Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പഴവര്ഗങ്ങള് മുറിച്ചാല് കേടാകാതെ വയ്ക്കൂ
പഴവര്ഗങ്ങള് മുറിച്ചാല് കേടു വരാതെയും പുതുമ നഷ്ടപ്പെടാതെയും സൂക്ഷിയ്ക്കുകയെന്നത് അല്പം ബുദ്ധിമുട്ടു തന്നെയാണ്. ഇതിനുള്ള ചില വഴികള് നോക്കൂ.

ആപ്പിള്
ആപ്പിള് മുറിച്ചാല് ഉടന് ഉപയോഗിക്കുന്നില്ലെങ്കില് ഇതില് അല്പം ആപ്പിള് സിഡാര് വിനെഗര് തളിച്ച് ഒരു പാത്രത്തില് വായു കടക്കാതെ അടച്ചു സൂക്ഷിയ്ക്കുക. അല്പം നാരങ്ങാനീര് തളിയ്ക്കുന്നതും നല്ലതു തന്നെ. മുറിച്ച ആപ്പിളില് അല്പം പഞ്ചസാര വിതറിയാല് ഇതിന്റെ നിറം മാറാതെയിരിക്കും.

അവോക്കാഡോ
അവോക്കാഡോ അഥവാ ബട്ടര് ഫ്രൂട്ടില് അല്പം നാരങ്ങാനീര് തളിച്ച് ഇത് ഒരു പാത്രത്തില് അടച്ച് ഫ്രിഡ്ജില് സൂക്ഷിക്കാം.

പേരയ്ക്ക
അയേണ് അടങ്ങിയിരിക്കുന്നതു കൊണ്ട് പേരയ്ക്ക മുറിച്ചാല് പെട്ടെന്നു നിറം മാറും. ഇതില് അല്പം നാരങ്ങാനീരോ ജലാപെനോ പെപ്പറോ ഉപയോഗിച്ചാല് നിറം മാറാതിരിക്കും.

പപ്പായ
പകുതി മുറിച്ച പപ്പായയെങ്കില് ഒരു കടലാസില് പൊതിഞ്ഞ് ഫ്രിഡ്ജില് വച്ചാല് മതിയാകും. തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ പപ്പായ ഒരു പാത്രത്തില് വച്ച് അതിനു മുകളില് പഌസ്റ്റിക് പേപ്പര് പൊതിഞ്ഞുകെട്ടി ഫ്രിഡ്ജില് വയ്ക്കാം.

ചെറുനാരങ്ങ
ചെറുനാരങ്ങ ഒരു പോളിത്തീന് ബാഗില് പൊതിഞ്ഞു കെട്ടി സൂക്ഷിക്കാം. ഇത് കുറച്ചു ദിവസം ഇങ്ങനെ സൂക്ഷിച്ചാലും ഇതിലെ ജ്യൂസ് നഷ്ടപ്പെടാതിരിക്കും.

തണ്ണിമത്തങ്ങ
തണ്ണിമത്തങ്ങയും പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് പൊതിഞ്ഞു കെട്ടി സൂക്ഷിച്ചാല് ഇതിന്റെ പുതുമ നഷ്ടപ്പെടാതിരിക്കും.

പൈനാപ്പിള്
പൈനാപ്പിള് കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് പേപ്പര് കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചാല് ഇത് കേടാകാതിരിക്കും. ഇത് ഇതിലെ മോയിസ്ചറൈസര് പോകാതെ സൂക്ഷിക്കും.



Click it and Unblock the Notifications
