Latest Updates
-
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്!
നെയില്‍ പോളിഷ് റിമൂവറിന് ഉപയോഗം പലത്
നെയില്‍ പോളിഷ് റിമൂവര്‍ സാധാരണ കയ്യിലെ നെയില്‍ പോളിഷ് കളയുവാനാണ് ഉപയോഗിക്കുക. എന്നാല്‍ ഇതിന് ഉപയോഗങ്ങള്‍ മറ്റു പലതുമുണ്ട്.
ചര്‍മത്തില്‍ പറ്റിപ്പിടിച്ച പശ നീക്കാന്‍ നെയില്‍ പോളിഷ് ഉപയോഗിക്കാം. പ്രത്യേകിച്ച് സൂപ്പര്‍ ഗ്ലൂ പോലുള്ളവ ചര്‍മത്തില്‍ പറ്റിപ്പിടിച്ചാല്‍ നീക്കുവാന്‍ ഇത് നല്ലതു തന്നെ. ഒരു പഞ്ഞിയില്‍ അല്പം നെയില്‍ പോളിഷ് റിമൂവര്‍ പുരട്ടി പശയായ ഭാഗത്ത് നല്ലപോലെ ഉരസുക. പശ വിട്ടുപോരും.

ചൈന ക്ലേ പാത്രങ്ങളില്‍ പറ്റിപ്പിടിക്കുന്ന കറ നീക്കാന്‍ നെയില്‍ പോളിഷ് ഉപയോഗിക്കാം. നെയില്‍പോളിഷ് റിമൂവറില്‍ പഞ്ഞി മുക്കി കറയായ ഭാഗത്ത് നല്ലപോലെ പുരട്ടുക.
ടൈല്‍ മഞ്ഞക്കറകള്‍ പിടിച്ച് വൃത്തികേടായെങ്കില് വിഷമിക്കേണ്ട. നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് ഇത് വൃത്തിയാക്കാന്‍ സാധിക്കും.
ചിലപ്പോള്‍ കയ്യിലും വസ്ത്രങ്ങളിലുമായ മഷി എത്ര കഴുകിയാലും മാഞ്ഞെന്നു വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നെയില്‍പോളിഷ് കൊണ്ട് ഈ ഭാഗത്ത് ഉരസുന്നത് ഗുണം ചെയ്യും.
ബോര്‍ഡിലോ ഗ്ലാസിലോ മറ്റോ ആയ മാര്‍ക്കര്‍ സ്റ്റെയിന് നീക്കാനും നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിക്കാം. അല്പം നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് ഈ ഭാഗത്ത് നല്ലപോലെ തുടച്ചാല്‍ മതിയാകും.
ലോഹങ്ങളില്‍ തുരുമ്പു വരാന്‍ എളുപ്പമാണ്. ഇവിടെയും നെയില്‍ പോളിഷ് റിമൂവര്‍ ഉപകാരപ്പെടും. നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് തുരുമ്പു പിടിച്ച ഭാഗത്ത് നല്ലപോലെ ഉരച്ചാല്‍ തുരുമ്പ് പോകും. റേസര്‍, ബ്ലേഡ്, കത്തി തുടങ്ങിയവയിലെ തുരുമ്പു മാറ്റാനുള്ള ഒരു വഴി കൂടിയാണിത്.



Click it and Unblock the Notifications
