Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചില മുട്ടക്കാര്യങ്ങള്
മുട്ടെയ പറ്റി എന്തു കാര്യങ്ങളെന്നാവും. ചില ചെറിയ കാര്യങ്ങള്‍.
മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടിപ്പോകുന്നത് ഒരു പ്രധാന പ്രശ്നമാണ്. മുട്ട പുഴുങ്ങുന്ന വെള്ളത്തില്‍ അല്പം ഉപ്പിട്ടാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി. അല്ലെങ്കില്‍ മുട്ടയുടെ ഉരുണ്ട അറ്റത്ത് സൂചി കൊണ്ട് ചെറിയൊരു ദ്വാരമിടുക. മുട്ടയ്ക്കുള്ളിലെ വായു പുറത്തു പോയാല്‍ പിന്നെ മുട്ട പൊട്ടില്ല.

മുട്ട പൊരിക്കാനായി പാത്രത്തിലൊഴിക്കുമ്പോള്‍ പാത്രത്തിന്റെ വശങ്ങളില് പറ്റിപ്പിടിക്കുന്നത് സാധാരണം. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന വിധത്തിലുള്ള വിനാഗിരി അല്പം പാത്രത്തിന്റെ വശങ്ങളില് പുരട്ടിയാല്‍ ഇതൊഴിവാക്കാം.
മുട്ട പാകത്തിന് നേരം മാത്രം പുഴുങ്ങുക. കൂടുതല്‍ പുഴുങ്ങിയാല്‍ മുട്ട മഞ്ഞയ്ക്ക് ചാരനിറം വരുന്നതു കാണാം. പൈപ്പു വെള്ളത്തിന്റെ താഴെ പുഴുങ്ങിയ മുട്ട പിടിച്ചാല്‍ ഈ നിറം വരാതിരിക്കും. ഇതിന് ശേഷം മുട്ടത്തോട് കളയുക.
മുട്ട വെള്ള അധികം വന്നാല്‍ ഒരു പാത്രത്തിലടച്ച് ഫ്രിഡ്ജില്‍ വച്ച് സൂക്ഷിക്കാം. ഇത് കേടു വരാതിരിക്കും.
പാത്രത്തില്‍ വെള്ളം തിളയ്ക്കുമ്പോള്‍ ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. പോച്ച്ഡ് എഗ് ഇതേ രീതിയിലാണ് തയ്യാറാക്കുക. ഇതില്‍ ഒരു തുള്ളി നാരങ്ങാനീരൊഴിച്ചാല് മുട്ടവെള്ളയും മഞ്ഞയും വേര്‍പെടാതെ കിട്ടുകയും ചെയ്യും.



Click it and Unblock the Notifications
