Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മസാലകള്‍ കേടുവരാതെ സൂക്ഷിയ്ക്കാന്‍
ഭക്ഷണത്തിന് സ്വാദും രുചിയും നല്കുന്നതില് മസാലകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. പ്രത്യേകിച്ചും ഇന്ത്യന്‍ പാചകരീതിയില്‍.
എന്നാല്‍ വേണ്ട രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ മസാലകളുടെ രുചിയും ഗുണവും മണവുമെല്ലാം എളുപ്പത്തില്‍ നഷ്ടപ്പെടുകയും ചെയ്യും. ഇവ പിന്നെ ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്നതു കൊണ്ട് പ്രത്യേക പ്രയോജനമൊന്നും ലഭിയ്ക്കുകയുമില്ല. മാത്രമല്ല, വേണ്ട രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇവ എളുപ്പം കേടു വരാനുള് സാധ്യതയുമുണ്ട്.
മസാലകള്‍ ദീര്‍ഘകാലം സൂക്ഷിച്ചു വയ്ക്കാന്‍ ചില വഴികളുണ്ട്. ഇവയെന്തെന്നറിയൂ,

ദീര്‍ഘനാള്‍ സൂക്ഷിച്ചു വയ്ക്കാനാണെങ്കില്‍ പൊടികളേക്കാള്‍ മുഴുവന്‍ മസാല തന്നെയാണ് നല്ലത്. ഇതുകൊണ്ടുതന്ന കൂടുതല്‍ വാങ്ങുമ്പോള്‍ മുഴുവന്‍ മസാല വാങ്ങുക. ഇത് പിന്നീട് ആവശ്യപ്രകാരം പൊടിച്ചെടുക്കാം. അപ്പപ്പോള്‍ പൊടിച്ച് ഉപയോഗിക്കുമ്പോള്‍ ഭക്ഷണത്തിന്റെ സ്വാദും രുചിയും വര്‍ദ്ധിക്കുകയും ചെയ്യും.
നനവും സൂര്യപ്രകാശവുമൊന്നും ഏല്‍ക്കാത്ത സ്ഥലത്ത് മസാലകള്‍ സൂക്ഷിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇവ അടച്ചു സൂക്ഷിയ്ക്കുകയും വേണം. ഡിഷ് വാഷര്‍, മൈക്രോവേവ് തുടങ്ങിയവയുടെ സമീപത്തൊന്നും ഇവ സൂക്ഷിച്ചു വയ്ക്കരുത്.
ചൂടേല്ക്കാത്ത,തണുത്ത സ്ഥലങ്ങളിലാണ് മസാലകള്‍ സൂക്ഷിച്ചു വയ്ക്കേണ്ടത്. ഫ്രിഡ്ജും മസാലകള്‍ സൂക്ഷിച്ചു വയ്ക്കാന്‍ പറ്റിയ ഒരു സ്ഥലമാണ്.
ഉപയോഗിക്കേണ്ട തീയതി കഴിഞ്ഞ് ഇവ ഉപയോഗിച്ചാല്‍ ഗുണമുണ്ടാകില്ല. ഇതുകൊണ്ടുതന്നെ തീയതി നോക്കി ഇവ ഉപയോഗിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇവയുടെ നിറം മാറുന്നുണ്ടോയെന്നും മണം പോയോയെന്നും നോക്കി മാത്രം ഉപയോഗിയ്ക്കുക.



Click it and Unblock the Notifications
