Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനില്‍ തുണി കഴുകുമ്പോള്‍....
തുണി കഴുകുന്ന അധ്വാനത്തെ ലഘൂകരിക്കുന്ന ഒന്നാണ് വാഷിംഗ് മെഷീന്. എന്നാല്‍ പലരും പറയുന്ന ഒരു പൊതുവായ പരാതിയാണ് വാഷിംഗ് മെഷീനില്‍ കഴുകുമ്പോള്‍ തുണികള്‍ പെട്ടെന്നു കേടാകുന്നുവെന്നത്.
പലപ്പോഴും വേണ്ട രീതിതില്‍ ഉപയോഗിക്കാത്തതാണ് തുണികള്‍ ഇത്തരത്തില്‍ കേടാകാന്‍ ഇട വരുത്തുന്നത്. വാഷിംഗ് മെഷീനില്‍ തുണികള്‍ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
എല്ലാതരം തുണികളും ഒരുമിച്ച് കഴുകരുത്. കട്ടി കുറഞ്ഞ, മൃദുവായ തുണികള്‍, ജീന്‍സ്, ബെഡ്ഷീറ്റ് എന്നിങ്ങനെ മൂന്നു തരത്തില്‍ തുണികളെ തരം തിരിയ്ക്കാം. ഇവ വെവ്വേറെയിട്ടു കഴുകുന്നതാണ് നല്ലത്.
നിറം പോകുന്ന തുണികള്‍ മറ്റുള്ളവയ്ക്കൊപ്പം ഒരുമിച്ചിടരുത്.
കൂടുതല്‍ അഴുക്കുപുരണ്ട തുണികളാണെങ്കില്‍ വാഷിംഗ് മെഷീനില്‍ സോക്കിംഗ് ഓപ്ഷന് ഉപയോഗിച്ച് കൂടുതല്‍ നേരം വെള്ളത്തിലിട്ടു വയ്ക്കാം. എ്ന്നാല്‍ ഇത് കൂടുതല്‍ വെള്ളം ആവശ്യമുള്ള ഒന്നാണ്. ഇതുകൊണ്ടു തന്നെ അഴുക്കായ തുണികള്‍ ഒരുമിച്ചു കഴുകിയെടുക്കുക.
വാഷിംഗ് മെഷീനില്‍ ഓവര്‍ ലോഡാകരുത്. ഇത് മെഷീന് കേടാകാന്‍ ഇട വരുത്തും.
ഓരോ തവണ കഴുകിക്കഴിയുമ്പോഴും ഫില്‍ട്ടര്‍ തനിയ വൃത്തിയാകുന്ന സംവിധാനമുള്ള മെഷീനല്ലെങ്കില്‍ ഇത് വൃത്തിയാക്കുക.
കട്ടി കുറഞ്ഞ, മൃദുവായ തുണികള്‍ അധികനേരം വാഷിംഗ് മെഷീനിലിട്ടു കഴുകരുത്. ഇത് തുണി കേടു വരുത്തും. ഇതനുസരിച്ച് സമയം ക്രമീകരിക്കുക.
സാറ്റിന്, ലേസ്, നെറ്റ് തുണികള്‍ മെഷീനില്‍ ഇടാതിരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications

