Latest Updates
-
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം!
കുറഞ്ഞ ചെലവില്‍ വീടിന് പുതുമോടി
ഇന്നത്തെ സാധനങ്ങളുടെ വിലനിലവാരം വച്ച് നോക്കിയാല്‍ ഒരു വീട് മനോഹരമായ വിധത്തില്‍ ഡെക്കറേറ്റ് ചെയ്യുക എന്നത് വന്‍ചിലവ് വരുന്നതാണ്.
എന്നാല്‍ അല്പം ശ്രമിച്ചാല്‍ കുറഞ്ഞചെലവില്‍ ഇത് ചെയ്യാം. പോക്കറ്റിലൊതുങ്ങുന്ന തരത്തില്‍ എങ്ങനെ ഹോം ഡെക്കറേഷന് നടത്താമെന്ന് നോക്കാം.

വൃത്തി
സ്വകാര്യമുറികള്‍ വൃത്തിയാക്കുകയും, ആവശ്യമില്ലാത്തവയും, മറ്റുള്ളവയുമായി പകുതി സാധനങ്ങളെങ്കിലും അവിടെ നിന്ന് നീക്കം ചെയ്യുകയും ചെയ്യുക. ഇത് മുറിക്ക് കൂടുതല്‍ വ്യാപ്തി തോന്നിപ്പിക്കും. ഏറ്റവും കുറഞ്ഞ ചെലവില്‍ വീട് ഭംഗിയാക്കാന്‍ ചെയ്യാവുന്ന ഒരു കാര്യമാണിത്.

തറ വൃത്തിയാക്കുക
തറ വൃത്തിയാക്കുകയും, ഫര്‍ണ്ണിച്ചറുകള്‍ പോളിഷ് ചെയ്യുകയും ചെയ്യുക. പഴമൊഴിയില്‍ പറയുന്നത് പോലെ വൃത്തി എന്നത് ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.

ലൈറ്റിങ്ങുകള്‍
വീട്ടിലെ ലൈറ്റിങ്ങുകള്‍ പുതിയ സംവിധാനങ്ങളുപയോഗിച്ച് നവീകരിക്കുക. ഇത് വീടിന് പുതിയ തെളിച്ചം നല്‍കും. മുറിക്കുള്ളില്‍ ക്രമീകരിക്കുന്ന വെളിച്ചമാണ് മൂഡ് നിശ്ചയിക്കുക. ഓരോ മുറിയിലും മൂന്ന് സ്ഥലത്തെങ്കിലും ലൈറ്റ് ഫിറ്റ് ചെയ്ത് ഒരു ത്രികോണരൂപത്തില്‍ വെളിച്ചം ക്രമീകരിച്ചാല്‍ ആകര്‍ഷകമായിരിക്കും.

വീടിന്റെ മുന്‍വശത്ത്
വീടിന്റെ മുന്‍വശത്ത് പോര്ച്ചിലെയും, പടവുകളിലെയും കോണ്‍ക്രീറ്റിലും, ഇഷ്ടികകളിലും വിള്ളലുകളും പൊട്ടലുകളുമില്ലെന്ന് ഉറപ്പാക്കണം. ഉണ്ടെങ്കില്‍ അവിടം അടയ്ക്കുകയോ പെയിന്റ് ചെയ്യുകയോ ചെയ്ത് വൃത്തിയാക്കിയാല്‍ വീടിന് കൂടുതല്‍ ഭംഗി ലഭിക്കും.

ചെറിയ കാര്യങ്ങളിലെ ശ്രദ്ധ
വീടിനെ സംബന്ധിച്ച് ചെറിയ കാര്യങ്ങളിലെ ശ്രദ്ധ പോലും ഭംഗി കൂട്ടാനുപകരിക്കും. ബാത്ത്റൂമിലെ കണ്ണാടികളുടെ ഫ്രെയിം മാറ്റുകയോ, അല്ലെങ്കില്‍ പെയിന്റ് ചെയ്യുകയോ, അലമാരകളുടെ കണ്ണാടികള്‍ തുടച്ച് വൃത്തിയാക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്യുക വഴി ഒരു പുതുമ വീട്ടിനുള്ളില്‍ കൊണ്ടുവരാം.

അടുക്കള
വീട്ടിലെ പ്രധാന ഇടങ്ങളിലൊന്നാണ് അടുക്കള. അനുയോജ്യമല്ലാത്തവയും, കേട് വന്നവയും, പഴകിയവയുമായ അടുക്കള ഉപകരണങ്ങള്‍ മാറ്റി പുതിയ ബ്രാന്ഡുകളിലുള്ളവ വാങ്ങുക.അടുക്കളയുടെ ലുക്കിനോട് ചേര്‍ന്ന് പോകുന്ന പഴയതും, നവീകരിച്ചതുമായ ഉപകരണങ്ങള്‍ തുടര്‍ന്നും ഉപയോഗപ്പെടുത്താം.

കിച്ചന് കാബിനറ്റുകള്‍
കിച്ചന് കാബിനറ്റുകള്‍ ചെറിയ അറ്റകുറ്റ പണികള്‍ ചെയ്ത് പുതുമയുള്ളതാക്കുക. പഴയവയുടെ മേല്‍ പെയിന്റ് ചെയ്തും ആകര്‍ഷകമാക്കാം.

മുന്‍വാതില്‍
വൃത്തികേടായ, കണ്ടാലറയ്ക്കുന്ന മുന്‍വാതില്‍ വീട്ടിലെത്തുന്നവരെ വിഷമത്തിലാക്കും. മുന്‍ വാതില്‍ വൃത്തിയായി പെയിന്റ് ചെയ്ത് സംരക്ഷിക്കുക. പുത്തന്‍ ലുക്ക് ലഭിക്കാന്‍ ഗ്ലോസ്സി പെയിന്റുകള്‍ ഉപയോഗിക്കാം.

കാര്‍പ്പറ്റുകള്‍
നാലിനൊന്ന് എന്ന അനുപാതത്തില്‍ അമോണിയയും വെള്ളവും ചേര്‍ത്ത് അതില്‍ ഒരു കപ്പ് വിനാഗിരിയും, ഓക്സിജനേറ്റ് ചെയ്ത ബ്ലീച്ചിങ്ങ് പൗഡറും കലര്‍ത്തി കാര്‍പ്പറ്റുകള്‍ വൃത്തിയാക്കാം. ഇവ കാര്പ്പറ്റുകളെ ഡിയോഡറൈസ് ചെയ്യുകയും, പ്രൊഫഷണല്‍ കാര്‍പ്പറ്റ് ക്ലീനറുകളേക്കാല് നന്നായി ഫലം തരുകയും ചെയ്യും.

ടൈലുകള്‍ക്ക് പുതുമോടി
ഒരല്പം പണിയെടുത്താല്‍ ബാത്ത് റൂമിലെയും, അടുക്കളയിലെയും ടൈലുകള്‍ക്ക് പുതുമോടി നല്‍കാനാവും. ടൈലുകള്‍ എന്തെങ്കിലും വച്ച് ഉരച്ച് ചെളിനീക്കുക. അല്പം ഗ്രൗട്ട് തയ്യാറാക്കി അത് ടൈലുകള്‍ക്ക് മേലെ തേച്ച് ഒരു മയമുള്ള തുണി ഉപയോഗിച്ച് തുടച്ച് ഉണക്കുക. ടൈലുകള്‍ പുതിയവ പോലെ തിളങ്ങുന്നവയാകും.

വാള്‍പേപ്പറുകള്‍
പലരുടെയും വ്യക്തിപരമായ താല്പര്യങ്ങള് വീട്ടിനുള്ളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടാകും. വാള്‍പേപ്പറുകള്‍ പലരും ഉപയോഗിക്കാറുണ്ടാകും. എന്നാല്‍ ഇത് എല്ലാവരും ഇഷ്ടപ്പെടണമെന്നില്ല. അതിനാല്‍ തന്നെ അത് നീക്കം ചെയ്ത് ഭിത്തിയില്‍ പെയിന്റ് ചെയ്യുക.

സമീപസ്ഥലങ്ങള്‍
വീടിന് സമീപസ്ഥലങ്ങള്‍ വൃത്തിയായും, മനോഹരമായും സൂക്ഷിക്കുന്നത് വീടിന്റെ പശ്ചാത്തലഭംഗി വര്‍ദ്ധിപ്പിക്കും.ചെടികള്‍ വൃത്തിയായി കോതിയൊരുക്കി നിര്‍ത്തുകയും, പുല്ലുവളര്‍ത്തി നിലം മനോഹരമാക്കുകയും ചെയ്യാം.

മുറ്റം
മുറ്റം വൃത്തിയായി സൂക്ഷിക്കുന്നത് വഴി വീടിന് ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കാം. വളര്‍ന്ന് നില്ക്കുന്ന ചെടികളുടെ ശാഖകള്‍ മുറിച്ച് കളയുകയും, പ്രത്യേകിച്ച് ചെടികളൊന്നുമില്ലാത്ത ഇടങ്ങളില്‍ പുല്ല് വച്ചുപിടിപ്പിക്കുകയും ചെയ്യുക. വീടിന് മുന്നിലായി വിവിധ തരത്തിലുള്ള പൂച്ചെടികള്‍ നട്ടുവളര്‍ത്തുക. വലിയ വൃക്ഷങ്ങളുണ്ടെങ്കില്‍ അവയുടെ ശാഖകള്‍ മുറിച്ച് മാറ്റി വീടിന് തെളിഞ്ഞ കാഴ്ച നല്‍കാം. നട്ടുവളര്‍ത്തിയ പുല്ല് എല്ലാ ആഴ്ചയും വെട്ടിയൊതുക്കി നിര്‍ത്തുക.



Click it and Unblock the Notifications