Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആഘോഷങ്ങള്‍ക്ക് ശേഷം അടുക്കള വൃത്തിയാക്കാം

പാത്രങ്ങളിലെ അവശിഷ്ടങ്ങള്‍ ഉടന്‍ തന്നെ മാറ്റി പാത്രത്തില്‍ വെള്ളമൊഴിച്ചിടുക. അല്ലെങ്കില്‍ അവശിഷ്ടങ്ങള്‍ ഉണങ്ങിപ്പിടിച്ച് പാത്രം വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാകും.
ഒരു വലിയ ബേസിനിലോ ബക്കറ്റിലോ കിച്ചണ്‍ സിങ്കിലോ സോപ്പുവെള്ളം നിറച്ച് പാത്രങ്ങള്‍ ഇതിലിടുക. ഇത് എണ്ണ പോകാനും സഹായിക്കും.
ചെറിയ പാത്രങ്ങള്‍ ആദ്യം വൃത്തിയാക്കുക. വല്ലാതെ എണ്ണ പിടിച്ചവ രാത്രി മുഴുവന്‍ സോപ്പുവെള്ളത്തില്‍ ഇട്ടു വയ്ക്കുക.
ലിക്വിഡ് വാഷ് പോലുള്ളവ ഉപയോഗിച്ചാല്‍ പാത്രങ്ങളിലെ ദുര്‍ഗന്ധം മാറിക്കിട്ടും.
അടുക്കളയുടെ സ്ലാബില്‍ ഭക്ഷണമാലിന്യങ്ങള്‍ വീണിട്ടുണ്ടെങ്കില്‍ ഇത് എടുത്തു മാറ്റി അല്പം സോപ്പുപൊടി ഉപയോഗിച്ചു തുടയ്ക്കു. ഇവിടെ പെട്ടെന്ന് വൃത്തിയാകും.
ഗ്യാസ് സ്റ്റൗവിനു മുകളില്‍ സോപ്പുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. കൂടുതല്‍ എണ്ണയുണ്ടെങ്കില്‍ സ്ക്രബര്‍ ഉപയോഗിക്കാം.
കിച്ചണ്‍ സ്ലാബും ഗ്യാസ് സ്റ്റൗവും വൃത്തിയാക്കിയ ശേഷം മാത്രം അടുക്കളയുടെ തറ വൃത്തിയാക്കുക. ഇവിടം ആദ്യം അടിച്ചുവാരിയ ശേഷം ലായനിയൊഴിച്ച വെള്ളം കൊണ്ട് തുടച്ച് വൃത്തിയാക്കാം.
എല്ലാ ജോലികളും ഒരുമിച്ചു ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അടുക്കള വൃത്തിയാക്കുന്നത് ആദ്യം ചെയ്യുക. പാത്രങ്ങള്‍ പിന്നേയ്ക്കു മാറ്റി വയ്ക്കണം.



Click it and Unblock the Notifications
