Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചില പാചക സൂത്രങ്ങള്‍

വെള്ളേപ്പത്തിന് മാവരയ്ക്കുമ്പോള്‍ നാളികേരവെള്ളത്തില്‍ അരയ്ക്കുക. ഇതിനായി നാളികേരവെള്ള ശേഖരിച്ചു വയ്ക്കുക. ഉണ്ടാക്കുന്നതിന് മുന്‍പ് അല്പം തിളപ്പിച്ച പാല് ചേര്‍ത്താല്‍ വെള്ളേപ്പത്തിന് രുചി കൂടും.
റൊട്ടി മുറിക്കുമ്പോള്‍ പൊടിഞ്ഞു പോകാതിരിക്കാന്‍ കത്തിയില്‍ അല്പം വെണ്ണ പുരട്ടിയാല്‍ മതി.
ബ്രെഡ് ടോസ്റ്റ് ഉണ്ടാക്കാന്‍ ഒരു ദിവസം പഴക്കമുള്ള ബ്രെഡാണ് നല്ലത്.
പച്ചത്തക്കാളി പഴുക്കുന്നതിന് പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിക്കുക. ഫ്രിഡ്ജില്‍ വയ്ക്കരുത്.
പുഴുങ്ങാനിട്ട മുട്ട പൊട്ടിയാല്‍ വെള്ളത്തില്‍ അല്പം വിനാഗിരി ചേര്‍ക്കുക. മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടാതിരിക്കാന്‍ അല്പം ഉപ്പ് വെള്ളത്തില്‍ ചേര്‍ക്കണം.
കട്ലറ്റുണ്ടാക്കാന്‍ റൊട്ടിപ്പൊടിക്കു പകരം റവയും ഉപയോഗിക്കാം.
ചപ്പാത്തിയുണ്ടാക്കാന്‍ മാവ് ദിവസവും കുഴയ്ക്കണമെന്നില്ല. മാവ് കുഴച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഫ്രീസറില്‍ സൂക്ഷിക്കാം. ഉണ്ടാക്കുന്നതിന് രണ്ടുമൂന്നു മണിക്കൂര്‍ മുന്‍പ് പുറത്തെടുക്കണമെന്നേയുള്ളൂ.
ദോശക്കും ഇഡ്ഢലിക്കുമുള്ള മാവ് വല്ലാതെ പുളിക്കാതിരിക്കാന്‍ ഒരു കഷ്ണം വാഴയില കീറിയിടുക.
പരിപ്പ് നല്ലപോലെ വെന്തുകിട്ടാന്‍ ഒരു നുള്ളി നെയ്യൊഴിച്ചാല് മതിയാകും.
പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ വെന്ത ശേഷം മാത്രം ഉപ്പു ചേര്‍ക്കുക. ആദ്യം ഉപ്പു ചേര്‍ത്താല്‍ വെന്തു കിട്ടാന്‍ ബുദ്ധിമുട്ടാകും.
കായത്തിന്റെ മാര്‍ദവം നിലനിര്‍ത്താന്‍ രണ്ടോ മൂന്നോ പച്ചമുളക് ഇട്ടുവച്ചാല്‍ മതിയാകും.



Click it and Unblock the Notifications
