Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
വസ്ത്രത്തിലെ ച്യൂയിംഗ് ഗം നീക്കൂ
ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം മിക്കവാറും പേര് വായിലിട്ടു ചവയ്ക്കുന്ന ഒന്നാണ് ച്യൂയിംഗ് ഗം. ഇത് ചവയ്ക്കുന്നത് അത്ര ഗുണകരമൊന്നുമല്ലെന്നതു പോട്ടെ, അബദ്ധത്തില്‍ വസ്ത്രത്തിലും മറ്റും പിടിച്ചാല്‍ ഇത് നീക്കം ചെയ്യാന്‍ പെടാപ്പാടു പെടേണ്ടി വരും.
ച്യൂയിംഗ് ഗം വസ്ത്രത്തില്‍ നിന്നും മാറ്റാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതു നല്ലതല്ലേ,

ഗം കട്ടിയായിക്കഴിഞ്ഞു നീക്കാന്‍ നോക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. ഇതിനായി തുണി അല്പനേരം ഫ്രീസറില്‍ വയ്ക്കുക. കട്ടിയായിക്കഴിഞ്ഞാല്‍ പൊളിച്ചെടുത്താല്‍ ഇത് ചിലപ്പോള്‍ എളുപ്പം പോരും. അല്ലെങ്കില്‍ അല്പസമയം ഐസ് വച്ച് ഇതിനു മുകളില്‍ ഉരസുക.
വിനെഗര്‍ അല്പം ചൂടാക്കി ഗമ്മിനും ചുറ്റും മുകളിലും പുരട്ടുക. ഇതും ഗം നീക്കം ചെയ്യാന്‍ സഹായിക്കും.
നെയില്‍ പോളിഷ് റിമൂവറും ഗം നീക്കം ചെയ്യാന്‍ ഉപയോഗിക്കാം. അല്പം നെയില്‍പോളിഷ് റിമൂവര്‍ പുരട്ടി അല്പം കഴിയുമ്പോള്‍ പ്രഷ് കൊണ്ടോ കത്തി കൊണ്ടോ നീക്കം ചെയ്യാം.
ഒരു കഷ്ണം ബ്രൗണ്‍ പേപ്പറോ അല്പം കട്ടിയുള്ള പേപ്പറോ ഗമ്മിനു മുകളില്‍ വയ്ക്കുക. ഇസ്തിരിപ്പെട്ടി നല്ലപോലെ ചൂടാക്കി ഇതിനു മുകളിലൂടെ ഇസ്തിരിയിടുക. ഗം മിക്കവാറും ഉരുകി ഈ പേപ്പറില്‍ ഒട്ടിപ്പിടിച്ച് ഇളകിപ്പോരും. വസ്ത്രം ഉരുകാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക.
ഗം പറ്റിപ്പിടിച്ച വസ്ത്രഭാഗം നല്ല തിളച്ച വെള്ളതിലിടുക. പിന്നീട് ബ്രഷ് കൊണ്ടോ കത്തി കൊണ്ടോ പതുക്കെ ഇളക്കിയെടുക്കാം.
ആല്‍ക്കഹോളില്‍ ഒരു പഞ്ഞി മുക്കി ഗം ആയ ഭാഗത്ത് നല്ലപോലെ ഉരയ്ക്കുക. പിന്നീട് ഇത് ഇളക്കിയെടുക്കാം.
ഗം കട്ടിയാകാന്‍ ഹെയര്‍ സ്േ്രപ ഉപയോഗിക്കുകയുമാകാം. ഗം കട്ടിയായിക്കഴിഞ്ഞാല്‍ കത്തി ഉപയോഗിച്ചോ ബ്രഷ് ചെയ്തോ ഗം അടര്‍ത്തിയെടുക്കാം.



Click it and Unblock the Notifications
