Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ചെറുനാരങ്ങയുടെ ചില ഗുണങ്ങൾ
നിർദോഷകരമായ ഒരു ദാഹശമനി എന്നതോടൊപ്പം ചെറുനാരങ്ങയുടെ ഗുണവൈവിദ്ധ്യങ്ങൾ ഇനിയുമേറെയുണ്ട്. നാരങ്ങാനീരിലെ കുറഞ്ഞ പി.എച്ചും(പൊട്ടൻഷ്യൽ ഹൈഡ്രജൻ) അണുനാശിനിയും വസ്ത്രങ്ങൾ, ഫർണ്ണീച്ചറുകൾ എന്ന് തുടങ്ങി ഒരുപാട് സാധനങ്ങൾക്ക് വൃത്തിയും വെടിപ്പും നല്കാൻ പോന്നതാണ്. കൊതിപ്പിക്കുന്ന സുഗന്ധം നല്കുമെന്ന് മാത്രമല്ല ഉപകരണങ്ങൾക്ക് യാതൊരു ഹാനിയും വരുത്തുകയുമില്ല.
നിരന്തരമായ ഉപയോഗത്തിന് ശേഷം അടുക്കളയിലെ നിറം മങ്ങി വൃത്തികേടായ ചോപ്പിങ് ബോഡ് ഇനിയൊരല്പം ചെറുനാരങ്ങ നീരൊഴിച്ച് കഴുകിനോക്കൂ. പുതിയത് പോലെ തോന്നിക്കും.

ക്ലാവ് പിടിച്ച് നിറം മങ്ങിയ ചെമ്പ്, പിച്ചള പാത്രങ്ങൾക്ക് അഴകും തിളക്കവും തിരിച്ച് കിട്ടാനും ചെറുനാരങ്ങ ബഹുവിശേഷമാണ്. ഒരു നാരങ്ങയെടുത്ത് മുറിച്ച് അതിന്റെ പാതിയിൽ അല്പം കല്ലുപ്പ് തൂവണം. ഇനി അത്കൊണ്ട് പാത്രങ്ങൾ തുടച്ച് മിനുക്കൂ. അവയുടെ സ്വാഭാവികമായ നിറം തിരികെ കിട്ടുന്നത് കാണാം.
വീട്ടുപകരണങ്ങളിലെ തുരുമ്പ് നീക്കം ചെയ്യാനും ഇതിന്റെ നീര് ഉപയോഗിക്കാം. നീരിൽ അല്പം കറിയുപ്പ് ചേർത്ത് കുഴമ്പ് പരുവത്തിലാക്കണം. തുരുമ്പുള്ള ഭാഗങ്ങളിൽ തേച്ച് കുറച്ച് സമയം കഴിഞ്ഞ് കഴുകിക്കളയാം. തുരുമ്പിന്റെ അളവിനൊത്ത് കുഴമ്പ് തേക്കാൻ ശ്രദ്ധിക്കണം.
പഴങ്ങളിലെയും പച്ചക്കറികളിലെയും ഇ.കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം ഗുരുതരമായ രോഗങ്ങൾക്ക് വഴിവെക്കും. ഉപയോഗിക്കുന്നതിന് മുമ്പ് ഫലവർഗ്ഗങ്ങൾ ചെറുനാരങ്ങ നീരിൽ ഇട്ട് വെച്ച് നല്ലപോലെ തിരുമ്മണം. ശേഷം ഒഴുക്ക് വെള്ളത്തിൽ കഴുകിയെടുത്താൽ അണുബാധയില്ലാതെ ഭക്ഷിക്കാം.
അരക്കപ്പ് വിനാഗിരിയെടുക്കുക. അതിന്റെ പകുതി വെള്ളവും ചെറുനാരങ്ങ നീരും ചേർത്ത് ചാലിക്കുക. ഈ ലായനി അടുക്കളയിലെ ജനലുകളിൽ പറ്റിയിരിക്കുന്ന ഗ്രീസിനെ തുടച്ച് കളയാൻ പോലും പോന്നതാണ്. ജനലുകൾക്ക് ഭംഗിയും പുതുമയും തോന്നിക്കും.
ചില്ലുവാതിലുകൾക്ക് തിളക്കവും മിനുക്കവും തിരിച്ചുപിടിക്കാൻ നാരങ്ങനീരിനോളം പോന്ന മറ്റൊരു ലായനിയുമില്ല. ഒരു ചെറുനാരങ്ങ മുറിച്ച് ഗ്ലാസിൽ തേച്ച് പിടിപ്പിക്കുക. നാരങ്ങനീര് അല്പം നേർപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് വെച്ചാൽ ആവശ്യസമയത്ത് അത് ഗ്ലാസിലേക്ക് സ്പ്രേ ചെയ്യാം. അരമണിക്കൂറിന് ശേഷം ഗ്ലാസിൽ വീണ്ടും വെള്ളം തളിച്ച് നനഞ്ഞ സ്പോഞ്ച് കൊണ്ട് തുടച്ച് വൃത്തിയാക്കാം.
നാരങ്ങനീരും ബേക്കിങ് സോഡയും ചേർത്ത മിശ്രിതം ടോയ്ലറ്റിലും വീട്ടിനകത്തും ഉപയോഗിക്കാവുന്ന കീടനാശിനിയാണ്. ഈ മിശ്രിതം ടോയ്ലറ്റ് ബൌളിൽ തളിച്ച് അല്പസമയം കുതിരാൻ അനുവദിക്കണം. ശേഷം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കിയാൽ നല്ല മിനുസം ലഭിക്കും.
അടുക്കളസാമഗ്രികൾക്കും വീട്ടുപകരണങ്ങൾക്കും നൈസർഗ്ഗികമായ നോട്ടം ലഭിക്കാൻ ബേക്കിങ് സോഡയും നാരങ്ങനീരും ചേർത്ത് വൃത്തിയാക്കാം.
പോളിഷിന്റെ നിറം മങ്ങിയ ഫർണ്ണീച്ചറുകളിൽ ചെറുനാരങ്ങനീര് വരുത്തുന്ന മാറ്റം കണ്ടറിയണോ. തുല്യ അളവിൽ വെജിറ്റബിൾ ഓയിലും നാരങ്ങനീരും ചേർക്കുക. ഈ മിശ്രണം ഫർണ്ണീച്ചറുകളിൽ തേച്ചുപിടിപ്പിക്കുകയേ വേണ്ടൂ. ഈ മിശ്രണം ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് വെക്കുന്നതാവും കൂടുതൽ എളുപ്പം.
സ്റ്റൌവിന്റെ മുകൾഭാഗത്ത് പറ്റിയിട്ടുള്ള അവശിഷ്ടങ്ങൾ തുടച്ച് കളയാൻ നാരങ്ങനീരും ബേക്കിങ് സോഡയും ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ഇത് അഴുക്ക് പിടിച്ച് ഭാഗത്ത് തേച്ച് പിടിപ്പിക്കണം. 15 മിനിട്ടിനുശേഷം നനഞ്ഞ സ്പോഞ്ച് കൊണ്ട് തുടച്ചാൽ സ്റ്റൌവിന് നല്ല നിറം ലഭിക്കും.



Click it and Unblock the Notifications
