Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പാചകം നന്നാക്കാന്‍ ചില വഴികള്‍

കറിയില്‍ എരിവോ എണ്ണയോ അധികമായാല്‍ ഒന്നു രണ്ടു ബ്രെഡ് കഷ്ണങ്ങള്‍ വെള്ളം ചേര്‍ത്ത് ഉരുട്ടി കറിയിലിടുക. അധികമുള്ള എണ്ണയും എരിവും ഇത് വലിച്ചെടുക്കും. പിന്നീട് ഇത് എടുത്തു കളയാം.
പനീര്‍ കൊണ്ട് കറിയുണ്ടാക്കുമ്പോള്‍ പൊടിഞ്ഞു പോകാന്‍ സാധ്യത കൂടുതലാണ്. ഇങ്ങനെ വരാതിരിക്കാന്‍ ഇത് ചെറുതായി വറുക്കുകയോ വെള്ളത്തിലിട്ട് തിളപ്പിക്കുകയോ ചെയ്യാം.
ഫ്രിഡ്ജില്‍ വച്ച നാളികേരം അരയ്ക്കുമ്പോള്‍ തെരുതെരുപ്പായി കിടന്നെന്നു വരും. ഇത് ഒഴിവാക്കാന്‍ അല്പം ചെറുചൂടുവെള്ളം ചേര്‍ത്ത് അരച്ചാല്‍ മതിയാകും.
ആട്ടിറച്ചിയില്‍ അല്പം പച്ച പപ്പായ അരച്ചു പുരട്ടിയാല്‍ ഇറച്ചി പെട്ടെന്ന് വെന്തു കിട്ടും.
വെണ്ടയ്ക്ക വഴറ്റുമ്പോള്‍ അല്പം തൈര് ചേര്‍ത്താല്‍ അടിയില്‍ ഒട്ടിപ്പിടിക്കില്ല.
സവാള അരിയുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരാതിരിക്കാനായി അരിയുന്നതിന് അല്പം മുന്‍പ് ഫ്രിഡ്ജില്‍ വച്ചാല്‍ മതിയാകും.
കറിയില്‍ ഉപ്പു കൂടിയാല്‍ ഉരുളക്കിഴങ്ങോ ഗോതമ്പുമാവ് ഉരുട്ടിയതോ ഇട്ടാല്‍ മതിയാകും. അധികമുള്ള ഉപ്പ് ഇവ വലിച്ചെടുക്കും.
ഇത്തരം നുറുക്കുവിദ്യകള്‍ പാചകത്തിനിടയില്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ഉപകാരപ്പെടും.



Click it and Unblock the Notifications
