Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പാറ്റകളെ വീട്ടില്‍ നിന്നും തുരത്താം
വീടുകളില്‍, പ്രത്യേകിച്ച് അടുക്കളയില്‍ ഉപദ്രവമുണ്ടാക്കുന്ന ജീവിയേതെന്നു ചോദിച്ചാല്‍ എല്ലാവരും പാറ്റയെന്നായിരിക്കും പറയുക. കൂറയെന്നും ഇതിന് പേരുണ്ട്.
ഭക്ഷണസാധനങ്ങളും മറ്റും കരണ്ടു തിന്നുന്ന ഭക്ഷണത്തിന്റെ വൃത്തിയെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്നമാണ്.
പാറ്റകളെ അകറ്റാന്‍ കെമിക്കലുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവയുടെ ഉപയോഗം അത്ര സുരക്ഷിതമാണെന്നു പറയാനുമാവില്ല.
പാറ്റകളെ വീട്ടില്‍ നിന്നും തുരത്താന്‍ സഹായിക്കുന്ന ചില വിദ്യകളെക്കുറച്ച് അറിഞ്ഞിരിക്കൂ.

കുക്കുമ്പര്‍
കുക്കുമ്പര്‍ മുറിച്ച് ഒരു അലുമിനിയം പാത്രത്തിലിട്ടു വയ്ക്കുക. കുക്കുമ്പറും അലുമിനിയവും ചേര്‍ന്നു പ്രവര്‍ത്തിച്ച് പാറ്റകളെ കൊല്ലുന്ന വിഷമയമായ ഒരു പദാര്ത്ഥമുണ്ടാക്കും.

ബേക്കിംഗ് സോഡ
തുല്യ അളവില്‍ ബേക്കിംഗ് സോഡയും പഞ്ചസാരയുമെടുക്കുക. ഇത് നല്ലപോലെ കലര്‍ത്തി പാറ്റകള്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലിടുക. പഞ്ചസാര തിന്നാനെത്തുന്ന പാറ്റകള്‍ ബേക്കിംഗ് സോഡയും തിന്നും. ഇതുവഴി ചാവുകയും ചെയ്യും.

വയനയില
ബിരിയാണിയും മറ്റും ഉണ്ടാക്കുവാന്‍ ശ്രമിയ്ക്കുന് ബേ ലീഫ് അഥവാ വയനയില അവിടിവിടെയായി ഇടുന്നത് പാറ്റകളെ അകറ്റാന്‍ ഫലപ്രദമായ ഒരു വഴിയാണ്.

സോപ്പോ സോപ്പുപൊടിയോ
സോപ്പോ സോപ്പുപൊടിയോ കലര്‍ത്തിയ വെള്ളം സ്േ്രപ ചെയ്തു നോ്ക്കൂ. ഇത് പാറ്റകളെ എളുപ്പത്തില്‍ കൊന്നൊടുക്കും. തികച്ചും സുരക്ഷിതമായ ഒരു പ്രകൃതിദത്ത ലായനിയാണിത്.

അമോണിയ
വെള്ളത്തില്‍ അമോണിയ കലക്കി പ്രയോഗിക്കുന്നതും പാറ്റകളെ കൊന്നൊടുക്കാനുള്ള ഒരു വഴി തന്നെയാണ്.

മാവുവിദ്യ
മൈദമാവിലോ ഗോതമ്പു പൊടിയിലോ അരിപ്പൊടിയിലോ അല്പം ബോറിക് ആസിഡ്, പഞ്ചസാര എന്നിവ ചേര്‍ത്ത് കുഴച്ചു വയ്ക്കുക. ഇത് പാറ്റകള്‍ക്കു തിന്നാന്‍ പാകത്തിനു വയ്ക്കുക. ഇവ ചത്തു പോകും.



Click it and Unblock the Notifications
