Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ബാത്ത്ടബ് എളുപ്പം വൃത്തിയാക്കാം
ബാത്ത് ടബ് ഇപ്പോള്‍ മിക്കവാറും ബാത്ത്റൂമുകളുടെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. മുന്‍പൊക്കെ ഹോട്ടലുകളില്‍ മാത്രമുണ്ടായിരുന്ന ഇവ ഇപ്പോള്‍ വീടുകളിലും വന്നു തുടങ്ങി.
ബാത്ത് ടബ് വിശാലമായ കുളിയ്ക്കുള്ള ഒരു വഴിയാണെങ്കിും ഇത് എണ്ണയും അഴുക്കും പിടിച്ച് വൃത്തികേടാകാന്‍ സാധ്യത കൂടുതലാണ്. ഇത് വൃത്തിയാക്കുവാനുള്ള ചില വഴികളിതാ.

ബാത്ത് ടബ് വിശാലമായ കുളിയ്ക്കുള്ള ഒരു വഴിയാണെങ്കിും ഇത് എണ്ണയും അഴുക്കും പിടിച്ച് വൃത്തികേടാകാന്‍ സാധ്യത കൂടുതലാണ്. ഇത് വൃത്തിയാക്കുവാനുള്ള ചില വഴികളിതാ.
ബാത്ത്ടബില്‍ കഴുകിയിട്ടും പോകാത്ത പാടുകളും അഴുക്കുകളുമുണ്ടെങ്കില് ബ്ലീച്ച് ചെയ്യുന്നത് നല്ലതാണ്. ബ്ലീച്ച് ഇട്ട് അല്പനേരം കഴിഞ്ഞ് കഴുകിക്കളയാം. ഇവ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ ഗ്ലൗസ് ധരിക്കാന്‍ മറക്കരുതെന്നു മാത്രം.
വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് ഇതില്‍ അല്പം ഉപ്പിട്ടാല്‍ ബാത്ത് ടബ് കഴുകി വൃത്തിയാക്കാനുള്ള ലായനിയായി. ഇൗ ലായനിയെ വേണമെങ്കില്‍ പ്രകൃതിദത്ത ബ്ലീച്ച് എന്നു പറയാം.
ഇത്തരം മാര്‍ഗങ്ങള്‍ കൊണ്ടും പോകാത്ത കറയാണെങ്കില്‍ ഇറേസിംഗ് സ്പോഞ്ച് വച്ച് ഉരച്ചു കഴുകുന്നത് ഗുണം ചെയ്യും. ഇത് വച്ച് ഉരച്ചു കഴുകുമ്പോള്‍ ടബിന് കേടു പറ്റാതെ ശ്രദ്ധിക്കണം.
ബാത്ത് ടബില്‍ ചെറൂചൂടുവെള്ളത്തില് അല്പം സോപ്പുപൊടിയും നാരങ്ങാനീരും കലര്‍ത്തി വെള്ളം നിറച്ചിടുക. ഇത് അഴുക്ക് പെട്ടെന്നിളകാന് സഹായിക്കും. ടബ് വൃത്തിയാക്കല്‍ എളുപ്പമാവുകയും ചെയ്യും.
ബാത്ത്റൂമാണെങ്കിലും ബാത്ത്ടബാണെങ്കിലും ഉപയോഗിച്ച ഉടന്‍ കഴുകുന്നത് ഇത്തരം സ്ഥലങ്ങള്‍ പെട്ടെന്ന് വൃത്തിയാക്കുന്നത് എളുപ്പമാക്കും. പ്രത്യേകിച്ച് എണ്ണയും മറ്റും ഉടനടി കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
