Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നെയില്‍ പോളിഷ് കളയാം, റിമൂവറില്ലാതെ
നെയില്‍ പോളിഷ് കൂടുതല്‍ ദിവസം കയ്യില്‍ തന്നെ വയ്ക്കാന്‍ അധികമാര്‍ക്കും താല്പര്യമുണ്ടാകില്ല. മാറി മാറി നിറങ്ങള്‍ പരീക്ഷിക്കുന്നത് ഒരു കാരണം. ഇത് അധികദിവസം കയ്യില്‍ വച്ചിരിക്കുന്നത് ആരോഗ്യത്തിനും നല്ലതല്ല.
സാധാരണ നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ചാണ് എല്ലാവരും നെയില്‍ പോളിഷ് കളയുക. അസെറ്റോണ്‍ എന്ന കെമിക്കലാണ് ഇതില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ഈ കെമിക്കല്‍ തലവേദന, കണ്ണിന് അസ്വസ്ഥത, മനംപിരട്ടല്‍, ശ്വസനപ്രശ്നങ്ങള്‍ എന്നിവ വരുത്തി വയ്ക്കും.

എന്നാല്‍ റിമൂവറില്ലാതെ എന്തു ചെയ്യുമെന്നതാണ് പ്രശ്നമെങ്കില്‍ താഴപ്പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ. നെയില്‍ പോളിഷ് നീക്കം ചെയ്യാം.
ചൂടുവെള്ളം നിറച്ച് ഇതില്‍ അല്പനേരം വിരലുകള്‍ മുക്കി വയ്ക്കുക. വിരലുകള്‍ മുക്കി വയ്ക്കാന്‍ പാകത്തിന് ചൂടുമതി. അല്പം കഴിഞ്ഞ് വിരലുകള്‍ പുറത്തെടുത്ത് നഖങ്ങള്‍ ഒരു ഉണങ്ങിയ തുണി കൊണ്ട് അമര്‍ത്തി തുടയ്ക്കുക. നെയില്‍ പോളിഷ് പോകും.
നഖത്തിലുള്ള നെയില്‍ പോളിഷിന് മുകളില്‍ കടുത്ത നിറത്തില്‍ ഏതെങ്കിലും നെയില്‍ പോളിഷ് ഇടുക. അപ്പോള്‍ താഴെയുള്ള നെയില്‍ പോളിഷ് മൃദുവാകും. ഇത് ഇട്ട ഉടനെ പഞ്ഞി കൊണ്ട് അമര്‍ത്തി തുടച്ചു കളയാം.
ഡിയോഡറന്റ്, ബോഡി സ്പ്രേ, ഹെയര്‍ സ്േ്രപ എന്നിവയെല്ലാം നെയില്‍ പോളിഷ് നീക്കാന്‍ ഉപയോഗിക്കാം. പഞ്ഞി ഇവയില്‍ മുക്കി നഖങ്ങള്‍ നല്ലപോലെ തുടച്ചാല്‍ മതി.
ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ച ശേഷം നഖം മൃുദുവാകാന് ഏതെങ്കിലും മോയിസ്ചറൈസറോ ക്രീമോ കൊണ്ട് മസാജ് ചെയ്താല്‍ മതിയാകും.
നെയില്‍ പോളിഷ് റിമൂവര്‍ ഇല്ലെങ്കിലും നെയില്‍ പോളിഷ് നീക്കാന്‍ പറ്റുമെന്നു മനസിലായില്ലേ.



Click it and Unblock the Notifications
