Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വസ്ത്രത്തില്‍ രക്തക്കറയായോ?
ഇഷ്ടമുള്ള വസ്ത്രത്തില്‍ കറയായാല്‍ പിന്നെ മനസിലൊരു കരടു വീണ പോലെയാകും. കറ കളയാന്‍ പല മാര്‍ഗങ്ങളും പയറ്റി പരാജയം സമ്മതിച്ചാല്‍ തുണി കേടാകുന്നതു വരെയുള്ള പ്രശ്നങ്ങളും.
വസ്ത്രത്തിലെ കറകളകറ്റാന്‍ ചെയ്യാവുന്ന ചില വഴികളുണ്ട്.

ചായ, കാപ്പി കറകള്‍ വസ്ത്രത്തിലാകാന് എളുപ്പം. ഇത് വീണുടനെ കഴുകുകയെന്നത് വളരെ പ്രധാനം. സോപ്പുലായനികള്‍ കറ പുരണ്ട ഭാഗത്തു പുരട്ടി അഞ്ചു മിനിറ്റു വച്ച ശേഷം നല്ലപോലെ കൈകൊണ്ട് ഉരച്ചു വൃത്തിയാക്കിയാല്‍ കറ പോകും.
വസ്ത്രത്തില്‍ രക്തക്കറയായാല് ഉടനെ കഴുകിയാല്‍ ഇത് എളുപ്പം പോകും. രക്തക്കറ അകറ്റാന്‍ തണുത്ത വെള്ളം കൊണ്ട് കഴുകുന്നതാണ് കൂടുതല്‍ നല്ലത്. ചൂടുള്ള വെള്ളം രക്തക്കറയെ കൂടുതല്‍ വ്യക്തമാക്കാനേ സഹായിക്കൂ.
മഷിക്കറകള്‍ കളയാനുള്ള നല്ലൊരു മാര്‍ഗമാണ് ഹെയര്‍ സ്പ്രേകള്‍. കറയായ വസ്ത്രത്തിനടിയില്‍ മറ്റൊരു തുണി വിരിച്ചിടുക. ഇതിനു ശേഷം കറയായ ഭാഗത്ത് ഹെയര്‍ സ്പ്രേ അടിച്ചാല്‍ കറ എളുപ്പത്തില്‍ ഇളകിപ്പോകും.
വസ്ത്രങ്ങളില്‍ ചോക്കലേറ്റായാല് ഇത് ഉണങ്ങിയ ശേഷം അടര്‍ത്തിയെടുക്കുക. ഇവിടെ നെയില്‍ പോളിഷ് റിമൂവര്‍ ചോക്കലേറ്റ് കളയാന്‍ സഹായിക്കും. നെയില്‍ പോളിഷ് റിമൂവര്‍ പുരട്ടിയ ശേഷം ഏതെങ്കിലും ചീത്ത കോട്ടന്‍ തുണിയോ പേപ്പറോ ഇതിനു മുകളില്‍ വച്ച് ഒപ്പിയെടുക്കുക. പിന്നീട് ഇവിടെ സോപ്പിട്ടു കഴുകാം.
വസ്ത്രങ്ങളിലെ ഗ്രീസ് കറ കളയാന്‍ ബുദ്ധിമുട്ടാണ്. ഇതിന് ബേക്കിംഗ് സോഡയോ കോണ്‍സ്റ്റാര്‍ച്ചോ ഉപയോഗിക്കാം. ഈ ഭാഗത്ത് ഇവ പുരട്ടി അല്പ സമയത്തിനു ശേഷം കഴുകിക്കളയാം.



Click it and Unblock the Notifications
