Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
പഴയ കലണ്ടറിന് പത്തുപയോഗങ്ങള്‍
വര്‍ഷങ്ങള്‍ കടന്ന് പോകുന്നതിനൊപ്പം പഴയ കലണ്ടറുകള്‍ നിങ്ങളുടെ സ്റ്റോര്‍ റൂമില്‍ പെരുകും. മികച്ച നിലവാരമുള്ള കടലാസിലാവും മിക്കവാറും കലണ്ടറുകളും അച്ചടിച്ചിരിക്കുക. അതോടൊപ്പം മനോഹരമായ ചിത്രങ്ങളുമുണ്ടാകും. ഇവ വെറുതെ നശിപ്പിച്ച് കളയാന്‍ പലപ്പോഴും നിങ്ങള്‍ക്ക് മടി തോന്നാറുണ്ടാവും. ഈ കലണ്ടറുകള്‍ പല രീതിയിലും പുനരുപയോഗപ്പെടുത്താനാവും. അല്പം ക്രിയാത്മകമായി ചിന്തിച്ചാല്‍ അവ കൊണ്ട് പല കാര്യങ്ങളും ചെയ്യാനാവും.
കലണ്ടറിലെ അക്കങ്ങള്‍ മുറിച്ചെടുത്ത് ചെറിയ കുട്ടികളെ സംഖ്യകള്‍ പഠിപ്പിക്കാന്‍ സാധിക്കും. കലണ്ടറുകളിലെ മനോഹരമായ ചിത്രങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. ഇവ ചിത്രശേഖരങ്ങളിലേക്ക് മുതല്‍ക്കൂട്ടാകും.
കലണ്ടറുകള്‍ പഴകിയാല്‍ ഉപയോഗ ശൂന്യമാണെന്ന് കരുതേണ്ടതില്ല. പഴയ കലണ്ടറുകള്‍ ഉപയോഗിച്ച് ചെയ്യാവുന്ന വ്യത്യസ്ഥവും ആകര്‍ഷകവുമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അല്പം ഭാവനയും കരകൗശലവുമുണ്ടെങ്കില്‍ അവ ആകര്‍ഷകമായ പുതിയ ഉത്പന്നങ്ങളാക്കി മാറ്റാം.

1. ബുക്ക് മാര്‍ക്ക്
കലണ്ടറുകളിലെ ആകര്‍ഷകമായ ചിത്രങ്ങള്‍ ഉപയോഗിച്ച് ബുക്ക് മാര്‍ക്കുകള്‍ നിര്‍മ്മിക്കാം. അഥവാ കലണ്ടറിന് കട്ടി കുറവ് തോന്നിയാല്‍ പിന്‍ഭാഗത്ത് കട്ടികടലാസ് ഒട്ടിച്ച് ഉപയോഗിക്കാം.

2. വിരിപ്പുകള്‍
കലണ്ടറിലെ ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ മുറിച്ചെടുത്ത് അവയെ വിരിപ്പുകളായി മാറ്റാം. ഒരു ഷീറ്റില്‍ ഇവ ഒട്ടിച്ച് ഇവ നിര്‍മ്മിക്കാം. തിളക്കമുള്ള പേപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഏറെ ആകര്‍ഷകമായിരിക്കും.

3. ചുവരലങ്കാരം
പല കലണ്ടറുകളിലും പ്രശ്സതരായ കലാകാരന്മാരുടെ സൃഷ്ടികളും, ഫോട്ടോകളുമൊക്കെയുണ്ടാകും. ഇവ ഫ്രെയിം ചെയ്ത് ചുമരലങ്കാരത്തിന് ഉപയോഗിക്കാവുന്നതാണ്. ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് മുറികളുടെ ചുമരുകളില്‍ തൂക്കാം.

4. നമ്പര്‍ പസില്‍
കുട്ടികള്‍ക്ക് പസില്‍ ഗെയിമുകളുണ്ടാക്കാന്‍ പറ്റിയതാണ് കലണ്ടറുകള്‍. കലണ്ടര്‍ മുറിച്ചെടുത്ത് ഇത് തയ്യാറാക്കാം. കുട്ടികളെയും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാം.

5. കവറുകള്‍
വില കൊടുത്ത് കടയില്‍ നിന്ന് കവറുകള്‍ വാങ്ങുന്നതിന് പകരം പഴയ കലണ്ടര്‍ ഉപയോഗിച്ച് കവറുകള്‍ നിര്‍മ്മിക്കാം. വളരെ എളുപ്പത്തില്‍ തന്നെ ഇത്തരത്തില്‍ കവറുകള്‍ നിര്‍മ്മിക്കാനാവും.

6. സമ്മാനപ്പൊതി
പഴയ കലണ്ടറുകളിലെ ചിത്രങ്ങള്‍ ചേര്‍ത്ത വെച്ച് സമ്മാനങ്ങള്‍ പൊതിയാനുള്ള കടലാസാക്കാം. നിറപ്പകിട്ടും, തിളക്കവുമുള്ള കലണ്ടര്‍ പേപ്പറുകള്‍ ഉപയോഗിച്ച് സമ്മാനങ്ങള്‍ പൊതിഞ്ഞാല്‍ ആകര്‍ഷകമായിരിക്കും.

7. പേപ്പര്‍ ബാഗ്
നിങ്ങളുടെ വകയായി പരിസ്ഥി സൗഹൃദ സമീപനം വേണമെങ്കില്‍ പഴയ കലണ്ടറുകള്‍ പേപ്പര്‍ ബാഗുകളാക്കി മാറ്റാം. ഇത്തരത്തില്‍ നിറപ്പകിട്ടുള്ള ബാഗുകള്‍ നിര്‍മ്മിച്ച് ഇത് കുട്ടികളുടെ സാധനങ്ങളൊക്കെ ഇടാനായി ഉപയോഗിക്കാം.

8. ഫോട്ടോ സ്റ്റാന്‍റ്
ഡെസ്ക് കലണ്ടര്‍ കൈവശമുണ്ടെങ്കില്‍ അല്പം ഭാവന പ്രയോഗിച്ച് ഒരു ഫോട്ടോ ഫ്രെയിമാക്കി അതിനെ മാറ്റാനാവും. ഇത് മേശപ്പുറത്ത് ആകര്‍ഷകമായ ഒരു ഐറ്റമായി ഇരുന്നുകൊള്ളും.

9. സമ്മാന ടാഗ്
പഴയ കലണ്ടറുകളുടെ ചില ഭാഗങ്ങള്‍ മാത്രമായി ഉപയോഗിക്കാനാവും. ആകര്‍ഷകമായ ഭാഗങ്ങള്‍ മുറിച്ചെടുത്ത് ഗിഫ്റ്റ് ടാഗുകള്‍ നിര്‍മ്മിക്കാം. നല്ല ചിത്രങ്ങള്‍ വേണമെങ്കില്‍ ലാമിനേറ്റ് ചെയ്ത് ടാഗുകളായി ഉപയോഗിക്കാം.

10. കരകൗശല ഉത്പന്നങ്ങള്‍
നിങ്ങള്‍ക്ക് സ്വയം ചില കരകൗശല ഉത്പന്ന നിര്‍മ്മാണങ്ങള്‍ പഴയ കലണ്ടറുപയോഗിച്ച് ചെയ്യാവുന്നതാണ്. കുട്ടികള്‍ക്ക് ഇതില്‍ താല്പര്യമുണ്ടാക്കിയെടുക്കുകയും ചെയ്യാം. അല്പം ഭാവന പ്രയോഗിച്ചാല്‍ ചെലവൊന്നുമില്ലാതെ ആകര്‍ഷകമായ കരകൗശലവസ്തുക്കള്‍ പഴയ കലണ്ടറില്‍ നിന്ന് സൃഷ്ടിച്ചെടുക്കാനാവും.



Click it and Unblock the Notifications











