Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ക്ലീന്‍, ക്ലീന്‍ ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് പാചകം ചെയ്യാനും സൗന്ദര്യസംരക്ഷണത്തിനും മാത്രമല്ല, സാധനങ്ങള്‍ വൃത്തിയാക്കാനും മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുമെന്നറിയാമോ.
ഉരുളക്കിഴങ്ങ് എങ്ങനെയാണ് വൃത്തിയാക്കാന്‍ ഉപയോഗിക്കുകയെന്നറിയൂ,

ഗ്ലാസ് സാധനങ്ങള്‍ എളുപ്പത്തില്‍ അഴുക്കു പിടിയ്ക്കും. ഇത് വൃത്തിയാക്കാന്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. പ്രത്യേകിച്ച് ഗ്ലാസു കൊണ്ടുള്ള ജനാലകള്‍. ഉരുളക്കിഴങ്ങ് മുറിച്ച് ഉരസിയാല്‍ മതി, ഇത്തരം പ്രതലങ്ങള്‍ പെട്ടെന്ന് വൃത്തിയായിക്കിട്ടും.
ഗ്ലാസ് വൃത്തിയാക്കാന്‍ മാത്രമല്ല, പൊട്ടിയ ഗ്ലാസ് കഷ്ണങ്ങള്‍ പെറുക്കിയെടുക്കാനും ഉരുളക്കിഴങ്ങ് നല്ലതാണ.് മുറിച്ച ഉരുളക്കിഴങ്ങ് ഗ്ലാസ് പൊട്ടിവീണ ഭാഗത്ത് അമര്‍ത്തിയുരസിയാല്‍ ചെറിയ ചില്ലുകള്‍ ഇതില്‍ പറ്റിപ്പിടിക്കും.
ഫഌവര്‍ വേസിനുള്ളില് പൂക്കള്‍ നേരെ നില്ക്കുന്നില്ലെങ്കില് ഒരു കഷ്ണം ഉരുളക്കിഴങ്ങില്‍ കുത്തി നിര്‍ത്താം.
വെള്ളിസാധനങ്ങള്‍ കറുത്തു പോകുന്നതും അഴുക്കു പിടിയ്ക്കുന്നതും സാധാരണം. ഇവ വൃത്തിയാക്കാന്‍ സാധാരണ ചെയ്യാറുള്ള മാര്‍ഗം ചെറുനാരങ്ങ, ബേക്കിംഗ് സോഡ എന്നിവയിട്ട് ഉരയ്ക്കുക എന്നതാണ്.
ഇതിനു പകരം ഒരു കഷ്ണം ഉരുളക്കിഴങ്ങു കൊണ്ട് ഉരസിയാലും ഇതിന് നിറം ലഭിക്കും. അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് തിളപ്പിച്ച വെള്ളം കൊണ്ടു കഴുകിയാലും മതി. ഈ വെള്ളത്തില്‍ വെള്ളി സാധനങ്ങള്‍ ഇറക്കി വച്ച് അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകണം.



Click it and Unblock the Notifications
