Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വൃത്തിയാക്കാം വാഷിങ് മെഷീന്
നിങ്ങളുടെ വാഷിങ് മെഷീന് ഉപയോഗിക്കാന്‍ പറ്റാത്തവിധം വൃത്തികേടായതായി തോന്നുന്നുണ്ടോ? എങ്കില്‍ വാഷിങ് മെഷീന്റെ പഴയ ഭംഗി വീണ്ടെടുക്കാന്‍ 5 എഴുപ്പ വഴികളിതാ
1. ഡിറ്റര്‍ജന്റ് ഡ്രോയര്‍
സോപ്പ് പൊടിയും ചെളിയും മൂടിയ ഡിറ്റര്‍ജന്റ് ഡ്രോയര്‍ അണുക്കളുടെ സ്വര്‍ഗമാണ്. ഇത് പൂര്‍ണമായി പുറത്തെടുത്ത് പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക. വീട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ക്ലീനറും വൃത്തിയാക്കാന്‍ നല്ലതാണ്.

ഈര്‍പ്പവും ഇളംചൂടുമുള്ള ഫില്‍റ്ററാണ് അണുക്കള്‍ ധാരാളം പെരുകുന്ന മറ്റൊരു സ്ഥലം. അകത്തടിഞ്ഞ് കൂടുന്ന ചെളിയും നാരുകളും നീക്കി പതിവായി ഇത് വൃത്തിയാക്കുക.
3.ഡ്രം
വാഷിങ് മെഷീന്റെ ഉള്‍വശം ചിലപ്പോള്‍ വൃത്തിയുള്ളതായി തോന്നിക്കുമെങ്കിലും അങ്ങനെ ആയിരിക്കണമെന്നില്ല. അണുക്കള്‍ അടിഞ്ഞ് കൂടുന്ന നിരവധി ചെറുദ്വാരങ്ങളും വിള്ളലുകളും ഇതിലുണ്ടാകാം. എല്ലാ മാസവും ഡ്രം കഴുകുക എന്നതാണ് ഇതൊഴിവാക്കാനുള്ള വഴി. സോഡപരലുകളോ ഡിഷ്വാഷര് ടാബ്ലറ്റുകളോ ഉപയോഗിച്ച് ചൂടുവെള്ളത്തില്‍( ഉചിതം 60 ഡിഗ്രി വരെ ചൂടാണ്) കഴുകിയാല്‍ അണുക്കള്‍ നശിക്കുകയും ചീത്ത മണം ഇല്ലാതാവുകയും ചെയ്യും. കൂടാതെ സോപ്പും മറ്റും അടിഞ്ഞു കൂടാതിരിക്കാനും ഇത് സഹായിക്കും.
4 ചീത്ത മണം
അലക്കിയതിന് ശേഷം വാഷിങ് മെഷീന്റെ അടപ്പ് അല്പം തുറന്ന് വയ്ക്കുന്നത് ഡ്രമ്മിനകത്ത് വായു കടന്നു ചെല്ലുന്നതിന് സഹായിക്കും. അണുക്കള്‍ പെരുകുന്നത് തടയാനും ചീത്തമണം ഉണ്ടാകാതിരിക്കാനും ഇത് സഹായിക്കും.
5. ഡിറ്റര്‍ജന്റ്
വാഷിങ് മെഷീനില്‍ സോപ്പ് ദ്രവം ഉപയോഗിക്കുന്നതിലും നല്ലത് സോപ്പ് പൊടി ഉപയോഗിക്കുന്നതാണ്. പതയും ദ്രവവും അധികമായാല്‍ മെഷീനില്‍ മട്ട് അടിയുന്നതിനും ചീത്ത മണം ഉണ്ടാകുന്നതിനും കാരണമാകും.



Click it and Unblock the Notifications
