Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
മേല്‍ക്കൂര വൃത്തിയാക്കാന്‍ 7 വഴികള്‍
മനോഹരങ്ങളായ ഗൃഹോപകരണങ്ങളാല്‍ വീട് അലങ്കരിക്കാനിഷ്ടപ്പെടുന്ന ഏറെ പേരുണ്ട്. വീട് വളരെ വൃത്തിയോടെയും വെടുപ്പോടെയും ആയിരിക്കും ഇവര്‍ സൂക്ഷിക്കുക.വീടിനുള്ളിലേക്ക് കയറിയാല്‍ തറ എല്ലായ്പ്പോഴും വെട്ടി തിളങ്ങുന്നത് കാണാം. എന്നാല്‍, വീട് വൃത്തിയാക്കിയിടാനുള്ള ഈ ശ്രമങ്ങളെല്ലാം വിഫലമായി പോകും മേല്‍ക്കൂര വൃത്തിയായി സൂക്ഷിച്ചില്ലങ്കില്‍. വീടിന്റെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് മേല്‍ക്കൂര. മേല്‍ക്കൂര വൃത്തിയാക്കല്‍ അതിനാല്‍ അതിപ്രധാനമാണ്. വൃത്തിരഹിതമായി പായല്‍പിടിച്ചു കിടക്കുന്ന മേല്‍ക്കൂരകള്‍ മനോഹരമായ വീടിന് ചേരുന്നതല്ല. അതുകൊണ്ട് വീട് വൃത്തിയാക്കുമ്പോള്‍ മേല്‍ക്കൂര വൃത്തിയാക്കാന്‍ മറക്കരുത്.
വീടിന്റെ ഭാഗമേ അല്ല മേല്‍ക്കൂര എന്നതാണ് ചിലരുടെ നിലപാട്. അതിനാല്‍ മേല്‍ക്കൂരയുടെ അവസ്ഥ എന്തെന്ന് നോക്കാനും അത് വൃത്തിയാക്കാനും അവര്‍ തീരെ താല്പര്യം കാണിക്കാറില്ല. എന്നാല്‍, വീട് മനോഹരമായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മേല്‍ക്കൂര വൃത്തിയാക്കി വയ്ക്കാന്‍ താല്പര്യം കാണിക്കാറുണ്ട്. ഇതിനായി പ്രത്യേകം ആളെ തന്നെ ഇപ്പോള്‍ ലഭിക്കും. നിങ്ങള്‍ തനിയെ വീടിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

വീടിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ ചില വഴികള്‍
1. വെള്ളം ശക്്തിയായി ചീറ്റി ഒഴിക്കുക
മേല്‍ക്കൂരയിലെ പായലും പൂപ്പലും കളയുന്നതിന് വെളളം നല്ല ശക്തിയായി ചീറ്റിയൊഴിക്കുന്നത് സഹായിക്കും. വെള്ളം വീഴുന്നതിന്റെ ശക്തിയില്‍ പായല്‍ പാളികള്‍ തെറിച്ചു പോകും. മേല്‍ക്കൂര വൃത്തിയാക്കാനുള്ള സാധാരണ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്.
2. കൈകൊണ്ട് വൃത്തിയാക്കുക
മേല്‍ക്കൂര അധികം വൃത്തികേടായിട്ടില്ല എങ്കില്‍ കൈകൊണ്ട് വൃത്തിയാക്കുന്നതാണ് ഏറെ നല്ലത്. ചിലവില്ലാത്ത ഈ മാര്‍ഗത്തിലൂടെ മേല്‍ക്കൂര നന്നായി വൃത്തിയാക്കാന്‍ കഴിയും.
3. ചുരണ്ടി കളയുക
പായലും പൂപ്പലും ചുരണ്ടി കളഞ്ഞ് മേല്‍ക്കൂര വൃത്തിയാക്കാം. ഇതിന് ഏറെ സമയവും ഊര്‍ജവും ആവശ്യമാണ്. എന്നാല്‍, ഇതിലൂടെ മേല്ക്കൂരിയിലെ പായല്‍ പൂര്‍ണമായി നീക്കം ചെയ്ത് അവയുടെ വളര്‍ച്ച ഇല്ലാതാക്കാന്‍ കഴിയും. പായല്‍ ചുരണ്ടി കളഞ്ഞതിന് ശേഷം വീണ്ടു വളരാതിരിക്കാനുള്ള രാസവസ്തുക്കള്‍ തളിക്കുക.
4. ക്ലോറിന്‍ കൊണ്ട് കഴുകുക
ബ്ലീച്ചിങ് ഗുണമുള്ള ക്ലോറിന്‍ അണുക്കള്‍ വരാതിരിക്കാനും സഹായിക്കും. അതിനാല്‍ ഇവ മേല്‍ക്കൂര വൃത്തിയാക്കാനും ഉപയോഗിക്കാം. ക്ലോറിന്‍ ഒരു രാസ വസ്തു ആയതിനാല്‍ ശരിയായ അളവില്‍ എടുക്കാന്‍ ശ്രദ്ധിക്കണം. മേല്‍ക്കൂര പൂര്‍ണമായി കഴുകാന്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് ആണ് സാധാരണയായി ഉപയോഗിക്കാറ്.പായലില്‍ നിന്നും മേല്ക്കൂരയെ രക്ഷിക്കാന്‍ ഇത് സഹായിക്കും.
5 ഹരിത മാര്‍ഗ്ഗം
ബ്ലീച്ച് ഇതര പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പ്രകൃതി സൗഹൃദ രീതിയിലും വീടിന്റെ മേല്‍ക്കൂരകള്‍ വൃത്തിയാക്കാം. വിപണിയില്‍ ഇത്തരം ഉത്പന്നങ്ങള്‍ ലഭ്യമാകും.സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഈ ഉത്പന്നങ്ങള്‍ എല്ലാത്തരം മേല്ക്കൂരകള്ക്കും അനുയോജ്യമാണ്. ബ്ലീച്ച് ഇതര രാസവസ്തുക്കള്‍ പായല്‍ , പൂപ്പല്‍ എന്നിവയെല്ലാം കളഞ്ഞ് മേല്‍ക്കൂര വൃത്തിയാക്കും.
6. അടിച്ച് വാരുക
പായല്‍ കുറവും കല്ല്,മണ്ണ്, കറുത്ത പാട് എന്നിവയാണ് മേല്‍ക്കൂരയില്‍ കൂടുതല്‍ ഉള്ളത് എങ്കില്‍ ചൂലു കൊണ്ട് അടിച്ച് വാരി കളയുന്നതാണ് നല്ലത്. ഉണങ്ങിയ ഇല, പൊടി, ചെളി എന്നിവയെല്ലാം ഇത്തരം ചവറുകളില് ഉണ്ടാകാം.
7. പര സഹായം
തനിയെ വൃത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മേല്‍ക്കൂര എത്തിയെങ്കില്‍ സഹായത്തിന് നന്നായി ചെയ്യാന്‍ അറിയാവുന്ന ആരെയെങ്കിലും വിളിക്കുക. മേല്‍ക്കൂര വൃത്തിയാക്കാന്‍ പരിശീലനം ലഭിച്ചവരെ വേണമെങ്കില്‍ ഇപ്പോള്‍ ലഭിക്കും. ഫീസ്ആയി നിശ്ചിത തുക നല്‍കേണ്ടി വരും. മേല്‍ക്കൂര സ്വയം വൃത്തിയാക്കാന്‍ സമയം ഇല്ലാത്തവര്‍ക്ക് ഈ മാര്‍ഗം സ്വീകരിക്കാം.



Click it and Unblock the Notifications
