Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍...
ഇന്നത്തെ തിരക്കേറിയ ലോകത്ത് ഫ്രിഡ്ജ് എല്ലാവര്ക്കും ഒരു സഹായമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഭക്ഷണം സൂക്ഷിച്ചു വയ്ക്കാനുള്ള ഒരു ഉപാധിയെന്ന നിലയ്ക്കാണ് ഇത് കൂടുതല്‍ പ്രയോജനം ചെയ്യുന്നത്.

ഭക്ഷണം സൂക്ഷിച്ചു വയ്ക്കാമെന്നതു ശരി തന്നെ. എന്നാല്‍ ഇതില്‍ ഭക്ഷണം സൂക്ഷിച്ചു വയ്ക്കുന്നതിനും പുറത്തെടുത്തു കഴിയ്ക്കുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഫ്രിഡ്ജില്‍ വച്ചിരിക്കുന്ന കറികള്‍ അതേപടി എടുത്തു ചൂടാക്കരുത്. ഇത് ആരോഗ്യത്തിന് നല്ലതല്ല. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ കറിപ്പാത്രം ഇറക്കി വച്ച് ചൂടാക്കാം.
ഫ്രിഡ്ജില്‍ നിന്നും അപ്പോഴപ്പോഴേക്കുള്ള ഭക്ഷണം മാത്രമെ എടുത്തു ചൂടാക്കാവൂ. ഒരു തവണ ചൂടാക്കിയ ഭക്ഷണം വീണ്ടും എടുത്തു വയ്ക്കുകയും ചെയ്യരുത്.
കറി നല്ലപോലെ തണുത്ത ശേഷം മാത്രം ഫ്രിഡ്ജില്‍ വയ്ക്കുക. അല്ലെങ്കില്‍ വീണ്ടും ചൂടാക്കുമ്പോള്‍ പെട്ടെന്ന് കേടു വരാനുള്ള സാധ്യത കൂടുതലാണ്.
ഫ്രിഡ്ജില്‍ വച്ച് കറിയുടെ ചാറ് വല്ലാതെ കുറുകിപ്പോയെങ്കില് അല്പം വെള്ളമൊഴിച്ച് ചൂടാക്കാം. ഇത് ചാറ് പാകത്തിനാകാന്‍ സഹായിക്കും.
രണ്ടു ദിവസത്തില്‍ കൂടുതല്‍ ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുകയാണ് നല്ലത്. ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടുമെന്നു മാത്രമല്ലാ, ഇത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
കൂടുതല്‍ സമയം കറന്റില്ലാതെ വരുന്ന സമയങ്ങളില്‍ ഇതുപോലെ ഫ്രിഡ്ജില്‍ വയ്ക്കുന്ന കറികള്‍ പെട്ടെന്ന് കേടാകാനുള്ള സാധ്യതയും കൂടുതലാണെന്നു മനസിലാക്കുക.



Click it and Unblock the Notifications
