Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഹൈഡ്രജന്‍ പെറോക്സൈഡ് ക്ലീനിംഗ്
ചര്‍മത്തിലുണ്ടാകുന്ന മുറിവുകളില്‍ സാധാരണ ഹൈഡ്രജന്‍ പെറോക്സൈഡ് പുരട്ടാറുണ്ട്. മുറിവ് വൃത്തിയാക്കുകകയും മുറിവുണങ്ങാന്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നാണിത്.
ഹൈഡ്രജന്‍ പെറോക്സൈഡ് ഇതിന് മാത്രമല്ല, വീട് വൃത്തിയാക്കാനും ഉപയോഗിക്കും വീട് വൃത്തിയാക്കാന്‍ ഇത് ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്നു നോക്കൂ.

വസ്ത്രങ്ങളിലെ കറകള്‍, പ്രത്യേകിച്ചും ചെളിക്കറ, ചോരക്കറ, എണ്ണയുടെ കറ തുടങ്ങിവയ കളയാന്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ത്ത വെള്ളത്തില്‍ ഇട്ടു വച്ചാല്‍ മതിയാകും.
ഹൈഡ്രജന്‍ പെറോക്സൈഡ്, വിനാഗിരി എന്നിവ കലര്‍ത്തിയ വെള്ളം കൊണ്ട് നിലം കഴുകുകയോ തുടയ്ക്കുകയോ ചെയ്താല്‍ നിലത്തെ കറകള്‍ പോകുമെന്നു മാത്രമല്ല, നിലം വെട്ടിത്തിളങ്ങുകയും ചെയ്യും.
അടുക്കളയില്‍ പച്ചക്കറി നുറുക്കുന്ന വുഡ് ബോര്‍ഡ്, പാത്രം കഴുകുന്ന സ്പോഞ്ച് തുടങ്ങിയവ അണുവിമുക്തമാക്കാന്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ത്ത വെള്ളത്തില്‍ കഴുകിയാല്‍ മതിയാകും.
വാഷ് ബേസിന്, കിച്ചണ്‍ സിങ്ക് തുടങ്ങിയവ കഴുകാനും ഇതിലെ ദുര്‍ഗന്ധമകറ്റാനും ഹൈഡ്രജന്‍ പെറോക്സൈഡ് ഒഴിച്ച് കഴുകിയാല്‍ മതിയാകും.
പൂപ്പല്‍ പിടിച്ച ഉപകരണങ്ങളും സ്ഥലങ്ങളും വൃത്തിയാക്കാന്‍ ഇത് വളരെ നല്ലതാണ്.
ടോയ്ലറ്റിലെ കറകള്‍ അകറ്റാനും ഹൈഡ്രജന്‍ പെറോക്സൈഡ് നല്ലതാണ്. കറകള്‍ കളയാന്‍ മാത്രമല്ല, ബാക്ടീരിയകളെ അകറ്റാനും ദുര്‍ഗന്ധം മാറാനും ഇത് സഹായിക്കും.



Click it and Unblock the Notifications
