Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വസ്ത്രങ്ങളിലെ മയിലാഞ്ചിക്കറ കളയാം
വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ മയിലാഞ്ചിയിടുന്നത് സാധാരണമാണ്. ഇത് മിക്കവാറും സ്ഥലങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ആചാരവുമാണ്.
മയിലാഞ്ചി ഇടുന്നത് ഭംഗിയാണെങ്കിലും മയിലാഞ്ചിക്കറ വസ്ത്രങ്ങളില്‍ നിന്നും കളയുകയെന്നത് ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,
മയിലാഞ്ചി വസ്ത്രങ്ങളില്‍ വീണാല്‍ ഉടന്‍ തന്നെ ഒരു തുണി കൊണ്ട് ഇത് തുടച്ചു മാറ്റണം. എന്നാല്‍ മയിലാഞ്ചി പരക്കാതെ വേണം ഇത് ചെയ്യാന്‍.

വാഷിംഗ് സോപ്പുപയോഗിച്ച് കറയായ ഭാഗത്ത് അല്പനേരം ഉരസുക. പിന്നീട് തണുത്ത വെള്ളമുപയോഗിച്ച് ഇത് നല്ലപോലെ കഴുകണം. വീണ്ടു സോപ്പു തേച്ച് വീണ്ടു കഴുകുക. ഇത് കുറച്ചു തവണ ആവര്‍ത്തിയ്ക്കണം. ഇത് കറയുടെ നിറം കുറയ്ക്കും.
അല്പം പാല് വെള്ളത്തില്‍ ചേര്‍ത്ത് കറയായ ഭാഗം മുക്കി വയ്ക്കുക. അര മണിക്കൂര്‍ കഴി്ഞ്ഞാല്‍ ഇത് ലിക്വിഡ് സോപ്പ് ഉപയോഗിച്ച് കഴുകിക്കളയാം.
ഹൈഡ്രജന്‍ പെറോക്സൈഡ് മെഹന്ദി കറ കളയാന്‍ നല്ലതാണ്. എ്ന്നാല്‍ ഇത് വളരെ കുറച്ചു മാത്രം ഉപയോഗിക്കണം. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുള്ളതാണ് കാരണം.
വിനെഗര്‍ മെഹന്ദി കറ കളയാന്‍ നല്ലതാണ്. കറയായ ഭാഗത്ത് വൈറ്റ് വിനെഗര്‍ പുരട്ടുക. പിന്നീട് ഇത് പതുകെ കൈ കൊണ്ടു ഉരയ്ക്കണം. ഇത് പല തവണ ആവര്‍ത്തിയ്ക്കുക. പിന്നീട് ഇളം ചൂടുള്ള വെള്ളം കൊണ്ട് ഈ ഭാഗം കഴുകുക.



Click it and Unblock the Notifications
