Latest Updates
-
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക
കളിമണ്‍ പ്രതിമകള്‍ വൃത്തിയാക്കാം
ഇന്ത്യാക്കാരെ സംബന്ധിച്ച് സാധാരണമായ ഒന്നാണ് കളിമണ്‍ പ്രതിമകള്‍. ഇന്ന് വ്യാപകമായി ഇവ അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഗണേശ ചതുര്‍ത്ഥി, ദുര്‍ഗ്ഗ പൂജ വേളകളില്‍ ഇത്തരം പ്രതിമകളുടെ വില്പന കുതിച്ച് കയറും. ഈ ദേവ പ്രതിമകള്‍ അനേകം ശില്പികളുടെ ജീവനോപാധിയാണ്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇവ നദിയില്‍ നിമജ്ജനം ചെയ്യുകയും ചെയ്യും. ഇവയുടെ കാര്യം ഇങ്ങനെയാണെങ്കിലും പൂജാമുറികളില്‍ വെയ്ക്കാനായും ദേവ പ്രതിമകള്‍ ആളുകള്‍ വാങ്ങാറുണ്ട്.
മനോഹരമായ നിറങ്ങള്‍ പൂശിയവയാകും ഈ പ്രതിമകള്‍. ഇവ പല വലുപ്പത്തിലും വിലയിലും ലഭ്യമാണ്. ഉത്സവത്തിന് ഏതാനും ദിനങ്ങള്‍ക്ക് മുമ്പ് നദിയുടെ തീരത്ത് നിന്ന് കളിമണ്ണ് ശേഖരിച്ചാണ് പണ്ട് ഇവ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇതൊരു ബിസിനസായി മാറി. കളിമണ്ണില്‍ നിര്‍മ്മിച്ച് പ്രതിമകള്‍ പ്രാര്‍ത്ഥനാ മുറിയിലേക്കോ, സ്വീകരണ മുറിയിലേക്കോ എന്ന് വേണ്ട എവിടെ വെയ്ക്കാനായാലും അവ വൃത്തിയാക്കാനും സംരക്ഷിക്കാനുമുള്ള വഴികള്‍ കൂടി അറിഞ്ഞിരിക്കണം. അതിനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

1. മാര്‍ബിളും, വെങ്കലവുമൊക്കെ വൃത്തിയാക്കുന്നത് പോലെ കളിമണ്‍ പ്രതിമകളും വൃത്തിയാക്കാമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. സോപ്പോ, സോപ്പ് പൊടിയോ ഉപയോഗിച്ച് ഇവ വൃത്തിയാക്കരുത്. ഇവ ഉപയോഗിച്ചാല്‍ അവശേഷിക്കുന്നവ ചെറിയ ദ്വാരങ്ങളില്‍ അടിഞ്ഞ് കൂടാനിടയാകും.
2. ചൂട് വെള്ളവും, ബ്രഷുമാണ് കളിമണ്‍ പ്രതിമകള്‍ വൃത്തിയാക്കാന്‍ ഏറ്റവും അനുയോജ്യം. പ്രതിമയുടെ എല്ലാ ഭാഗങ്ങളും പരുക്കന്‍ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം. എന്നാല്‍ അധികം ബലം ഉപയോഗിക്കരുത്. ബ്രഷ് ഉപയോഗിച്ച് അടിഞ്ഞ് കൂടിയ പൊടി പതിയെ മാറ്റി പ്രതിമ വൃത്തിയാക്കുക.
3. കറകള്‍ നീക്കാന്‍ ബേക്കിംഗ് സോഡ ഉപയോഗിക്കാം. ബേക്കിംഗ് സോഡ കുതിര്‍ത്ത് പ്രതിമ എളുപ്പത്തില്‍ വൃത്തിയാക്കാം.
4. കടുത്ത രീതിയില്‍ ചെളി അടിഞ്ഞിട്ടുണ്ടെങ്കില്‍ ബേക്കിംഗ് സോഡയും വെള്ളവും സമമായെടുത്ത് പ്രതിമ വൃത്തിയാക്കാം. ശേഷം അല്പം സമയം വെയിലത്ത് ഇത് ഉണങ്ങാനനുവദിക്കുക.
5. ബ്ലീച്ചിംഗ് പൗഡറും പ്രതിമ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ഒരു ഭാഗം ബ്ലീച്ചിംഗ് പൗഡറിന് പത്ത് ഭാഗം വെള്ളം എന്ന തോതില്‍ കലര്‍ത്തി വൃത്തിയാക്കുക.
6. കളിമണ്‍ പ്രതിമയില്‍ ഉപ്പ് അടിഞ്ഞ് കൂടിയിട്ടുണ്ടെങ്കില്‍ വിനാഗിരിയോ ആല്‍ക്കഹോളോ സ്പ്രേ ചെയ്ത് വൃത്തിയാക്കുക. തുടര്‍ന്ന് പ്രതിമ ഉണങ്ങാന്‍ അനുവദിക്കുക.
7. ചൂടാക്കിയും കളിമണ്‍ പ്രതിമയിലെ അഴുക്ക് നീക്കാനാവും.
8. പ്രതിമ ഉണങ്ങിയതും വൃത്തിയുള്ളതുമാണെങ്കില്‍ ബ്രഷ് ഉപയോഗിച്ച് തുടയ്ക്കാം. അല്പം നേരം ഓവന് അകത്ത് വെച്ചും വൃത്തിയാക്കാവുന്നതാണ്.
9. ഇവയൊക്കെ ചെയ്ത ശേഷം പ്രതിമ പൂര്‍ണ്ണമായും വൃത്തിയായി എന്ന് ഉറപ്പ് വരുത്തുക. ചൂടാക്കിയെങ്കില് ഉണങ്ങാനനുവദിക്കുക. നല്ലതുപോലെ ചൂടായിരിക്കുന്ന അവസരത്തില്‍ പ്രതിമ പുറത്തെടുക്കുന്നത് പ്രതിമയില്‍ വിള്ളലുകള്‍ വീഴാനിടയാക്കും.
10. പ്രതിമ വയ്ക്കുന്നത് ശരിയായ സ്ഥലത്തും അന്തരീക്ഷത്തിലുമാണെന്ന് ഉറപ്പ് വരുത്തണം. വേഗത്തില്‍ ചളി പുരളാത്തിടത്ത് വെയ്ക്കുകയും വൃത്തിയാക്കുമ്പോള്‍ മൃദുവായ ഒരു തുണി ഉപയോഗിക്കുകയും ചെയ്യുക.



Click it and Unblock the Notifications