ചവിട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൂപ്പൽ കളയുന്നത് വലിയൊരു ജോലിയാണ്. പൊടി നിറഞ്ഞ അന്തരീക്ഷം ആരോഗ്യകരമായ ഒരു ജീവിതത്തിന് പറ്റിയതല്ല. വൃത്തിയുള്ള സ്ഥലത്തിന് മാത്രമേ ആരോഗ്യകരമാ ജീവിതം നല്കുവാന് കഴിയൂ. വീടും പരിസരവും വീട്ടുസാധനങ്ങളും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. ചവിട്ടിയില്‍ പൂപ്പൽ കുമിഞ്ഞുകൂടൂന്നത് തടയാന്‍ അവ ഇടയ്ക്കിടെ വൃത്തിയാക്കണം. ചെറിയ കുട്ടികളുണ്ടെങ്കില്‍ പ്രത്യേക കരുതല്‍ വേണം. ഇഴഞ്ഞുനടക്കുന്ന പ്രായത്തിലുള്ള കുട്ടികളാണെങ്കില്‍ പ്രത്യേകിച്ചും. കുട്ടികള്‍ക്ക് തിരിച്ചറിവിന്റെ പ്രായമായിട്ടില്ല. കുട്ടികളെ നോക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ചവിട്ടിയിലെ പൂപ്പൽ നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്

1) ബ്ലിച്ച്
ബ്ലീച്ചില്‍ മുക്കിവെച്ച് ചവിട്ടിയിലെ പൂപ്പൽ നീക്കം ചെയ്യാം. ചവിട്ടി ബ്ലീച്ചില്‍ അഞ്ച് മണിക്കൂറെങ്കിലും നനച്ച് വെയ്ക്കുക. ചവട്ടി നനച്ച് വെച്ചിരിക്കുന്ന മുറിയില്‍ വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പ് വരുത്തുക. ചവിട്ടിയില്‍ കറയുണ്ടെങ്കില്‍ കൂടുതല്‍ നേരം ചവിട്ടി ബ്ലീച്ചില്‍ മുക്കിവെയ്ക്കണം. എന്നിട്ട് വേണം കഴുകാന്‍. വാഷിംഗ് മെഷ്യനിലിട്ടോ കൈകൊണ്ടോ നിങ്ങള്‍ക്കിത് ചെയ്യാവുന്നതാണ്.

2)ബേക്കിംഗ് സോഡ
ചവിട്ടി കഴുകാന്‍ ബേക്കിംഗ് സോഡയും ഉപയോഗിക്കാം. ചവിട്ടി കൂടുതല്‍ വൃത്തിയാക്കുവാന്‍ ബ്ലീച്ചോ ബേക്കിംഗ് സോഡയോ ഉപയോഗിക്കാം. ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഇത് ആവര്‍ത്തിക്കു.

3)വസ്ത്രം കഴുകുന്ന സോപ്പുപൊടി
വീട്ടില്‍ എപ്പോഴുമുണ്ടാകുന്ന വസ്തുവാണ് സോപ്പുപൊടി. വസ്ത്രം കഴുകാന്‍ ഇത് തീര്‍ച്ചയായും ആവശ്യമാണ്. വീട്ടില്‍ ഉപയോഗിക്കുന്ന ചവിട്ടി കഴുകുവാനും ഇത് ഉപയോഗിക്കും. അഴുക്കുള്ള ചവിട്ടി സോപ്പുവെള്ളത്തില്‍ നനച്ചുവെയ്ക്കുക. അല്‍പ്പനേരം കഴിഞ്ഞശേഷം സോപ്പുപൊടി കളഞ്ഞ് കഴുകുക. ഉണക്കുക. വെയിലത്ത് ഉണക്കുക.

4)വെള്ളം നനവില്ലാതെ വെയ്ക്കുക
പൂപ്പൽ അടിയുന്നത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ചവിട്ടി വെള്ളം നനവില്ലാതെ സൂക്ഷിക്കുകയാണ്.നനവില്ലാതെ സൂക്ഷിച്ചാല്‍ പൂപ്പല്‍ വരാതെയും നോക്കാം. രോഗം വന്ന് ചികിത്സിക്കുന്നതിലും ഭേദം രോഗം ഒഴിവാക്കുകയാണല്ലോ.

5)കൈ കൊണ്ട് കഴുകുക
ചവിട്ടി ദീര്‍ഘകാലം ഈടുനില്ക്കണമെന്നാഗ്രഹിക്കുന്നുവെങ്കില് അവ കൈകൊണ്ട് കഴുകുക. വാഷിംഗ് മെഷ്യന് ഉപയോഗിച്ച് കഴുകുന്നതിലും സുഖമായി കഴുകാനാകും. വാഷിംഗ് മെഷ്യനിലിട്ടാല് ചവിട്ടിയിലെ നാരുകള്‍ എളുപ്പത്തില്‍ പോകുന്നതിന് സാധ്യതയുണ്ട്. കൈകൊണ്ട് കഴുകിയാല്‍ അത് ഒഴിവാക്കാം.
ആദ്യം ചവിട്ടി വെള്ളത്തില്‍ മുക്കിവെയ്ക്കകു. അല്‍പ്പനേരം കഴിഞ്ഞ് ഒരു ഗ്ലൗസ് ധരിച്ച് അലക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക. ചവിട്ടി ബ്രഷ് കൊണ്ട് തേയ്ക്കുന്നതും നല്ലതാണ്. വൃത്തിയായി കഴുകിക്കഴിഞ്ഞാല്‍ ചവിട്ടി തണല്‍ പറ്റി ഉണക്കുക. ഉണങ്ങിക്കഴിഞ്ഞാല്‍ എടുത്തുവെയ്ക്കുക. ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുക



Click it and Unblock the Notifications
