Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വീടിനുള്ളിലെ സുഗന്ധത്തിന് പ്രകൃതിദത്ത വഴികള്‍
വീട്ടില്‍ ദുര്‍ഗന്ധം നിറയാനുള്ള സാധ്യതകള്‍ ഏറെയാണ്. പച്ചക്കറികള്‍ ചീഞ്ഞാല്‍ പോലും വീട്ടില്‍ ദുര്‍ഗന്ധം നിറയും.
സാധാരണയായി എയര്‍ ഫ്രഷ്നറുകളാണ് വീട്ടില്‍ മണം നിറയാന്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇവയില്‍ ധാരാളം കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇതിന് ദോഷവശങ്ങളുമുണ്ട്.
വീട്ടില്‍ സുഗന്ധം നിറയുന്നതിന് ചില പ്രകൃതിദത്ത വഴികളുണ്ട്. ഇവയെക്കുറിച്ചറിയൂ,

വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ തുല്യഅളവില്‍ വെള്ളവുമായി ചേര്‍ത്ത് വീട്ടിലെ ഫാനിലോ എയര്‍ കണ്ടീഷണറിലോ തളിയ്ക്കുക. ഇവ പ്രവവര്ത്തിയ്ക്കുന്നത് വീട്ടില്‍ സുഗന്ധം നിറയ്ക്കും.

നാരങ്ങാനീര്
വീട്ടില്‍ ദുര്‍ഗന്ധമുള്ളിടത്ത് അല്പം നാരങ്ങാനീര് തളിയ്ക്കാം. കര്ട്ടുനകളിലും സിങ്കിലും മറ്റും ഇങ്ങനെ ചെയ്യുന്നത് സുഗന്ധം നല്‍കും.

പൈനാപ്പിള്‍
പൈനാപ്പിള്‍ സ്ക്വാഷ് അല്പം ടീ ട്രീ ഓയിലുമായി ചേര്‍ത്ത് ജനല്വാതിലുകളുടെ വശങ്ങളില് പുരട്ടുക. കാറ്റു വരുമ്പോള്‍ വീട്ടിനുള്ളില്‍ പൈനാപ്പിള്‍ ഗന്ധം നിറയും.

സവാള
അടുക്കയിലെ ദുര്ഗന്ധമകലാന് സവാള മുറിച്ച് അടുക്കളയില്‍ വയ്ക്കുക. ഇത് ദുര്‍ഗന്ധം വലിച്ചെടുക്കും.

കറുവാപ്പട്ട
ജനലിനടുത്തോ വാതിലിനടുത്തോ കറുവാപ്പട്ട വയ്ക്കുന്നത് വീടിനുള്ളില്‍ സുഗന്ധം നിറയ്ക്കും.

കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസി വീടിനുള്ളില്‍ വളര്‍ത്തുക. ഇത ചട്ടിയിലാക്കി വളര്‍ത്തിയാല്‍ മതി. വീടിനുള്ളില്‍ സുഗന്ധം നിറയും. ഇതിന് ഔഷധഗുണവുമുണ്ട്.

മുല്ലപ്പൂക്കള്‍
മുല്ലപ്പൂക്കള്‍ അല്പം വീട്ടിനുള്ളില്‍ വച്ചു നോക്കൂ. വീടിനുള്ഭാഗത്ത് സുഗന്ധം നിറയും.

ബേക്കിംഗ് സോഡ
വീടിനുള്ളില്‍ ബേക്കിംഗ് സോഡ സൂക്ഷിയ്ക്കുന്ന്ത ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ സഹായിക്കും.

ലെമണ്‍ ഗ്രാസ്
ലെമണ്‍ ഗ്രാസ് വീടിനുള്ളില്‍ വയ്ക്കുന്നതും സുഗന്ധം നല്‍കും.

ഓറഞ്ച്
ഓറഞ്ചില്‍ തുളയുണ്ടാക്കി വീടിനുള്ളില്‍ വയ്ക്കുക. ഇതും വീടിനുള്ളില്‍ സുഗന്ധം നിറയ്ക്കും.



Click it and Unblock the Notifications
